​കൈയടി കുറേ കിട്ടുമല്ലോ! വില 15000 രൂപയിൽ താഴെ; നോവ 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

AI Plus Nova 2 Pro 5G Launched in India: Ai+ നോവ 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 15,999 രൂപയും 8GB+128GB വേരിയന്റിന് 17,999 രൂപയുമാണ് വില. എല്ലാ പ്രധാന ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും 1000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്. ഫ്ലിപ്പ്കാർട്ട് വഴി ജൂൺ 26-ന് ഉച്ചയ്ക്ക് 12 മുതൽ നോവ 2 പ്രോ 5ജിയുടെ വിൽപ്പനയാരംഭിക്കും.

​കൈയടി കുറേ കിട്ടുമല്ലോ! വില 15000 രൂപയിൽ താഴെ; നോവ 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Ai Plus Nova 2 Pro 5g Launched In India

Published: 

22 Jun 2026 | 04:32 PM

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്കായി ഇന്ന് എഐ പ്ലസ് തങ്ങളുടെ നോവ സീരീസിൽ രണ്ട് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. ഇതിൽ മികച്ച ഫീച്ചറുകൾ സഹിതം അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് Ai+ നോവ 2 പ്രോ 5G (AI Plus Nova 2 Pro 5G). ഇതോടൊപ്പം എത്തിയ രണ്ടാമത്തെ മോഡൽ എഐ പ്ലസ് നോവ 2 നിയോ 5ജി ആണ്. കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന ഒരു പ്രോ മോഡൽ 5ജി ഫോൺ എന്ന് നോവ 2 പ്രോ 5ജിയെ സിംപിളായി പരിചയപ്പെടുത്താനാകും. 15000 രൂപയിൽ താഴെ വിലയിൽ ആണ് ഈ പ്രോ മോഡൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

നോവ 2 നിയോ 5ജിയെ അ‌പേക്ഷിച്ച് മെച്ചപ്പെട്ട പ്രോസസർ, ഡിസ്പ്ലേ, ഫ്രണ്ട് ക്യാമറ, റാം, സ്റ്റോറേജ്, ഫാസ്റ്റ് ചാർജിങ് എന്നീ ഫീച്ചറുകൾ എഐ പ്ലസ് നോവ 2 പ്രോ 5ജിയിൽ ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ ആണ് ഈ പ്രോ മോഡലിന് കരുത്തുപകരുന്നത്. സ്മാർട്ട്ഫോണുകൾക്ക് പൊതുവെ വില കൂടുതലായ ഈ കാലഘട്ടത്തിൽ വില ഒരു പ്രധാന ഘടകമായി പരിഗണിച്ച് സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങുന്നവർക്ക് ഈ പ്രോ മോഡൽ പരിഗണിക്കാവുന്നതാണ്.

Also Read: 12999 രൂപ മാത്രം വിലയുള്ള 5G ഫോൺ! Ai+ നോവ 2 നിയോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

6.9-ഇഞ്ച് (2340 x 1080 പിക്സലുകൾ) FHD+ 144Hz LCD സ്ക്രീൻ, 800 nits വരെ HBM ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ ആണ് നോവ 2 പ്രോ 5ജിയുടെ കരുത്ത്. ഇതോടൊപ്പം മാലി-G610 ജിപിയുവും ഉണ്ട്.

6GB / 8GB റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ നോവ 2 പ്രോ 5ജിയിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള nxtQ OS -ൽ ആണ് പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.

സോണി IMX582 സെൻസറുള്ള 48MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 2K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ആണ് ഈ പ്രോ മോഡലിൽ എഐ പ്ലസ് നൽകിയിരിക്കുന്നത്. സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 2K വരെ 30fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

IP65 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB Type-C
33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

എഐ പ്ലസ് നോവ 2 പ്രോ 5ജിയുടെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 15,999 രൂപയും 8GB+128GB വേരിയന്റിന് 17,999 രൂപയുമാണ് വില. എല്ലാ പ്രധാന ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും 1000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്. ഫ്ലിപ്പ്കാർട്ട് വഴി ജൂൺ 26-ന് ഉച്ചയ്ക്ക് 12 മുതൽ ഇതിന്റെ വിൽപ്പനയാരംഭിക്കും. കുറഞ്ഞ വിലയിലെ പ്രോ മോഡൽ എന്ന നിലയിൽ ഇത് ​കൈയടി നേടാൻ സാധ്യതയുണ്ട്.

English Summary

Ai+ Nova 2 Pro 5G has been launched in India. Its 6GB+128GB base variant is priced at Rs 15,999 and the 8GB+128GB variant is priced at Rs 17,999. There is an instant bank discount of Rs 1000 on all major credit and debit cards. The sale of Nova 2 Pro 5G will start on June 26 at 12 noon via Flipkart.

Loading...
Unable to load recommendations.
Follow Us
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം