AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Indian Football: ഇത് പൊളിച്ചു! ലോകകപ്പ് ടീമുമായി ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യ; വെല്ലുവിളി ഏറ്റെടുത്ത് ‘ബ്ലൂ ടൈഗേഴ്‌സ്’

India vs New Zealand Football: നവംബർ 12, 15 തീയതികളിൽ ഫിഫ ഇന്റർനാഷണൽ മാച്ച് വിൻഡോയിലാണ് ന്യൂസിലന്‍ഡിനെതിരായ മത്സരങ്ങള്‍ നടക്കുന്നത്. സൗഹൃദ മത്സരങ്ങള്‍ക്ക് ന്യൂസിലന്‍ഡ് ആതിഥേയത്വം വഹിക്കും. ആദ്യ മത്സരം ഓക്ക്‌ലൻഡിലെ ഗോ മീഡിയ സ്റ്റേഡിയത്തിലും, രണ്ടാമത്തേത് ക്രൈസ്റ്റ്‌ചർച്ചിലെ വൺ ന്യൂസിലൻഡ് സ്റ്റേഡിയത്തിലുമാണ് നടക്കുക.

Indian Football: ഇത് പൊളിച്ചു! ലോകകപ്പ് ടീമുമായി ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യ; വെല്ലുവിളി ഏറ്റെടുത്ത് ‘ബ്ലൂ ടൈഗേഴ്‌സ്’
Indian Football Team File PicImage Credit source: Indian Football Team/ Facebook
Jayadevan AM
Jayadevan AM | Published: 12 Jul 2026 | 05:13 PM

ന്യൂഡല്‍ഹി: ഫിഫ ലോകകപ്പില്‍ കളിച്ച ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യ. നവംബർ 12, 15 തീയതികളിൽ ഫിഫ ഇന്റർനാഷണൽ മാച്ച് വിൻഡോയിലാണ് ന്യൂസിലന്‍ഡിനെതിരായ മത്സരങ്ങള്‍ നടക്കുന്നത്. സൗഹൃദ മത്സരങ്ങള്‍ക്ക് ന്യൂസിലന്‍ഡ് ആതിഥേയത്വം വഹിക്കും. ആദ്യ മത്സരം ഓക്ക്‌ലൻഡിലെ ഗോ മീഡിയ സ്റ്റേഡിയത്തിലും, രണ്ടാമത്തേത് ക്രൈസ്റ്റ്‌ചർച്ചിലെ വൺ ന്യൂസിലൻഡ് സ്റ്റേഡിയത്തിലുമാണ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസിലൻഡ് സന്ദർശനത്തിന്റെ ഭാഗമായാണ് മത്സരങ്ങൾ പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളുടെയും ‘100 ഇയേഴ്‌സ് ഓഫ് യൂണിറ്റി ത്രൂ സ്‌പോര്‍ട്ട്’ ആഘോഷങ്ങളുടെ ഭാഗമായാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യയും ന്യൂസിലാൻഡും ഇതിനുമുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്‌. 1981-ൽ മലേഷ്യയിൽ നടന്ന മെർദേക്ക ടൂർണമെന്റിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 2018-ൽ മുംബൈയിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ ന്യൂസിലാൻഡ് ഇന്ത്യയെ 2-1 ന് പരാജയപ്പെടുത്തി.

ന്യൂസിലന്‍ഡിലേക്ക് കന്നി പര്യടനം

ഇന്ത്യൻ ദേശീയ ടീമിന്റെ ചരിത്രത്തിലെ ആദ്യത്തെ ന്യൂസിലാൻഡ് പര്യടനമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. 2005-ൽ ഫിജിക്കെതിരെ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിച്ചതിന് ശേഷം ഒരു ഒഎഫ്സി (ഓഷ്യാനിയ ഫുട്ബോൾ കോൺഫെഡറേഷൻ) അംഗരാജ്യത്തിലേക്ക് ഇന്ത്യന്‍ ടീം നടത്തുന്ന ആദ്യത്തെ യാത്ര കൂടിയാണിത്.

ഫിഫ ലോകകപ്പ് കളിച്ച ന്യൂസിലന്‍ഡിനെതിരായ മത്സരം ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കാം. എങ്കിലും ശക്തരായ ടീമുകളോട് ഏറ്റുമുട്ടുന്നത് ഇന്ത്യന്‍ ടീമിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Also Read: Indian Football Crisis: നമുക്കുമില്ലേ ലോകകപ്പ് സ്വപ്നം! എവിടെയാണ് പിഴച്ചത്? ഇന്ത്യൻ ഫുട്ബോളിനെ തകർത്തത് ആര്?

ലോകകപ്പ് ഫുട്‌ബോള്‍

ഫിഫ ലോകകപ്പിൽ കളിച്ച വലിയ പരിചയസമ്പത്തുമായാണ് ന്യൂസിലാൻഡ് ഈ മത്സരങ്ങൾക്ക് വരുന്നത്. ലോകകപ്പിൽ ഐആർ ഇറാനോട് സമനില വഴങ്ങിയ അവർ, ഈജിപ്തിനോടും ബെൽജിയത്തോടും പരാജയപ്പെട്ടിരുന്നു. ശക്തരായ ടീമുകളെ നേരിടുന്നത് എപ്പോഴും മികച്ച അനുഭവമാണെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ ഖാലിദ് ജാമിൽ പറഞ്ഞു.

“ന്യൂസിലാൻഡ് മികച്ച ഒരു ടീമാണ്. അവർക്ക് ഫിഫ ലോകകപ്പ് പരിചയസമ്പത്തുമുണ്ട്. അവരുടെ നാട്ടില്‍ പോയി അവർക്കെതിരെ കളിക്കുന്നത് നമ്മുടെ താരങ്ങള്‍ക്ക് വളരെ വിലപ്പെട്ടതും വലിയൊരു വെല്ലുവിളിയുമായിരിക്കും. ഞങ്ങൾ ഈ മത്സരങ്ങളെ അതീവ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്”-ഖാലിദ് ജാമിൽ പറഞ്ഞു.

അതേസമയം, ഫിഫ അന്താരാഷ്ട്ര മാച്ച് വിന്‍ഡിയോല്‍ ജൂണ്‍ ഒമ്പതിന് താജിക്കിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ സമനില വഴങ്ങിയിരുന്നു. താജിക്കിസ്ഥാനിലെ ഹിസോറിലുള്ള ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1-1 ന് സമനിലയിൽ പിരിഞ്ഞു. 25-ാം മിനിറ്റിൽ വിക്രം പ്രതാപ് സിങ്ങിലൂടെ ഇന്ത്യയാണ് ആദ്യം സ്കോർ ചെയ്തത്.

85-ാം മിനിറ്റിൽ ഷെറിദ്ദിൻ ബോബോയേവ് നേടിയ പെനാൽറ്റിയിലൂടെ ബ്ലൂ ടൈഗേഴ്സിന്റെ പ്രതിരോധം തകരുകയും, ആതിഥേയർ സമനില പിടിച്ചെടുക്കുകയും ചെയ്തു. 10 മാസത്തിനിടെ ഇരു ടീമുകളും തമ്മിൽ നടക്കുന്ന മൂന്നാമത്തെ മത്സരമായിരുന്നു ഇത്. ഈ വിൻഡോയിലെ ആദ്യ സൗഹൃദ മത്സരത്തിൽ, ജൂൺ 5-ന് തുർസുൻസോഡയിൽ വെച്ച് താജിക്കിസ്ഥാൻ 3-1 ന് വിജയിച്ചിരുന്നു.

English Summary

The Indian men’s football team will play two friendly matches in New Zealand this November. The games are scheduled for November 12 in Auckland and November 15 in Christchurch. This historic tour marks the Blue Tigers’ first-ever football visit to New Zealand. Playing a 2026 FIFA World Cup team will provide valuable elite-level experience for India.

Follow Us