പഴയ നോർഡ് അല്ല, ഇത് പുതിയ നോർഡ്! 9000mAh ബാറ്ററിയുള്ള ലേറ്റെസ്റ്റ് വൺപ്ലസ് ഫോണിന് ഡിസ്കൗണ്ട്!
OnePlus Nord 6 5G discount: വൺപ്ലസ് നോർഡ് 6 5ജിയുടെ 8GB + 256GB മോഡലിന് 42999 രൂപയും 12GB + 256GB മോഡലിന് 47,999 രൂപയുമാണ് ഇപ്പോഴത്തെ വില. 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് വൺപ്ലസ് നോർഡ് 6ന് ഔദ്യോഗിക വെബ്സൈറ്റ് ലഭ്യമാണ്. ആമസോണിൽ 2149 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് കിട്ടും. ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞത് 40999 രൂപ വിലയിൽ ഈ വൺപ്ലസ് നോർഡ് 6 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാനാകും.
വൺപ്ലസിന്റെ ഏറ്റവും ജനപ്രിയ മോഡലുകൾ അണിനിരക്കുന്ന നോർഡ് സീരീസിലെ നിലവിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോണാണ് വൺപ്ലസ് നോർഡ് 6 (OnePlus Nord 6). രണ്ട് മാസം മുമ്പാണ് നോർഡ് 6 ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. സ്മാർട്ട്ഫോൺ വില വർധനയെത്തുടർന്ന് സാധാരണയായി നോർഡ് സീരീസ് മോഡലുകൾ ലഭ്യമാകുന്നതിലും അൽപ്പം ഉയർന്ന വിലയിലാണ് ലേറ്റസ്റ്റ് മോഡലായ നോർഡ് 6 എത്തിയത്. എന്നാൽ ഉയർന്ന വില കൊടുത്ത് ഈ ഫോൺ വാങ്ങുന്നതിൽ വൺപ്ലസ് ആരാധകർ ഒട്ടും നിരാശരാകേണ്ടതില്ല. കാരണം 9000mAh ഉൾപ്പെടെ ശക്തമായ ഫീച്ചറുകൾ ഈ നോർഡ് 6 5ജിയിൽ ഉണ്ട്.
ഇന്ത്യയിൽ ലോഞ്ച് ചെയ്തതിന് ശേഷവും വൺപ്ലസ് നോർഡ് 6 5ജിയുടെ വില വർധിപ്പിക്കപ്പെട്ടു. എങ്കിലും ഇപ്പോൾ ബാങ്ക് ഡിസ്കൗണ്ട് സഹിതം ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്. വൺപ്ലസ് നോർഡ് 6 5ജിയുടെ 8GB + 256GB മോഡലിന് 42999 രൂപയും 12GB + 256GB മോഡലിന് 47,999 രൂപയുമാണ് ഇപ്പോഴത്തെ വില.
Also Read: ചീപ് റേറ്റിൽ ഇതിനെ കടത്തിവെട്ടാൻ വേറൊന്നില്ല! 259 രൂപയ്ക്ക് BSNL ഇന്റർനെറ്റ് വീട്ടിൽ കിട്ടും
2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് വൺപ്ലസ് നോർഡ് 6ന് ഔദ്യോഗിക വെബ്സൈറ്റ് ലഭ്യമാണ്. ആമസോണിൽ 2149 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് കിട്ടും. ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞത് 40999 രൂപ വിലയിൽ ഈ വൺപ്ലസ് നോർഡ് 6 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാനാകും.
പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് (2772 x 1272 പിക്സലുകൾ) 165Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റ് ഉള്ള 1.5K AMOLED സ്ക്രീൻ, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz PWM ഡിമ്മിംഗ്, ക്രിസ്റ്റൽ ഗാർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് നോർഡ് 6ന്റെ കരുത്ത്. അഡ്രിനോ 825 GPU, 8GB / 12GB LPDDR5X റാം, 256GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 16-ൽ ആണ് പ്രവർത്തനം. 4 പ്രധാന ഒഎസ് അപ്ഡേറ്റുകളും 6 വർഷ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.
1/1.95″ സോണി LYTIA-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), ഓമ്നിവിഷൻ OV08F സെൻസറുള്ള 8MP 112° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.
ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66/68/69/69K റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28/n38/n40/n41/n48/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.
80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 9000mAh ബാറ്ററിയാണ് ഈ വൺപ്ലസ് നോർഡ് ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. 162.5×77.5× 8.5mm വലിപ്പവും 217 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ക്വിക്ക് സിൽവർ, ഫ്രഷ് മിന്റ്, പിച്ച് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.
English Summary
The current price of OnePlus Nord 6 5G is Rs 42,999 for the 8GB + 256GB model and Rs 47,999 for the 12GB + 256GB model. A bank discount of Rs 2,000 is available on the official website of OnePlus Nord 6. You can get a bank discount of Rs 2,149 on Amazon. If you take advantage of the bank discount, you can now own this OnePlus Nord 6 5G smartphone for a minimum price of Rs 40,999.