New Kia Sonet : അടിമുടി മാറ്റം, അത് പുതിയ കിയ സോണെറ്റെന്ന് ഉറപ്പിച്ച് സോഷ്യല്‍ മീഡിയ!
New Kia Sonet car spotted : ഇന്ത്യന്‍ കോംപാക്ട് എസ്.യു.വി രംഗത്തെ നിര്‍ണായക സാന്നിധ്യമാണ് കൊറിയന്‍ വാഹന നിര്‍മ്മാണ കമ്പനിയായ കിയയുടെ സോണറ്റ് എന്ന മോഡല്‍. ഈ വാഹനത്തിന്റെ പുതിയ വെര്‍ഷന്‍ വിപണയിലെത്തുന്നു എന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. 2027 ല്‍ പുതിയ മോഡല്‍ ഇറങ്ങുമെന്നാണ് ഇതുവരെ ലഭിക്കുന്ന സൂചനകള്‍. അതിനിടെയാണ് കഴിഞ്ഞ ദിവസം കവര്‍ ചെയ്ത ടെസ്റ്റ് ഡ്രൈവ് (ടെസ്റ്റ് മ്യൂള്‍ കാര്‍) വാഹനം വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യന്‍ കോംപാക്ട് എസ്.യു.വി രംഗത്തെ നിര്‍ണായക സാന്നിധ്യമാണ് കൊറിയന്‍ വാഹന നിര്‍മ്മാണ കമ്പനിയായ കിയയുടെ സോണറ്റ് എന്ന മോഡല്‍. ഈ വാഹനത്തിന്റെ പുതിയ വെര്‍ഷന്‍ വിപണയിലെത്തുന്നു എന്ന് കുറേ നാളുകളായി അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. 2027 ല്‍ പുതിയ മോഡല്‍ ഇറങ്ങുമെന്നാണ് ഇതുവരെ ലഭിക്കുന്ന സൂചനകള്‍. അതിനിടെയാണ് കഴിഞ്ഞ ദിവസം കവര്‍ ചെയ്ത ടെസ്റ്റ് ഡ്രൈവ് (ടെസ്റ്റ് മ്യൂള്‍ കാര്‍) വാഹനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷ ഓട്ടം നടത്തുന്നത് ക്യാമറ കണ്ണുകളില്‍ പതിഞ്ഞത്.
പുറത്തു വന്ന ചിത്രങ്ങളും വീഡിയോയും വരാനിരിക്കുന്ന കിയ സോണറ്റിന്റേതാണെന്ന് ഒരു വിഭാഗം വാഹന പ്രേമികള്‍ ഇതിനകം ഉറപ്പിച്ച് കഴിഞ്ഞു. ആ നിഗമനം ശരിയാണെങ്കില്‍ വന്‍ മാറ്റങ്ങളുമായാണ് സോണറ്റ് വീണ്ടും അവതരിക്കുന്നത്. കൂടുതല്‍ ഗാംഭീര്യം വാഹനത്തിന്റെ ലുക്കില്‍ വന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ചിത്രങ്ങളിലെ വാഹനത്തില്‍ സ്പ്ലിറ്റ് സ്റ്റൈല്‍ എല്‍.ഇ.ഡി ഹെഡ് ലാമ്പുകളാണ് ഉള്ളത്. ഡേ ടൈം റണ്ണിംഗ് ലാമ്പുകളും ചിത്ത്രതില്‍ വ്യക്തമാണ്. വശങ്ങളിലേക്ക് വന്നാല്‍ പ്രധാനമായും ടയര്‍ സൈസിലാണ് മാറ്റമുള്ളത്. പതിനേഴ് ഇഞ്ച് അലോവി വീലുകളാണ് അത്. ഡിസ്‌ക് ബ്രേക്ക് അതിനൊപ്പം പുള്‍ ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, റൂഫ് റെയിലുകള്‍, എന്നിവയും പരീക്ഷണ ഓട്ടം നടത്തന്ന വാഹനത്തില്‍ (ടെസ്റ്റ് മ്യൂള്‍ കാറില്‍) ഉണ്ട്.
Aslo Read: ബജാജ് പള്‍സര്‍… ഇന്ത്യന്‍ യുവതയുടെ സ്വപ്നം! ഒരു ഗംഭീര തിരിച്ചു വരവിന്റെ കഥ
കിയ സൈറസിന്റെ പ്ലാറ്റ് ഫോമിലാണ് പുതിയ സോണറ്റ് ഒരുങ്ങുന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. അതായത് പഴയ സോണറ്റിനേക്കാള്‍ വലുപ്പും പുതിയ വാഹനത്തില്‍ പ്രതീക്ഷിക്കാം. അത് സാധൂകരിക്കുന്നത് തന്നെയാണ് പുറത്ത് വന്ന ടെസ്റ്റ് മ്യൂള്‍ മോഡല്‍ ചിത്രങ്ങള്‍. ലെവല്‍ ടു അഡാസ് ഫീച്ചറും പുതിയ വാഹനത്തിലുണ്ടാകും. ഗ്ലോബല്‍ എന്‍ ക്യാപ്പില്‍ 5 സ്റ്റാര്‍ നേടുകയാവും കമ്പനിയുടെ ലക്ഷ്യം.
എന്നാല്‍ എഞ്ചിനില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള 1.2 ലറ്റര്‍ പെട്രോള്‍ (1197 സിസി), 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ (998 സിസി), 1.5 ലിറ്റര്‍ ഡീസല്‍ ( 1493 സിസി) എഞ്ചിനുകള്‍ തന്നെയാകും പുതിയ വാഹന മോഡലിലും ഉണ്ടാവുക. സമീപ ഭാവിയില്‍ തന്നെ സോണറ്റിന്റെ സ്‌ട്രോങ് ഹൈബ്രീഡ് മോഡലുകളും വാഹന ലോകം പ്രതീക്ഷിക്കുന്നുണ്ട്. നിലവിലുള്ള സോണറ്റിന്റെ ബേസ് മോഡലിന് 7.34 7.77 ലക്ഷം രൂപയും ടോപ് വേരിയന്റുകള്‍ക്ക് 14 ലക്ഷത്തിന് മുകളിലുമാണ് വില വരുന്നത്. പുതിയ വാഹനത്തിന് എന്തായാലും ഇതിനേക്കാള്‍ വില ഉയരുമെന്ന് ഉറപ്പാണ്. എന്തായാലും കമ്പനിയുടെ ഭാഗത്ത് നിന്ന് വാഹനത്തെ കുറിച്ച് പുതിയ അപഡേറ്റുകള്‍ ഒന്നും വന്നിട്ടില്ല.
English Summary
The Sonet model of Korean automobile manufacturer Kia is a crucial presence in the Indian compact SUV market. There are rumors that a new version of this vehicle is coming to the market. So far, the indications are that the new model will be launched in 2027. Meanwhile, the test drive (test mule car) of the vehicle covered the other day has appeared in various places.