ജാക്കറ്റ് മാറ്റില്ല, ഫൈനല്‍ കാണാന്‍ പോകില്ല! അന്ധവിശ്വാസത്തെ പേടിച്ച് വീട്ടിലിരിക്കുമെന്ന് അര്‍ജന്റീനയുടെ പ്രസിഡന്റ്

Javier Milei Refuses to Attend World Cup Final : ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനെതിരെ നടക്കുന്ന പോരാട്ടം കാണാന്‍ പോകില്ലെന്ന് അര്‍ജന്റീനയുടെ പ്രസിഡന്റ് ഹാവിയര്‍ മിലെയ്. സ്പെയിനും അർജന്റീനയും തമ്മിൽ നടക്കുന്ന മത്സരം വീട്ടിലിരുന്ന് കാണാനാണ് പ്രസിഡന്റിന്റെ തീരുമാനം.

ജാക്കറ്റ് മാറ്റില്ല, ഫൈനല്‍ കാണാന്‍ പോകില്ല! അന്ധവിശ്വാസത്തെ പേടിച്ച് വീട്ടിലിരിക്കുമെന്ന് അര്‍ജന്റീനയുടെ പ്രസിഡന്റ്

Javier Milei

Published: 

17 Jul 2026 | 10:23 PM

ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനെതിരെ നടക്കുന്ന പോരാട്ടം കാണാന്‍ പോകില്ലെന്ന് അര്‍ജന്റീനയുടെ പ്രസിഡന്റ് ഹാവിയര്‍ മിലെയ്. സ്പെയിനും അർജന്റീനയും തമ്മിൽ നടക്കുന്ന മത്സരം വീട്ടിലിരുന്ന് കാണാനാണ് പ്രസിഡന്റിന്റെ തീരുമാനം. അർജന്റീനയുടെ ഈ ടൂർണമെന്റിലെ കഴിഞ്ഞ ഏഴ് മത്സരങ്ങളും അദ്ദേഹം വീട്ടിലിരുന്നാണ് കണ്ടത്. അവയെല്ലാം വിജയിക്കുകയും ചെയ്തിരുന്നു. അർജന്റീന തുടർച്ചയായ രണ്ടാം തവണയും കിരീടം നേടാൻ താൻ മുമ്പ് ധരിച്ച അതേ ജാക്കറ്റ് തന്നെ ധരിക്കുമെന്നും മിലെയ് പറഞ്ഞു.

ആരാധകരും താരങ്ങളും ടീമിന്റെ വിജയത്തിനായി അന്ധവിശ്വാസങ്ങള്‍ മുറുകെപിടിക്കാറുണ്ട്. എന്നാല്‍ ഒരു രാജ്യത്തിന്റെ തന്നെ പ്രസിഡന്റ് അന്ധവിശ്വാസത്തിന് കൂട്ടുനില്‍ക്കുന്നത് അപൂര്‍വമാണ്. ലാറ്റിൻ അമേരിക്കയിൽ, പ്രത്യേകിച്ച് അർജന്റീനയിൽ, ‘കാബാലാസ്’ എന്ന് വിളിക്കപ്പെടുന്ന ആചാരപരമായ വിശ്വാസങ്ങള്‍ക്ക് വലിയ പ്രചാരമാണുള്ളത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കുമൊപ്പം ഫൈനല്‍ കാണാൻ ന്യൂജേഴ്‌സിയിലേക്ക് പോകുമോ എന്ന് ചോദിച്ചപ്പോൾ ഒരു കാരണവശാലും ഇല്ലെന്നായിരുന്നു മിലെയുടെ മറുപടി. മിലെയ് അവിടെയെത്തുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. എല്ലാ മത്സരങ്ങളും ഒലിവോസില്‍ (ഔദ്യോഗിക വസതി) കാണുമെന്നും ബ്യൂണസ് ഐറിസിലെ പ്രാദേശിക റേഡിയോ സ്റ്റേഷനായ ‘എൽ ഒബ്സർവേറ്ററിനോട്’ പ്രതികരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി.

അന്ധവിശ്വാസത്തിന് പിന്നില്‍?

അന്ധവിശ്വാസപരമായ കാരണങ്ങളാലാണോ വീട്ടിൽ തന്നെ തുടരുന്നത് എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അതെ എന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. തുടര്‍ന്ന് തന്റെ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

“അവിടെ നല്ല തണുപ്പാണ്. ഞാൻ ഹീറ്റർ ഓൺ ചെയ്യാറുമില്ല. പകരം ഒരു വലിയ ജാക്കറ്റാണ് ഞാൻ ധരിക്കുന്നത്. സ്വിറ്റ്‌സർലൻഡുമായുള്ള കളിയുടെ ദിവസം എനിക്ക് ശരിക്കും ചൂട് തോന്നി. ഞാൻ അത് ഊരിമാറ്റി. തൊട്ടുപിന്നാലെ അവർ ഞങ്ങൾക്ക് എതിരെ ഒരു ഗോൾ അടിച്ചു. ഞാൻ ഉടൻ തന്നെ അത് വീണ്ടും ധരിച്ചു. പിന്നീട് ഒരിക്കലും അത് ഊരിയിട്ടില്ല,” ഹാവിയര്‍ മിലെയ് പറഞ്ഞു.

Also Read: FIFA World Cup 2026 Final: മെസിയെ നേരിടാൻ യമാൽ എത്തുമോ? ഫൈനലിന് തൊട്ടുമുമ്പ് സ്‌പെയിനിന് ആശങ്ക

പ്രസിഡന്റ് മാത്രമല്ല, അര്‍ജന്റീനയില്‍ നിരവധി പേര്‍ ഇത്തരം വിശ്വാസങ്ങള്‍ പിന്തുടരുന്നുണ്ട്. ചിലർ എല്ലാ മത്സരങ്ങളിലും ഒരേ വസ്ത്രം തന്നെ ധരിക്കുന്നു.ലോകകപ്പ് തീരുന്നത് വരെ തങ്ങളുടെ ജേഴ്സികൾ കഴുകാൻ പോലും ഇവർ തയ്യാറാകാറില്ല. ചിലർ എല്ലാ കളികളും ഒരേ സ്ഥലത്തിരുന്ന് തന്നെ കാണും.

ലോകകപ്പ് മത്സരങ്ങള്‍ നേരില്‍ കാണാതിരിക്കാന്‍ അര്‍ജന്റീനയുടെ പ്രസിഡന്റുമാര്‍ ശ്രമിക്കുന്നുണ്ട്. 1990-ലെ ലോകകപ്പില്‍ അന്നത്തെ പ്രസിഡന്റ് കാർലോസ് മെനം, കാമറൂണിനെതിരെയുള്ള അർജന്റീനയുടെ ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് ടീമംഗങ്ങളെ സന്ദർശിച്ചിരുന്നു. ആ കളിയിൽ അർജന്റീന പരാജയപ്പെട്ടു. അന്ന് മെനം നിര്‍ഭാഗ്യം കൊണ്ട് വന്നയാളാണെന്ന തരത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

നിരാകരണം

ഇവിടെ നൽകിയിരിക്കുന്ന വാർത്താ വിവരശേഖരണ ആവശ്യങ്ങൾക്കായി മാത്രം തയ്യാറാക്കിയതാണ്‌. അന്ധവിശ്വാസങ്ങളെ ടിവി 9 മലയാളം പ്രോത്സാഹിപ്പിക്കുന്നില്ല. കായികരംഗത്തെ കൗതുകകരമായ വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തിക്കുക മാത്രമാണ് ലക്ഷ്യം.

English Summary

Argentine President Javier Milei will skip the World Cup final due to superstition. He will watch the match against Spain from his official home. Milei has watched Argentina’s last seven victorious games from there. He also plans to wear his lucky oil company-branded jacket.

Follow Us
Related Stories
FIFA World Cup 2026 Final: മെസിയെ നേരിടാൻ യമാൽ എത്തുമോ? ഫൈനലിന് തൊട്ടുമുമ്പ് സ്‌പെയിനിന് ആശങ്ക
FIFA World Cup 2026: പണം വാരിയെറിഞ്ഞ് ഫിഫ; ജേതാക്കൾക്ക് ലഭിക്കുന്നത് 490 കോടിയിലധികം! പുറത്തായവർക്കും കോടികൾ
Lionel Messi: “ഞങ്ങൾ ഇവിടെയെത്തിയത് ആരുടെയും ദാനം കൊണ്ടല്ല!” വിമർശകരുടെ വായടപ്പിച്ച് ലയണൽ മെസി
ഇഞ്ചുറി ടൈമിലെ രാജാക്കന്മാർ! അവസാന നിമിഷങ്ങളിലെ അർജന്റീനൻ വീര്യം; ഇംഗ്ലണ്ടിനെ തകർത്ത സെമി മുതൽ കാംബോ വെർദെ വരെയുള്ള മാജിക്
ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും മെസിയുടെ ചുണ്ടിന് മുന്നിൽ; തട്ടിക്കളയാൻ എംബാപ്പെയ്ക്ക് ഒരു കളി ബാക്കി!
ആ കുപ്പായം അ‌ർജന്റീനയുടെ ലക്കി ചാം തന്നെ; തോൽവി കാണാൻ ഇരുന്നവർക്ക് ആദരാഞ്ജലി നേർന്ന ‘മിശിഹ’!
മൈ​ഗ്രേനിൻ്റെ വേദന അതിവേ​ഗം കുറയ്ക്കാം, ഇതാ വഴി
ചെടികളിലെ മുഞ്ഞ, വെള്ളീച്ച കീടങ്ങളെ എങ്ങനെ ഒഴിവാക്കാം
ജേതാക്കള്‍ക്ക് ഫിഫ നല്‍കുന്നത് കിരീടവും പണവും മാത്രമല്ല
മുട്ട കഴുകിയാണോ ഫ്രിഡ്ജിൽ വെക്കുന്നത്? തെറ്റോ ശരിയോ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല