India vs Pakistan Weather Update: തലേന്ന് മഴ, ഇന്ന് മറ്റൊന്ന്, കൊളമ്പോയിലെ കാലാവസ്ഥ എങ്ങനെ?

നിലവിലെ സാഹചര്യത്തിൽ മഴ മത്സരത്തെ ബാധിച്ചാൽ ഓവറുകൾ വെട്ടി കുറയ്ക്കാനാണ് സാധ്യത. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ റിസർവ് ദിനം സംബന്ധിച്ചും ചില ചർച്ചകൾ ഉയരുന്നുണ്ട്

India vs Pakistan Weather Update: തലേന്ന് മഴ, ഇന്ന് മറ്റൊന്ന്, കൊളമ്പോയിലെ കാലാവസ്ഥ എങ്ങനെ?

File Image

Published: 

15 Feb 2026 | 11:18 AM

നിരവധി വിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ ഇന്ത്യ-പാകിസ്ഥാൻ ടി-20 മത്സരം ഞായറാഴ്ച കൊളമ്പോ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുകയാണ്.മറ്റേത് രാജ്യവുമായുള്ള മാച്ചിനേക്കാൾ ഇന്ത്യ- പാകിസ്ഥാൻ മാച്ച് എപ്പോഴും കാണികൾക്ക് ഒരു വികാരം കൂടിയാണ്. എന്നാൽ മാച്ചിന് മുൻപ് തന്നെ ചെറുതല്ലാത്ത ആശങ്കയും ക്രിക്കറ്റ് പ്രേമികൾക്ക് ഇത്തവണയുണ്ട്. അതിലൊന്ന് കാലാവസ്ഥയാണ്. തലേന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയാണ് മത്സരം നടക്കുന്ന കൊളമ്പോ ആർ.പ്രേമദാസ സ്റ്റേഡിയത്തിലുണ്ടായത്. ഇത്തരമൊരു കാലാവസ്ഥ ഇന്നുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ചിന്ത.

നിലവിലെ കാലാവസ്ഥ

സ്റ്റേഡിയത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന മഴമേഘങ്ങൾ കളി മുടക്കുമോ എന്ന ആശങ്ക ഇപ്പോഴുമുണ്ട്. ഇതുവഴി ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ശ്രീലങ്കൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.അക്യുവെതർ റിപ്പോർട്ട് പ്രകാരം കൊളംബോയിൽ ഞായറാഴ്ച ഏതാണ്ട് 96% മഴ പെയ്യാൻ സാധ്യതയുണ്ട്. അതായത് മത്സരത്തെ മഴ ബാധിച്ചേക്കാം. നിലവിൽ കൊളമ്പോയിലെ താപനില 28 ഡിഗ്രി സെൽഷ്യസാണ്. വൈകുന്നേരം 5 മണിയോടെയാണ് മഴ പെയ്യാനുള്ള സാധ്യത ഏറ്റവും കൂടുതലാകുന്നത്. ഇന്ത്യ- പാകിസ്ഥാൻ മാച്ച് ആരംഭിക്കുന്ന 7 മണിയോടെ മഴയുടെ തോത് 9% ആയി കുറയുമെന്നാണ് വിവരം.

മഴ മത്സരത്തെ ബാധിച്ചാൽ

നിലവിലെ സാഹചര്യത്തിൽ മഴ മത്സരത്തെ ബാധിച്ചാൽ ഓവറുകൾ വെട്ടി കുറയ്ക്കാനാണ് സാധ്യത. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ റിസർവ് ദിനം സംബന്ധിച്ചും ചില ചർച്ചകൾ ഉയരുന്നുണ്ട്. നിലവിൽ ഇതുവരെ അത്തരം റിസർവ്വ് ദിനങ്ങളെ പറ്റി പറഞ്ഞിട്ടില്ല. മറിച്ച് ഇരു ടീമുകൾക്കും 5 ഓവറുകൾ വീതം നൽകേണ്ടി വരും. ഇത് സാധിച്ചില്ലെങ്കിൽ രണ്ട് ടീമിനും 2 പോയൻ്റ് വീതം തുല്യമായി നൽകുകയും വേണം.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?