ISL 2026 : ഐഎസ്എൽ എവിടെ കാണുമെന്ന് കൺഫ്യൂഷനാണോ? ഇതാ ഇവിടെ കാണാലോ!

ISL 2026 Live Streaming Details : ഫെബ്രുവരി 14-ാം തീയതി മുതലാണ് ഐഎസ്എല്ലിൻ്റെ പുതിയ സീസണിന് തുടക്കം കുറിക്കുക. ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടും.

ISL 2026 : ഐഎസ്എൽ എവിടെ കാണുമെന്ന് കൺഫ്യൂഷനാണോ? ഇതാ ഇവിടെ കാണാലോ!

Kerala Blasters Vs Mohun Bagan

Published: 

14 Feb 2026 | 05:00 PM

പ്രതിസന്ധികൾ എല്ലാം ഒഴിഞ്ഞ് അവസാനം ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പുതിയ സീസണിന് ഇന്ന് ഫെബ്രുവരി 14ന് തുടക്കം കുറിക്കുകയാണ്. ഒരു ഘട്ടത്തിൽ ഐഎസ്എൽ എന്ന ടൂർണമെൻ്റ് ഇനിയുണ്ടാകുമോ എന്ന ആശങ്ക ഉടലെടുത്തപ്പോഴാണ് വൈകിയാണെങ്കിലും ലീഗ് നടക്കുമെന്നുള്ള സന്ദേശം ആരാധകർക്ക് ലഭിക്കുന്നത്. ഐഎസ്എല്ലിലെ ഫ്രാഞ്ചൈസികൾ നേരിട്ടിറങ്ങിയാണ് ലീഗ് നടത്താനുള്ള എല്ലാ നടപടികളും കൈക്കൊണ്ടത്.

ലീഗിലേക്ക് പുതുതായി മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബും ഇൻ്റർ കാശിയും എത്തിയതോടെ ആകെ ഫ്രാഞ്ചൈസികളുടെ എണ്ണം 14 ആയി. ഹൈദരാബാദ് എഫ്സി ഇനി സ്പോർട്ടിങ് ഡൽഹി എന്ന പേരിലാകും ഐഎസ്എല്ലിൽ പങ്കെടുക്കുക. കൂടാതെ പ്ലേ ഓഫ് മത്സരങ്ങൾ എല്ലാം ഒഴിവാക്കി, ചില മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണ ഐഎസ്എൽ സംഘടിപ്പിക്കുന്നത്. ലീഗ് ഘടനയിൽ മാറ്റം വന്നതിനോടൊപ്പം ഐഎസ്എല്ലിൻ്റെ സംഘാടനത്തിലും ആകെ മാറ്റം വന്നിട്ടുണ്ട്. നേരത്തെ ജിയോ ഹോട്ട്സ്റ്റാറിൽ കാണാൻ സാധിച്ചിരുന്ന ഐഎസ്എൽ മത്സരം ഇത്തവണ അത് സാധിക്കില്ല. ടെലിവിഷനിലും മത്സരം സ്റ്റാർ സ്പോർട്സിൽ കാണാൻ സാധിക്കില്ല.

ALSO READ : Viral Video: ലൂണയുടെ മനസ് ബ്ലാസ്റ്റേഴ്‌സിനൊപ്പം; ഉടന്‍ കാണാമെന്ന് ഉറപ്പു നല്‍കി താരം; വൈകാരികമായി പ്രതികരിച്ച് ആരാധകര്‍

ഇത്തവണ ഐഎസ്എൽ മത്സരങ്ങൾ എവിടെ കാണാം?

ഇത്തവണ ഐഎസ്എല്ലിൻ്റെ സംപ്രേഷണവാകശം സ്വന്തമാക്കിയിരിക്കുന്നത് ഫാൻകോഡാണ്. ഫാൻകോഡ് ആപ്ലിക്കേഷനിലൂടെ ഐഎസ്എൽ മത്സരങ്ങൾ ലൈവായി ഓൺലൈനായി കാണാം. ഫാൻകോഡുമായി ധാരണയിലായി സോണി പിക്ചേഴ്സ് നെറ്റ്വർക്കാണ് മത്സരങ്ങൾ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നത്. അതേസമയം ഇന്ത്യക്ക് പുറത്തുള്ളവർക്ക് യുട്യൂബിലൂടെ ഐഎസ്എൽ മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്.

ഐഎസ്എൽ 2026 സീസണിൻ്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ൻ്റ്സ് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. വൈകിട്ട് അഞ്ച് മണിക്ക് കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

Loading...
Unable to load recommendations.
Follow Us
Related Stories
India vs Argentina: തോറ്റാല്‍ പുറത്ത്! ലോകപ്പില്‍ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നിര്‍ണായക പോരാട്ടം; എപ്പോള്‍, എവിടെ കാണാം?
Devdutt Padikkal: ദേവ്ദത്ത് പടിക്കലിന്റെ മനംകവര്‍ന്ന സുന്ദരിയെ കണ്ടോ! ഞെട്ടരുത് ചെക്കനും പോയി
Tragic Loss in Football: തുടരെ തുടരെ യുവതാരങ്ങളുടെ മരണം! ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗങ്ങൾ
Sanju Samson: സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളികള്‍; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി പോരാടുന്നത് 492 താരങ്ങള്‍
Sanju Samson-Vaibhav Sooryavanshi: സഞ്ജുവിനെ വെല്ലാനുണ്ടോ വൈഭവ്? പ്രായം മുതല്‍ പ്രധാന റെക്കോഡുകള്‍ വരെ, എല്ലാം വ്യത്യസ്തം
മത്സരത്തിനിടെ കുഴഞ്ഞുവീണ്, കെവിൻ കാസ്ട്രോ 25-ാം വയസിൽ അ‌ന്തരിച്ചു; ജീസസ് ഈസ് കിങ് എന്ന് അ‌വസാന സ്റ്റാറ്റസ്!
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം