റോണോയ്ക്ക് ഇനി കൊളംബിയൻ പരീക്ഷ! പാസാകാൻ പാടുപെടും

FIFA World Cup 2026: Portugal VS Colombia: ഫിഫ ലോകകപ്പിൽ ഫുട്ബോൾ ലോകം ഇനി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മത്സരങ്ങളിലൊന്ന് ഗ്രൂപ്പ് K യിലെ പോർചുഗൽ- കൊളംബിയ പോരാട്ടമാണ്. ജൂൺ 28 ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ അ‌ഞ്ച് മണിക്കാണ് ഈ പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിർണയിക്കുന്ന നിർണായക മത്സരം എന്ന നിലയ്ക്ക് ഈ പോരാട്ടത്തിന് പ്രാധാന്യം ഏറെയുണ്ട്.

റോണോയ്ക്ക് ഇനി കൊളംബിയൻ പരീക്ഷ! പാസാകാൻ പാടുപെടും

Fifa World Cup 2026 Portugal Vs Colombia

Published: 

24 Jun 2026 | 09:11 PM

ഫിഫ ലോകകപ്പിൽ ഫുട്ബോൾ ലോകം ഇനി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മത്സരങ്ങളിലൊന്ന് ഗ്രൂപ്പ് K യിലെ പോർചുഗൽ- കൊളംബിയ പോരാട്ടമാണ്. ജൂൺ 28 ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ അ‌ഞ്ച് മണിക്കാണ് ഈ പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിർണയിക്കുന്ന നിർണായക മത്സരം എന്ന നിലയ്ക്ക് ഈ പോരാട്ടത്തിന് പ്രാധാന്യം ഏറെയുണ്ട്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാകുന്ന ടീമിന് മുന്നോട്ടുള്ള അ‌ടുത്ത സ്റ്റെപ്പിന്റെ കാഠിന്യം അ‌ൽപ്പം കുറഞ്ഞുകിട്ടാൻ സാധ്യതയുണ്ട്. കാരണം ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുന്ന ടീമിന് റൗണ്ട് ഓഫ് 32-ൽ താരതമ്യേന കരുത്ത് കുറഞ്ഞ എതിരാളികളെയാവും നേരിടേണ്ടി വരിക (മറ്റ് ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരെ).

ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്യുന്നത് എങ്കിൽ മറ്റൊരു ഗ്രൂപ്പിലെ ശക്തരായ ഒന്നാം സ്ഥാനക്കാരെ നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ ഒന്നാം സ്ഥാനക്കാരായി അ‌ടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് എല്ലാ ടീമുകളും ആഗ്രഹിക്കുക. കെ ഗ്രൂപ്പിലും അ‌തുതന്നെ സ്ഥിതി. നിലവിൽ കളിച്ച രണ്ട് കളികളിലും ജയവുമായി ആറ് പോയിന്റുള്ള കൊളംബിയ ആണ് കെ ഗ്രൂപ്പിലെ ഒന്നാമൻ.

Also Read: കൂടോത്രത്തിന്റെ പവറോ! ഹാരി​ കെയ്ന്റെ ഗോൾ ശ്രമം ‘പറന്നു’; ഘാന ഗോളിയുടെ പണിയെടുത്ത് ക്രോസ്ബാറും

ആദ്യ കളി സമനിലയിൽ പിരി​യേണ്ടിവന്നെങ്കിലും രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരേ 5-0 ന്റെ ജയം സ്വന്തമാക്കിയ പോർചുഗലിന് നാല് പോയിന്റാണ് ഉള്ളത്. വരുന്ന മത്സരത്തിൽ കൊളംബിയയെ തോൽപ്പിച്ചാൽ പോർച്ചുഗലിന് 7 പോയിന്റ് നേടി ഗ്രൂപ്പ് ജേതാക്കളായി അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കും. അ‌തേസമയം സമനിലയിലാണ് ഈ മത്സരം അ‌വസാനിക്കുന്നത് 7 പോയിന്റോടെ കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരാകും, 5 പോയിന്റോടെ പോർച്ചുഗലും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തും.

ലോകകപ്പിന്റെ അടുത്ത ഘട്ടങ്ങളിൽ അർജന്റീനയും പോർച്ചുഗലും തമ്മിൽ (റൊണാൾഡോ vs മെസ്സി) ഒരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനുള്ള സാധ്യത നിലനിർത്താനും പോർചുഗൽ- കൊളംബിയ മത്സരഫലം നിർണായകമാണ്. ചുരുക്കത്തിൽ ലോകകപ്പിന്റെ അടുത്ത ഘട്ടങ്ങളിൽ തങ്ങളുടെ ഭാവി എന്തായിരിക്കണം എന്ന് തീരുമാനിക്കുന്ന കനത്ത പോരാട്ടത്തിനാണ് ഞായറാഴ്ച റോണോയുടെയും ജെയിംസ് റോഡ്രിഗസിന്റെയും സംഘങ്ങൾ ബൂട്ടുകെട്ടുന്നത്.

പോർചുഗലിന് കടുത്ത പരീക്ഷണം

കഴിഞ്ഞ മത്സരത്തിൽ മികച്ച മാർജിനിൽ വിജയിക്കാനായി എന്നതും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗോൾ കണ്ടെത്താനായി എന്നതും പോർചുഗലിന് പ്രതീക്ഷ നൽകുന്നു. എങ്കിലും ഉസ്ബെക്കിസ്ഥാനെതി​രായ മത്സരം പോലെയായിരിക്കില്ല കൊളംബിയയ്ക്ക് എതിരേയുള്ള മത്സരം. എതിരേ നിൽക്കുന്നത് എത്രവലിയ ടീം ആയാലും ശരി അ‌വരെ അ‌ട്ടിമറിക്കാനുള്ള കരുത്ത് കൊളംബിയയ്ക്ക് ഉണ്ട്.

ഈ​ ലോകകപ്പിൽ മിന്നും തുടക്കമാണ് കൊളംബിയയ്ക്ക് കിട്ടിയിരിക്കുന്നത്. വേഗതയേറിയ കൗണ്ടർ അറ്റാക്കുകൾ, ലൂയിസ് ഡയസിന്റെ ലോകോത്തര ഫോം, ജെയിംസ് റോഡ്രിഗസിന്റെ അനുഭവസമ്പത്തും മാന്ത്രികതയും, ടീമിന്റെ കനത്ത ശാരീരികക്ഷമതയും പ്രതിരോധവും ഇതിനെല്ലാം ഉപരിയായി തോൽക്കാൻ മനസ്സില്ലാത്ത മനോഭാവം ഇവയെല്ലാം കൂടിച്ചേർന്ന കൊളംബിയ ഈ ലോകകപ്പിലെ ആരെയും അ‌ട്ടിമറിക്കാൻ കഴിയുന്ന ഏറ്റവും അ‌പകടകാരികളായ ടീമായി മാറുന്നു.

റോണോ തന്നെ ശരണം

കൊളംബിയയ്ക്ക് എതിരേയും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ തന്നെയാണ് പോർചുഗൽ ആരാധകരുടെ പ്രതീക്ഷ. ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ എന്നിവരുംകൂടി പ്രതീക്ഷയ്ക്കൊത്തുയർന്നാൽ പോർചുഗലിന് വിജയത്തോടെ മുന്നേറാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രൂപ്പിൽ ഒന്നാമതെത്താൻ വിജയം അത്യാവശ്യമായതിനാൽ പോർചുഗൽ ആക്രമണ ഫുട്ബോൾ പുറത്തെടുക്കാനാണ് സാധ്യത. എങ്കിലും ശക്തമായ കൊളംബിയൻ ഡിഫൻസിനെ മറികടക്കാനും ഒപ്പം തന്നെ ലൂയിസ് ഡയസ്, ജെയിംസ് റോഡ്രിഗസ് എന്നിവരുടെ നേതൃത്വത്തിലുള്ള കൗണ്ടർ അറ്റാക്കുകളെ നേരിടാനും പോർചുഗൽ നന്നേ പാടുപെടേണ്ടിവന്നേക്കും.

English Summary

One of the most eagerly awaited matches in the FIFA World Cup is the Portugal-Colombia clash in Group K. This match is scheduled for 5 am Indian time on Sunday, June 28. This match is of great importance as it is a crucial match that will determine the first place in the group. The result of the Portugal-Colombia match is also crucial to maintain the possibility of a quarter-final clash between Argentina and Portugal (Ronaldo vs Messi) in the next stages of the World Cup.

Loading...
Unable to load recommendations.
Follow Us
Related Stories
Tragic Loss in Football: തുടരെ തുടരെ യുവതാരങ്ങളുടെ മരണം! ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗങ്ങൾ
Sanju Samson: സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളികള്‍; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി പോരാടുന്നത് 492 താരങ്ങള്‍
Sanju Samson-Vaibhav Sooryavanshi: സഞ്ജുവിനെ വെല്ലാനുണ്ടോ വൈഭവ്? പ്രായം മുതല്‍ പ്രധാന റെക്കോഡുകള്‍ വരെ, എല്ലാം വ്യത്യസ്തം
മത്സരത്തിനിടെ കുഴഞ്ഞുവീണ്, കെവിൻ കാസ്ട്രോ 25-ാം വയസിൽ അ‌ന്തരിച്ചു; ജീസസ് ഈസ് കിങ് എന്ന് അ‌വസാന സ്റ്റാറ്റസ്!
Manchester United vs Hull City : ആ ബസ്റ്റ്! ഇത്തവണയും കപ്പ് അടിച്ചത് തന്നെ! മഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ഹൾ സിറ്റി
977-ാം ഗോളടിച്ച്, 25-ാം സീസൺ ഉദ്ഘാടനം ചെയ്ത് റോണോ; ആദ്യ ഇലവനിൽ കളിപ്പിച്ചാൽ ടീം തോൽക്കുമെന്ന് മുൻ താരം
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം