AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iphone 17e launch date: കുറഞ്ഞ വിലയിൽ പുത്തൻ ഫീച്ചറുകൾ… ഐഫോൺ 17e ഈ മാസം എന്നുവരും എന്നറിയേണ്ടേ?

Apple iPhone 17e launch in February: താങ്ങാനാവുന്ന വിലയിൽ ഐഫോൺ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 'e' സീരീസ് എത്തുന്നത്.

Iphone 17e launch date: കുറഞ്ഞ വിലയിൽ പുത്തൻ ഫീച്ചറുകൾ… ഐഫോൺ 17e ഈ മാസം എന്നുവരും എന്നറിയേണ്ടേ?
ഐഫോൺ 17Image Credit source: Social Media
Aswathy Balachandran
Aswathy Balachandran | Published: 07 Feb 2026 | 03:51 PM

ന്യൂഡൽഹി: ആപ്പിൾ പ്രേമികൾ കാത്തിരിക്കുന്ന ബജറ്റ് ഫ്രണ്ട്‌ലി മോഡൽ ഐഫോൺ 17e ഫെബ്രുവരി 19-ന് പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ. ജർമൻ പ്രസിദ്ധീകരണമായ ‘Macwetl’ ആണ് ഈ ലോഞ്ച് തീയതി പുറത്തുവിട്ടത്. നിലവിലെ ഐഫോൺ 16e പുറത്തിറങ്ങി കൃത്യം ഒരു വർഷം തികയുമ്പോഴാണ് പുതിയ പതിപ്പും വിപണിയിലെത്തുന്നത്.

ഫെബ്രുവരി 19, വ്യാഴാഴ്ച ഇത് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 16e-യ്ക്ക് സമാനമായ സിംഗിൾ ക്യാമറ ഡിസൈൻ തുടർന്നേക്കും എന്നാണ് സൂചന. 25W വേഗതയുള്ള മാഗ്‌സേഫ് (MagSafe) ചാർജിങ് സാങ്കേതികവിദ്യയാണ് ഇതിലെ പ്രധാന മാറ്റം.

വേഗതയേറിയ കണക്റ്റിവിറ്റിയും പ്രകടനവും

 

പുതിയ C1X മോഡം ഐഫോൺ 17e-ൽ ഉണ്ടായിരിക്കും എന്നാണ് സൂചന. നിലവിലെ മോഡലുകളിലുള്ള C1 മോഡത്തേക്കാൾ ഇരട്ടി വേഗതയും മികച്ച ഊർജ്ജക്ഷമതയും ഇത് നൽകും. നെറ്റ്‌വർക്ക് പ്രകടനത്തിൽ വലിയ മുന്നേറ്റം നടത്താൻ ഈ മാറ്റം സഹായിക്കും. “ഐഫോൺ 16e-ൽ ഇല്ലാതിരുന്ന അൾട്രാ-വൈഡ് ബാൻഡ് സപ്പോർട്ട്, ടെതറിംഗ് തുടങ്ങിയ ഫീച്ചറുകൾ പുതിയ മോഡലിൽ ഉൾപ്പെടുത്തുമോ എന്നത് ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.”

താങ്ങാനാവുന്ന വിലയിൽ ഐഫോൺ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘e’ സീരീസ് എത്തുന്നത്. ഇന്ത്യയിൽ ഏകദേശം 60,000 രൂപയോളം പ്രാരംഭ വില പ്രതീക്ഷിക്കുന്നു. ഐഫോൺ 16e-യുടെ അതേ വില നിലവാരത്തിൽ തന്നെ പുതിയ ഫോണും വിപണിയിലെത്താനാണ് സാധ്യത.

Follow Us