Viral Video: ലൂണയുടെ മനസ് ബ്ലാസ്റ്റേഴ്‌സിനൊപ്പം; ഉടന്‍ കാണാമെന്ന് ഉറപ്പു നല്‍കി താരം; വൈകാരികമായി പ്രതികരിച്ച് ആരാധകര്‍

Adrian Luna's video for Kerala Blasters: രള ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് അഡ്രിയാന്‍ ലൂണ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍, കോച്ചിങ് സ്റ്റാഫ്, മാനേജ്, ആരാധകര്‍ എന്നിവര്‍ക്ക് ആശംസകള്‍ നേരുന്നുവെന്ന് ലൂണ.

Viral Video: ലൂണയുടെ മനസ് ബ്ലാസ്റ്റേഴ്‌സിനൊപ്പം; ഉടന്‍ കാണാമെന്ന് ഉറപ്പു നല്‍കി താരം; വൈകാരികമായി പ്രതികരിച്ച് ആരാധകര്‍

Adrian Luna

Published: 

11 Feb 2026 | 07:53 PM

ഐഎസ്എല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് അഡ്രിയാന്‍ ലൂണ. ലൂണ ആശംസകള്‍ നേരുന്ന വീഡിയോ ബ്ലാസ്‌റ്റേഴ്‌സ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍, കോച്ചിങ് സ്റ്റാഫ്, മാനേജ്, ആരാധകര്‍ എന്നിവര്‍ക്ക് ആശംസകള്‍ നേരുന്നുവെന്ന് താരം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന് ഇത് നല്ല സീസണ്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലൂണ വ്യക്തമാക്കി.

‘മത്സരങ്ങള്‍ താന്‍ കാണും. ഉടന്‍ കാണാം’ എന്നും പറഞ്ഞാണ് ലൂണ വീഡിയോ അവസാനിപ്പിക്കുന്നത്.വീഡിയോയ്ക്ക് വൈകാരികമായാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ലൂണയെ ‘മിസ്’ ചെയ്യുന്നുവെന്നാണ് പല കമന്റുകളും. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.

വീഡിയോ കാണാം

ഐഎസ്എല്‍ സീസണ്‍ അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് ലൂണ ലോണടിസ്ഥാനത്തില്‍ ടീം വിട്ടത്. ലൂണയ്‌ക്കൊപ്പം, നോവ സദൂയിയും ലോണില്‍ ക്ലബ് വിട്ടിരുന്നു. അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഐഎസ്എല്‍ ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും, അതിന് മുമ്പേ ലൂണയും സദൂയിയും ക്ലബ് വിട്ടത് ആരാധകരെ നിരാശയിലാഴ്ത്തി. ഇരുവരും ഇന്തോനേഷ്യന്‍ ക്ലബുകളിലേക്കാണ് പോയത്. ലോണ്‍ കാലാവധി കഴിയുമ്പോള്‍ ഇരുവരും തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read: ISL 2025-26: ഐഎസ്എല്‍ എങ്ങനെ കാണാമെന്ന് ഇനി ആശങ്കപ്പെടേണ്ട; 8.62 കോടി രൂപയ്ക്ക്‌ ബ്രോഡ്കാസ്റ്ററെ തീരുമാനിച്ചു

ഫെബ്രുവരി 14-നാണ് ഐഎസ്എല്‍ ആരംഭിക്കുനന്നത്. അന്ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെ നേരിടും. അതേസമയം, ചന്ദ്രശേഖര്‍ ചിന്തയെ പുതിയ സഹപരിശീലകനായി കേരള ബ്ലാസ്റ്റേഴ്‌സ് നിയമിച്ചു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ തകര്‍പ്പന്‍ പരിശീലനത്തിലാണ് ടീം. ഇത്തവണയും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാകും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട്. ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റാന്‍ ആലോചനയുണ്ടായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
India vs Argentina: തോറ്റാല്‍ പുറത്ത്! ലോകപ്പില്‍ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നിര്‍ണായക പോരാട്ടം; എപ്പോള്‍, എവിടെ കാണാം?
Devdutt Padikkal: ദേവ്ദത്ത് പടിക്കലിന്റെ മനംകവര്‍ന്ന സുന്ദരിയെ കണ്ടോ! ഞെട്ടരുത് ചെക്കനും പോയി
Tragic Loss in Football: തുടരെ തുടരെ യുവതാരങ്ങളുടെ മരണം! ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗങ്ങൾ
Sanju Samson: സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളികള്‍; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി പോരാടുന്നത് 492 താരങ്ങള്‍
Sanju Samson-Vaibhav Sooryavanshi: സഞ്ജുവിനെ വെല്ലാനുണ്ടോ വൈഭവ്? പ്രായം മുതല്‍ പ്രധാന റെക്കോഡുകള്‍ വരെ, എല്ലാം വ്യത്യസ്തം
മത്സരത്തിനിടെ കുഴഞ്ഞുവീണ്, കെവിൻ കാസ്ട്രോ 25-ാം വയസിൽ അ‌ന്തരിച്ചു; ജീസസ് ഈസ് കിങ് എന്ന് അ‌വസാന സ്റ്റാറ്റസ്!
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം