12999 രൂപ മാത്രം വിലയുള്ള 5G ഫോൺ! Ai+ നോവ 2 നിയോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Ai Plus Nova 2 Neo 5G launched in India: Ai+ ഇന്ത്യയിൽ രണ്ട് പുതിയ നോവ സീരീസ് 5ജി ഫോണുകൾ അവതരിപ്പിച്ചു. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന മോഡലായി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത് എഐ പ്ലസ് നോവ 2 നിയോ 5ജി ആണ്. ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് നോവ 2 നിയോ 5ജിയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള NxtQuantum ഒഎസിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
ബജറ്റ് വിലയിൽ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസമായി എഐ പ്ലസ് (Ai+) ഇന്ത്യയിൽ രണ്ട് പുതിയ നോവ സീരീസ് 5ജി ഫോണുകൾ അവതരിപ്പിച്ചു. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന മോഡലായി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത് എഐ പ്ലസ് നോവ 2 നിയോ 5ജി (Ai+ Nova 2 Neo 5G) ആണ്. എൻട്രിലെവൽ 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ സാധിക്കും വിധത്തിലാണ് നോവ 2 നിയോ 5ജി എത്തിയിരിക്കുന്നത്. NxtPrivacy ഡാഷ്‌ബോർഡും AI കീ പിന്തുണയും ഈ ബജറ്റ് 5ജി ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് നോവ 2 നിയോ 5ജിയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള NxtQuantum ഒഎസിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 6000mAh ബാറ്ററി ഉൾപ്പെടെ ബജറ്റ് വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ എഐ പ്ലസ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: ഇന്നാ പിടിച്ചോ എക്സ്ട്രാ ഡാറ്റ! വരിക്കാർക്ക് ഫാദേഴ്സ് ഡേ സമ്മാനവുമായി ബിഎസ്എൻഎൽ
പ്രധാന ഫീച്ചറുകൾ
6.74 ഇഞ്ച് (720 x 1600 പിക്സൽസ്) HD+ 120Hz LCD സ്ക്രീൻ, 600 nits വരെ HBM ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.
ആം മാലി-G57 MC2 GPU, 4GB / 6GB റാം, 64GB / 128GB സ്റ്റോറേജ്, മൈക്രോ ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും നോവ 2 നിയോ 5ജിയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സോണി IMX582 സെൻസറുള്ള 48MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.
സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയാണ് (f/2.0 അപ്പേർച്ചർ, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം) ഈ ബജറ്റ് 5ജി ഫോണിൽ നൽകിയിരിക്കുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, അണ്ടർ-പോർട്ടഡ് സ്പീക്കർ, IP65 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-C പോർട്ട്, 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് എഐ പ്ലസ് നോവ 2 നിയോ 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
Ai+ നോവ 2 നിയോ 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 12,999 രൂപയും 6GB + 128GB വേരിയന്റിന് 13,999 രൂപയുമാണ് വില. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോൺ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകുക. ജൂൺ 26 ന് ഉച്ചയ്ക്ക് 12 മുതൽ വിൽപ്പന ആരംഭിക്കും.
English Summary
Ai+ has launched two new Nova series 5G phones in India. The cheapest model launched is the Ai+ Nova 2 Neo 5G. The Ai+ Nova 2 Neo 5G is priced at Rs 12,999 for the 4GB + 128GB base variant and Rs 13,999 for the 6GB + 128GB variant. The phone will be available for purchase in India via Flipkart. The sale will start on June 26 at 12 noon.