Budget EV Cars: ഇലക്ട്രിക് കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? അഞ്ച് ബഡ്ജറ്റ് ഇ.വികള്‍ ഇതാ…
Affordable five electric EV cars in India: പരമ്പരാഗത ഡീസല്‍, പെട്രോള്‍ കാറുകളില്‍ നിന്ന് കൂടുതല്‍ പേര്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടു മാറ്റാന്‍ ആഗ്രഹിക്കുന്ന കാലമാണിത്. അടിക്കടി ഉണ്ടാകുന്ന ഇന്ധന വിലവര്‍ധനവാണ് ഇതിന് പ്രധാന കാരണം. ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയില്‍ 15 ലക്ഷം രൂപയില്‍ താഴെ വില വരുന്ന അഞ്ച് ഇലട്രിക് ഇ.വി കാറുകള്‍ പരിചയപ്പെട്ടാലോ.
പരമ്പരാഗത ഡീസല്‍, പെട്രോള്‍ കാറുകളില്‍ നിന്ന് കൂടുതല്‍ പേര്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടു മാറ്റാന്‍ ആഗ്രഹിക്കുന്ന കാലമാണിത്. അടിക്കടി ഉണ്ടാകുന്ന ഇന്ധന വിലവര്‍ധനവാണ് ഇതിന് പ്രധാന കാരണം. പശ്ചിമേഷന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഏകദേശം പത്ത് രൂപയാണ് പെട്രോളിന് ഉയര്‍ന്നത്. സമാന രീതിയില്‍ ഡീസല്‍ വിലയും വര്‍ദ്ധിച്ചു. അനുദിനം ജീവിത ചെലവ് വര്‍ദ്ധിച്ചു വരുന്ന ഈ സമയത്ത് ഇന്ധന വിലവര്‍ധനവ് ഒരു അധിക ബാധ്യതയായി മാറുകയാണ്. അവിടെയാണ് ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം ഏറുന്നത്. സാധാരണ എന്‍ട്രി ലെവല്‍ പെട്രോള്‍ ഡീസല്‍ കാറുകളുടെ നിരക്കിലേക്ക് ഇലക്ട്രിക് വാഹനങ്ങളുടെ വില താഴ്ന്നു വരികയാണ്. ഈ സാഹചര്യത്തില്‍ 15 ലക്ഷം രൂപയില്‍ താഴെ വില വരുന്ന അഞ്ച് ഇലട്രിക് ഇ.വി കാറുകള്‍ പരിചയപ്പെട്ടാലോ.
ടിയാഗോ ഇവി
എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറുകളിലെ ഏറ്റവും പ്രചാരമുള്ള മോഡലുകളില്‍ ഒന്നാണ്
ടാറ്റയുടെ ടിയാഗോ ഇ.വി. ആഴ്ചകള്‍ക്കു മുമ്പാണ് വാഹനത്തിന്റെ പുതിയ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. 6.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. 24 കിലോവാട്ട് ബാറ്ററി പാക്കാണ് വാഹനത്തില്‍ ഉള്ളത്. ഫുള്‍ ചാര്‍ജില്‍ 285 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്തായാലും 215 കിലോമീറ്റര്‍ വരെ നിരത്തുകളില്‍ മൈലേജ് ലഭിക്കും.
ടാറ്റ പഞ്ച് ഇ വി
നിലവില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ ഉള്ള ഇലക്ട്രിക് വാഹനമാണ് ടാറ്റയുടെ പഞ്ച് ഇ.വി. 9.69 ലക്ഷം മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ വാഹനങ്ങളില്‍ ഒന്നാണ് ഇത്. 30 കിലോവാട്ട്, 40 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷന്‍സ് ആണ് വാഹനത്തിനുള്ളത്. ബേസ് മോഡലില്‍ 375 കിലോമീറ്റര്‍ ആണ് വാഹനത്തിന് പരമാവധി റേഞ്ച് ആയി ലഭിക്കുക. ബാറ്ററി റെന്റ് ഓപ്ഷന്‍ വഴി ആറരലക്ഷം രൂപ മുതല്‍ ഈ വാഹനം സ്വന്തമാക്കാനും അവസരമുണ്ട്.
Also Read: ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരാണോ? 5 ബെസ്റ്റ് ഓപ്ഷന്‍സ് ഇതാ
എം.ജി വിന്‍ഡ്‌സര്‍
ചൈനീസ് വാഹന നിര്‍മ്മാണ കമ്പനിയായ എംജിയുടെ ജനപ്രിയ ഇലക്ട്രിക് മോഡല്‍ ആണ് വിന്‍ഡ്‌സര്‍ ഇവി. ബേസ് മോഡലില്‍ 38 കിലോ വാര്‍ഡ് ബാറ്ററി കരുത്തിലെത്തുന്ന ഈ വാഹനം 332 കിലോമീറ്റര്‍ മൈലേജ് ആണ് വാഗ്ദാനം ചെയ്യുന്നത്. 14. 69 മുതല്‍ ആണ് വില ആരംഭിക്കുന്നത്. ബാറ്ററി സര്‍വീസ് സ്‌കീം വഴി ഈ വാഹനം ഏകദേശം 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. കിലോമീറ്റര്‍ നിശ്ചിത നിരക്കില്‍ തുക നല്‍കേണ്ടിവരും.
മഹീന്ദ്ര എക്‌സ് XUV 3XO
മഹീന്ദ്രയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാണ് എക്‌സ് യു വി 3 എക്‌സ് ഒ ഇ.വി. 13.89 ലക്ഷം രൂപ മുതല്‍ ആണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. 39.4 കിലോ വാട്ട് ബാറ്ററി പാക്ക് വരുന്ന വാഹനത്തിന് 350 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്.
സിട്രോണ്‍ e-C3X
ഫ്രഞ്ച് വാഹന നിര്‍മ്മാണ കമ്പനിയായ ട്രോണിന്റെ ശ്രദ്ധേയമായ ഇലക്ട്രിക് കാര്‍ ആണ് e-C3X. 11.99 ലക്ഷം മുതല്‍ പതിമൂന്നര ലക്ഷം രൂപ വരെയാണ് സിട്രോണ്‍ ഇ സി3 എക്‌സ് ന്റെ വില വരുന്നത്. 29.9 കിലോവാട്ട് ബാറ്ററിയില്‍ വരുന്ന ഈ വാഹനം 325 കിലോമീറ്റര്‍ റെയിഞ്ച് ആണ് വാഗ്ദാനം ചെയ്യുന്നത്.
English Summary
This is a time when more people are looking to switch from traditional diesel and petrol cars to electric vehicles. The main reason for this is the frequent increase in fuel prices. In this context, let’s get to know five electric EV cars that are affordable for the common man under Rs 15 lakh.