Amazon Great Summer Sale 2026 : ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ; റെഡ്മി ഫോണുകൾക്ക് 7,000 രൂപ വില കിഴിവ്
Mobile Phone Discount Offers in Amazon Great Sale 2026 : കമ്പനിയുടെ ഓഫറുകൾക്ക് പുറമെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുടമകൾക്ക് ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ക്യാഷ്ബാക്ക് ഓഫറും ആമസോൺ ഗ്രേറ്റ് സമ്മർ സെയിലൂടെ ലഭിക്കുന്നതാണ്. മൊബൈലുകൾക്ക് മാത്രമല്ല, സ്മാർട്ട് ടിവികൾ, എസികൾ, ലാപ്പ്ടോപ്പുകൾ തുടങ്ങിയ നിരവധി ഉത്പനങ്ങൾക്ക് സെയിൽ വില കുറവിൽ വാങ്ങിക്കാൻ സാധിക്കും
വമ്പൻ ഓഫറും ഡിസ്കൗണ്ടുകളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ തങ്ങളുടെ സമ്മർ സെയിലിന് തുടക്കമായി. സ്മാർട്ട് ടിവികൾ, സ്മാർട്ട്ഫോണുകൾ, എസികൾ, ലാപ്പ്ടോപ്പുകൾ തുടങ്ങിയ നിരവധി ഗാഡ്ജെറ്റുകളാണ് ആമസോൺ ഗ്രേറ്റ് സമ്മർ സെയിലൂടെ വൻ വിലക്കുറവിൽ ലഭിക്കുന്നത്. നിലവിൽ പുരോഗമിക്കുന്ന സെയിലിൽ റെഡ്മി ഫോണുകൾക്ക് വമ്പിച്ച ഡിസ്കൗണ്ടിലാണ് വിൽപന നടത്തുന്നത്. 7,000 ത്തോളം രൂപ വരെ വില കുറവാണ് റെഡ്മി ഫോണുകൾക്ക് ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വൻ വിലക്കുറവിൽ റെഡ്മി ഫോണുകൾ
റെഡ്മിയുടെ ബജറ്റ്, മിഡ്, പ്രീമിയം റേഞ്ചിലുള്ള എല്ലാ ഫോണുകൾക്കുമാണ് ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിനോട് അനുബന്ധിച്ച് ഡിസ്കൗണ്ട് ഏർപ്പെടുത്തിട്ടുള്ളത്. റെഡ്മിയുടെ പ്രീമിയം മോഡലുകളായി റെഡ്മി നോട്ട് 15 പ്രോ പ്ലസ് 37,249 രൂപയ്ക്ക് ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കാൻ സാധിക്കുന്നതാണ്. ഫോണിൻ്റെ യഥാർഥ വില 39,999 രൂപയാണ്. ഇത് കൂടാതെ റെഡ്മി നോട്ട് 15 പ്രോയ്ക്ക് 6,500 രൂപയാണ് വിലക്കിഴിവ് ലഭിക്കുന്നത്. അതായത് 33,999 രൂപയുള്ള ഫോൺ 27,499 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങിക്കാൻ സാധിക്കുന്നതാണ്.
ALSO READ : Vivo X300 Ultra : ഇനി കഥ മാറും! 200എംപി ക്യാമറയുള്ള വിവോ X300 ഇന്ത്യയിൽ എത്തി; വില കേട്ടാൽ ഞെട്ടും
ഇവയ്ക്ക് പുറമെ 34,099 രൂപ വില വരുന്ന റെഡ്മി നോട്ട് 14 പ്രൊ പ്ലസ് പ്രൈം എഡിഷൻ 31,999 രൂപയ്ക്കാണ് വിൽക്കുന്നത്. റെഡ്മി നോട്ട് 15ന് 4,000 രൂപയാണ് ഡിസ്കൗണ്ട് ഏർപ്പെടുത്തിട്ടുള്ളത്. 26,999 രൂപ വില വരുന്ന റെഡ്മി നോട്ട് 14 പ്രൊ പ്രൈം എഡിഷൻ 25,499 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഈ ശ്രേണിയിലെ ബജറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോൺ ആണ് റെഡ്മി എ7 പ്രൊ, 4,000 രൂപ വരെയാണ് വിലക്കുറവുള്ളത്. 15,999 രൂപ വില ഉള്ള റെഡ്മി എ7 പ്രൊ ആമസോണിൽ 11,999 രൂപ വാങ്ങിക്കാൻ സാധിക്കുന്നതാണ്.
ഈ ഡിസ്കൗണ്ട് മാത്രമല്ല, ഇനിയും ലഭിക്കും
ഫോണുകൾക്ക് നൽകിയിരിക്കുന്ന ഈ ഡിസ്കൗണ്ടുകൾക്ക് പുറമെ ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിനോട് അനുബന്ധിച്ച് മറ്റ് ഓഫറുകളും ലഭ്യമാണ്. ക്യാഷ്ബാക്ക് ഓഫറും ബാങ്കുകളെ അടിസ്ഥാനപ്പെടുത്തികൊണ്ടുള്ള ഡിസ്കൗണ്ടുമാണ് ആമസോൺ ഒരുക്കിട്ടുള്ളത്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഈസി ഇഎംഐ ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക. പത്ത് ശതമാനം അധികം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടാണ് ലഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഉത്പനങ്ങൾക്കാണ് ഈ ഓഫർ ലഭിക്കുക.
English Summary
E-Commerce Platform Amazon’s Great Summer Sale is Live Now. In Summer Sale Smartphone Brand Redmi Has Bring Discount offers Several Models. Users will get Up to 7,000 Rs Discount Amazon Great Summer Sale. Also During Sale Amazon Provides Instant Discount for Some Bank Account Users