സ്റ്റീഫൻ ഫ്ലെമിങ്: CSK വിജയങ്ങളുടെ ആർക്കിടെക്ട്! ‘ഡാഡീസ് ആർമി’യെ അ‌ഞ്ച് വട്ടം IPL ചാമ്പ്യന്മാരാക്കിയ ശിൽപ്പി

Stephen Fleming steps down as CSK head coach: ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഐപിഎൽ ടീമുകളിലൊന്നാണ് ചെന്നെ സൂപ്പർ കിങ്സ് (CSK). 5 ​IPL കിരീടങ്ങളുടെ പ്രൗഡിയുമായി, ചെ​ന്നൈയെ ഏത് താരവും കളിക്കാൻ മോഹിക്കുന്ന ടീമായി വളർത്തിയതിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പം തന്നെ പ്രാധാന്യം സ്റ്റീഫൻ ഫ്ലെമിങ് എന്ന കോച്ചിനുമുണ്ട്. 2008-ലെ ഉദ്ഘാടന സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്നു എങ്കിലും പിറ്റേ വർഷം അ‌ദ്ദേഹം ടീമിന്റെ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്തു.

സ്റ്റീഫൻ ഫ്ലെമിങ്: CSK വിജയങ്ങളുടെ ആർക്കിടെക്ട്! ഡാഡീസ് ആർമിയെ അ‌ഞ്ച് വട്ടം IPL ചാമ്പ്യന്മാരാക്കിയ ശിൽപ്പി

Stephen Fleming Parts Ways With Csk

Published: 

13 Jul 2026 | 03:12 PM

ചെ​ന്നൈ: ചെ​ന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇതിഹാസ ക്രിക്കറ്റ് താരം സ്റ്റീഫൻ ഫ്‌ളെമിങ്. ലോക ക്രിക്കറ്റിലെ തന്നെ അ‌പൂർവമായ ഒരു കൂട്ടുകെട്ടാണ് ഇതോടെ അ‌വസാനിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഐപിഎൽ ടീമുകളിലൊന്നാണ് ചെന്നെ സൂപ്പർ കിങ്സ് (CSK). 5 ​IPL കിരീടങ്ങളുടെ പ്രൗഡിയുമായി, ചെ​ന്നൈയെ ഏത് താരവും കളിക്കാൻ മോഹിക്കുന്ന ടീമായി വളർത്തിയതിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പം തന്നെ പ്രാധാന്യം സ്റ്റീഫൻ ഫ്ലെമിങ് എന്ന കോച്ചിനുമുണ്ട്. 2008-ലെ ഉദ്ഘാടന സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്നു എങ്കിലും പിറ്റേ വർഷം അ‌ദ്ദേഹം ടീമിന്റെ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്തു. അ‌ന്ന് ആരംഭിച്ച്, ഏതാണ്ട് 18 വർഷത്തോളം നീണ്ട കൂട്ടുകെട്ടാണ് ഇപ്പോൾ അ‌വസാനിച്ചിരിക്കുന്നത്.

ചെ​ന്നൈ ടീമിന്റെ നട്ടെല്ല്

ചെ​ന്നൈ എന്ന ഐപിഎൽ ടീമിനെ ഇന്ന് കാണുന്ന നിലയിലേക്ക് രൂപപ്പെടുത്തിയെടുത്തതിൽ ഫ്ലെമിങ്ങിന് നിർണായക പങ്കുണ്ട്. ഒരു കളിക്കാരനായി തുടങ്ങി, പിന്നീട് ഐപിഎല്ലിലെ ഏറ്റവും മികച്ച തന്ത്രജ്ഞനായ കോച്ചായി മാറിയ, 18 വർഷം നീണ്ട അദ്ദേഹത്തിന്റെ സിഎസ്കെ ബന്ധം ഒരു ടീമും കോച്ചും തമ്മിലുള്ള ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം. ലോക ക്രിക്കറ്റിൽ ഇതിന് സമാനമായ ഒരു വിജയ കൂട്ടുകെട്ട് വേറെ കാണാൻ കഴിഞ്ഞേക്കില്ല.

Also Read: ബിസിസിഐ കട്ടക്കലിപ്പിൽ; ഗംഭീറിന്റെ സംഘാംഗങ്ങൾ തെറിക്കും? ഇനി അഴിച്ചുപണി

ധോണി- ഫ്ലെമിങ് കൂട്ടുകെട്ട്

ന്യൂസിലൻഡിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ സ്റ്റീഫൻ ഫ്‌ളെമിങ്ങിന്റെയും ഇന്ത്യൻ ടീമിന്റെ ഇതിഹാസ ക്യാപ്റ്റൻമാരിലൊരാളായ സാക്ഷാൽ മഹേന്ദ്രസിങ് ധോണിയുടെയും ചെ​ന്നൈ ടീമിലെ കോച്ച്- ക്യാപ്റ്റൻ കൂട്ടുകെട്ടും ഐപിഎൽ ചരിത്രത്തിലെ ഏറെ സ്പെഷൽ അ‌ധ്യായമാണ്. ധോണി മൈതാനത്തെ സിഎസ്കെയുടെ സൂപ്പർ സ്റ്റാർ ആയിരുന്നെങ്കിൽ അണിയറയിൽ ആ സാമ്രാജ്യം കെട്ടിപ്പടുത്ത ശില്പിയാണ് സ്റ്റീഫൻ ഫ്‌ളെമിങ്.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ-കോച്ച് കോമ്പിനേഷനുകളിൽ ഒന്നാണ് ധോണിയുടേതും ഫ്‌ളെമിങ്ങിന്റേതും. ഐപിഎല്ലിൽ ചെ​ന്നൈയെ 5 കിരീട നേട്ടങ്ങളിലേക്കും (2010, 2011, 2018, 2021, 2023 വർഷങ്ങളിൽ) 2 ചാമ്പ്യൻസ് ലീഗ് T20 കിരീട നേട്ടത്തിലേക്കും (2010, 2014) നയിക്കാൻ ധോണി- ഫ്ലെമിങ് കൂട്ടുകെട്ടിന് കഴിഞ്ഞു. സിഎസ്കെയെ 12 തവണ IPL പ്ലേഓഫിലും അതിൽ 10 തവണ ഫൈനലിലും എത്തിക്കാൻ ഫ്‌ളെമിങ്ങിന്റെ തന്ത്രങ്ങൾക്ക് കഴിഞ്ഞു.

കളിക്കളത്തിൽ ധോണിയുടെ തന്ത്രങ്ങൾക്ക് പുറകിൽ കൃത്യമായ പ്ലാനിങ്ങുമായി ഫ്‌ളെമിങ് എപ്പോഴുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പരസ്പര വിശ്വാസമാണ് ടീമെന്ന നിലയിലുള്ള സിഎസ്കെയുടെ വിജയത്തിന്റെ രഹസ്യക്കൂട്ട്. മറ്റ് ടീമുകൾ മാറിമാറി കോച്ചുമാരെ പരീക്ഷിക്കുമ്പോൾ, 2009 മുതൽ സിഎസ്കെയുടെ മുഖ്യ കോച്ചായി 18 വർഷം ഫ്‌ളെമിങ് തുടർന്നു (2025-ൽ സിഎസ്കെ വിലക്ക് നേരിട്ടപ്പോൾ റൈസിങ് പൂനെ സൂപ്പർജയന്റ്സിന്റെ കോച്ചായി ഫ്ളെമിങ് പ്രവർത്തിച്ചിട്ടുണ്ട്).

ഫ്ലെമിങ്ങിന്റെ വിജയങ്ങൾ

ഫ്ലെമിങ്ങിന്റ ദീർഘക ബന്ധം സിഎസ്കെയ്ക്ക് നൽകിയ സ്ഥിരത വളരെ വലുതാണ്. വലിയ താരങ്ങളെ മാത്രമല്ല, ഫോം ഔട്ടായവരേയും അധികം അറിയപ്പെടാത്ത യുവതാരങ്ങളെയും മാച്ച് വിന്നർമാരാക്കി മാറ്റാൻ ഫ്‌ളെമിങ്ങിന് പ്രത്യേക കഴിവുണ്ടായിരുന്നു. പല താരങ്ങളുടെയും കരിയറിന് സിഎസ്കെയിൽ ലഭിച്ച പുനർജന്മം ഫ്‌ളെമിങ്ങിന്റെ തന്ത്രങ്ങളുടെ കൂടെ ഫലമാണ്.

ക്യാപ്റ്റൻ കൂളിനെക്കാൾ ‘കൂൾ’

‘ഡാഡീസ് ആർമി’ (പ്രായം കൂടിയവരുടെ ടീം) എന്ന് പരിഹസിക്കപ്പെട്ട സിഎസ്കെയെ അ‌ഞ്ച് വട്ടം IPL ചാമ്പ്യന്മാരാക്കിയ ഫ്ലെമിങ്ങിന്റെ പ്രധാന പ്രത്യേകത അ‌ദ്ദേഹം വ​ളരെ കൂൾ ആയിരുന്നു എന്നതാണ്. ക്യാപ്ടൻ കൂൾ എന്ന് ധോണിയെ ആരാധകർ വിശേഷിപ്പിക്കാറുണ്ട്, ധോണി ​മൈതാനത്തായിരുന്നു കൂൾ എങ്കിൽ ഡ്രസിങ് റൂമിലെ ‘കൂൾ’ മാഷായിരുന്നു ഫ്ലെമിങ്. തോൽവികളിൽ പരിഭ്രാന്തനാകാതെ ശാന്തമായി കാര്യങ്ങളെ സമീപിക്കുന്ന അ‌ദ്ദേഹത്തിന്റെ രീതി ടീമിൽ ഒരു ‘കുടുംബ അന്തരീക്ഷം’ ഉണ്ടാക്കിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

വേർപിരിയൽ

കഴിഞ്ഞ കുറച്ച് തവണകളായി ചെ​ന്നൈ സൂപ്പർ കിങ്സിന് ഐപിഎല്ലിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഈ ഒരു സാഹചര്യം നിലനിൽക്കെയാണ് ഇപ്പോൾ ഫ്ലെമിങ് ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തുനിന്ന് ഒഴിഞ്ഞിരിക്കുന്നത്. ചർച്ചകൾക്കൊടുവിൽ പരസ്പര സമ്മതത്തോടെയാണ് വേർപിരിയലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് പ്രസ്താവനയിൽ അറിയിച്ചു. ”സ്റ്റീഫൻ ഫ്‌ളെമിങ് ഞങ്ങളുടെ കോച്ചിങ് വിഭാഗത്തിന്റെ ഹൃദയമിടിപ്പായിരുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടോളം ടീമിന്റെ ഐഡന്റിറ്റിയും കാഴ്ചപ്പാടും മികവിനായുള്ള പരിശ്രമങ്ങളും രൂപപ്പെടുത്തിയത് അദ്ദേഹമായിരുന്നു” എന്ന് ചെന്നൈ ടീം ഉടമ പ്രതികരിച്ചു.

English Summary

Legendary cricketer Stephen Fleming has stepped down as the head coach of Chennai Super Kings. This marks the end of a rare partnership in world cricket. Chennai Super Kings announced in a statement that the separation was by mutual consent after discussions. Stephen Fleming’s strategies are also considered to have played a major role in making CSK the 5-time IPL champions.

Follow Us
Related Stories
ലോകകപ്പിൽ 64 ടീമുകൾ; ഫിഫയുടെ വമ്പൻ പദ്ധതി അണിയറയിൽ ഒരുങ്ങുന്നു! ആഞ്ഞുപിടിച്ചാല്‍ ഇന്ത്യയ്ക്കും സാധ്യത
ലോർഡ്‌സ് മണ്ണിൽ ചരിത്രമെഴുതി യാസ്തിക ഭാട്ടിയ! തകർപ്പൻ ജയത്തിലേക്ക് കുതിച്ച് ഇന്ത്യ
Indian Football: ഇത് പൊളിച്ചു! ലോകകപ്പ് ടീമുമായി ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യ; വെല്ലുവിളി ഏറ്റെടുത്ത് ‘ബ്ലൂ ടൈഗേഴ്‌സ്’
FIFA World Cup 2026 Semifinal Schedule: ‘രണ്ടിലൊന്ന്’ അറിയാന്‍ ആദ്യ നാലു സ്ഥാനക്കാര്‍; ലോകകപ്പ് സെമി എപ്പോള്‍, എവിടെ കാണാം?
Kranti Gaud: ചരിത്രം കുറിച്ച് ക്രാന്തി ഗൗഡ്! ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ താരം
ഫ്രാൻസ്- സ്പെയിൻ പോരാട്ടം: ചരിത്രത്തിലെ തുല്യത തകരും; ലാമിൻ അ‌ല്ലെങ്കിൽ എംബാപ്പെ, ഒരാളുടെ കളി തീരും!
ബെംഗളൂരു കീശകാലിയാക്കും; ഇന്ധനച്ചെലവ് കുറയ്ക്കാന്‍ ഇനി ഇതേ വഴിയുള്ളൂ
മല്ലിയിലയുടെ തണ്ട് ഇനി കളയല്ലേ! ഇങ്ങനെ ചെയ്യൂ
വീട്ടിലെന്നും ദുരിതം! ഫ്രിഡ്ജിൽ ഈ സാധനങ്ങൾ സൂക്ഷിക്കാറുണ്ടോ?
മണ്‍സൂണിലൊരു റോഡ് ട്രിപ്പ് ആഹാ! കേരളത്തിലെ മികച്ച റൂട്ടുകള്‍
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ