കാറ്റുപോലെങ്ങോട്ടാ… ‘കാശും’കൊണ്ടെങ്ങോട്ടാ! ബജറ്റ് വിലയിൽ പ്രോ 5ജി ഫോൺ വാങ്ങണേൽ ദേ നോവ 2 പ്രോ 5G

AI Plus Nova 2 Pro 5G goes on sale: ഈ ആഴ്ചയുടെ തുടക്കത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട എഐ പ്ലസ് നോവ 2 പ്രോ 5ജി ഫോൺ നാളെ മുതൽ (ജൂൺ 26) ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുകയാണ്. നാളെ ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും.

കാറ്റുപോലെങ്ങോട്ടാ... കാശുംകൊണ്ടെങ്ങോട്ടാ! ബജറ്റ് വിലയിൽ പ്രോ 5ജി ഫോൺ വാങ്ങണേൽ ദേ നോവ 2 പ്രോ 5G

Ai Plus Nova 2 Pro 5g Goes On Sale In India Tomorrow

Published: 

25 Jun 2026 | 07:00 PM

കാറ്റുപോലെങ്ങോട്ടാ… കാശുംകൊണ്ടെങ്ങോട്ടാ… പുതിയ 5ജി ഫോൺ വാങ്ങനാണേൽ ബജറ്റ് വിലയിൽ വാങ്ങാൻ പറ്റിയ ഒരു മിടുമിടുക്കൻ പ്രോ 5ജി ഫോൺ ഉണ്ട്, അ‌താണ് എഐ പ്ലസ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത Ai+ നോവ 2 പ്രോ 5G (AI Plus Nova 2 Pro 5G). വെറും 15000 രൂപയിൽ താഴെ വിലയിൽ വാങ്ങാം എന്നതാണ് ഈ 5ജി ഫോണിന്റെ പ്രത്യേകത. ഇപ്പോൾ സ്മാർട്ട്ഫോണുകളുടെ നിർമാണച്ചെലവ് ഉയർന്നതിനാൽ ഫോണുകളെല്ലാം എത്തുന്നത് മുൻമോഡലുകളെക്കാൾ ഉയർന്ന വിലയിലാണ്. എന്നാൽ ബജറ്റ് വിലയിൽ സാധ്യമായ ഏറ്റവും മികച്ച മോഡലുകളിലൊന്ന് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന മോഡലാണ് നോവ 2 പ്രോ 5ജി.

ഈ ആഴ്ചയുടെ തുടക്കത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട എഐ പ്ലസ് നോവ സീരീസിലെ ഈ പ്രോ മോഡൽ 5ജി ഫോൺ നാളെ മുതൽ (ജൂൺ 26) ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുകയാണ്. നാളെ ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും.

Also Read: പഴയ നോർഡ് അ‌ല്ല, ഇത് പുതിയ നോർഡ്! 9000mAh ബാറ്ററിയു​ള്ള ലേറ്റെസ്റ്റ് വൺപ്ലസ് ഫോണിന് ഡിസ്കൗണ്ട്!

ഉയർന്ന തുക മുടക്കാതെ ഒരു 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മോഡലാണ് നോവ 2 പ്രോ 5ജി. മുൻപ് 10000 രൂപയിൽ താഴെ വിലയിൽ ലഭിച്ചിരുന്ന 5ജി മോഡലുകളുടെ പിൻഗാമികൾ പോലും ഇപ്പോൾ ഇന്ത്യയിൽ 15000 രൂപയ്ക്ക് മുകളിൽ വിലയിലാണ് എത്തുന്നത്. അ‌ങ്ങനെയുള്ളപ്പോഴാണ് ഈ നോവ ഫോൺ 15000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

എഐ പ്ലസ് നോവ 2 പ്രോ 5ജിയുടെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 15,999 രൂപയും 8GB+128GB വേരിയന്റിന് 17,999 രൂപയുമാണ് യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി എല്ലാ പ്രധാന ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും 1000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്. അ‌തിനാൽ 14999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ

2.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ ആണ് നോവ 2 പ്രോ 5ജിയുടെ കരുത്ത്. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള nxtQ OS -ൽ ആണ് പ്രവർത്തനം.

മാലി-G610 ജിപിയു, 6GB / 8GB റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, 6.9-ഇഞ്ച് (2340 x 1080 പിക്സലുകൾ) FHD+ 144Hz LCD സ്ക്രീൻ, 800 nits വരെ HBM ബ്രൈറ്റ്നസ് എന്നിവയും നോവ 2 പ്രോ 5ജിയിൽ ഉണ്ട്.

സോണി IMX582 സെൻസറുള്ള 48MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ, LED ഫ്ലാഷ്, സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. IP65 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

The AI ​​Plus Nova 2 Pro 5G phone, which was launched in India earlier this week, will go on sale in India from tomorrow (June 26). The phone will be available for purchase from Flipkart from 12 noon tomorrow. Initially, a bank discount of Rs 1000 has been made available on this model. If you take advantage of this, you can get the Prabhambha model for Rs 14,999.

Follow Us
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'