AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Best Budget Phones 2026 : 10000 രൂപ തികച്ച് വേണ്ട, കിടിലൻ 3 ഫോണുകൾ, ബാറ്ററി, പെർഫോമൻസ് എല്ലാം സെറ്റ്

വില, പെർഫോമൻസ് എന്നിവക്കായി ഇനി വില കൂടിയ ഫോൺ വാങ്ങി ഇഎംഐ അടക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പോക്കറ്റിനൊതുങ്ങുന്നൊരു ഫോൺ എന്നതാണെങ്കിൽ ഇവയാണ് ബെസ്റ്റ്. ബ്രാൻഡിന് വില കൊടുക്കുന്നവരാണെങ്കിൽ ബെസ്റ്റ് ഫോണുകൾ, ഫൈവ്-ജി അല്ലെങ്കിലും 10,000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകൾ, 18W വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 7,000mAh ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകളാണ് ഫോണിനുള്ളത്.

Best Budget Phones 2026 : 10000 രൂപ തികച്ച് വേണ്ട, കിടിലൻ 3 ഫോണുകൾ, ബാറ്ററി, പെർഫോമൻസ് എല്ലാം സെറ്റ്
Motorola Go6Image Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 23 Mar 2026 | 01:11 PM

അധികം പൈസ മുടക്കാതെ കയ്യിൽ ഒതുങ്ങുന്നൊരു ഫോൺ വാങ്ങാനാണോ നിങ്ങളുടെ ആഗ്രഹം? അതിന് എത്ര രൂപ കൊടുക്കണം? എന്താണ് നിങ്ങളുടെ മനസ്സിലെ ബജറ്റ്? തുടങ്ങിയ എല്ലാ പ്രധാന കാര്യങ്ങൾക്കും മറുപടിയുമായി എത്തുന്ന ചില ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ആവശ്യത്തിനുള്ള എല്ലാ ഫീച്ചറുകളും ഇവയിലുണ്ട് പുറമെ പൈസയിലും ഒതുങ്ങും എന്നതാണ് എടുത്ത് പറയേണ്ടുന്ന കാര്യം. ഏതൊക്കെയാണ് ആ ഫോണുകൾ എന്തൊക്കെയാണ് ഫീച്ചറുകൾ എന്ന് നോക്കാം.

സാംസങ് ഗാലക്സി F06 5G

ബ്രാൻഡിന് വില കൊടുക്കുന്നവരാണെങ്കിൽ ബെസ്റ്റ് ഫോൺ ഇത് തന്നെയായിരിക്കും. 6.7 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്പ്ലേയും, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഒഎസിലുമാണ് ഇത് പ്രവർത്തിക്കുന്നത്. നാല് പ്രധാന ഒഎസ് അപ്‌ഗ്രേഡുകൾ കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്. 5,000mAh ബാറ്ററിയാണ് മറ്റൊരു സവിശേഷത. സാമാന്യം മികച്ച ബാറ്ററി കപ്പാസിറ്റിയാണിത്. 50MP പ്രൈമറി ക്യാമറയും ഇതിനുണ്ട്. ആകെ മൊത്തത്തിൽ നല്ല പ്രോസസ്സർ, 5 OS അപ്‌ഗ്രേഡുകൾ മികച്ച ബാറ്ററിക്ക് എല്ലാം നോക്കുമ്പോൾ മികച്ച ഓപ്ഷന്‍ തന്നെയാണീ ഫോൺ. വില- 9739 രൂപയാണ് വില

മോട്ടറോള G06 പവർ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.88 ഇഞ്ച് IPS LCD പാനലാണ് ഫോണിന് നൽകിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ G81 അൾട്രാ ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 50 മെഗാ പിക്സലാണ് ഇതിൻ്റെ ബാക്ക് ക്യാമറ. 8MP സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. വെള്ളത്തിൽ നിന്നുള്ള സംരക്ഷണത്തിനായി IP64 റേറ്റിംഗും കമ്പനി ഫോണിൽ നൽകിയിട്ടുണ്ട്. 18W വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 7,000mAh ബാറ്ററിയാണ് ഫോണിനുള്ളത്. വലിയ ഡിസ്പ്ലേ, മികച്ച ബാറ്ററി ലൈഫ്, സ്റ്റോക്ക് ആൻഡ്രോയിഡ് എന്നിവയെല്ലാം നോക്കുമ്പോൾ ഇത് മികച്ചതാണ്. 8999 രൂപയാണ് വില.

റിയൽമി നാർസോ 80 ലൈറ്റ്

ഫൈവ്-ജി അല്ലെങ്കിലും 10,000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് റിയൽമി നാർസോ 80 ലൈറ്റ് . ഇതിൽ
Unisoc T7250 പ്രോസസറാണ് കമ്പനി നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5-ൽ ആണിത് പ്രവർത്തിക്കുന്നത്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന IP54 റേറ്റിംഗും ഇതിനുണ്ട്. 6.74 ഇഞ്ച് LCD ഡിസ്പ്ലേയാണ് ഇതിലുള്ളത്. 13MP പ്രൈമറി ക്യാമറയും, 5MP ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. 6,300mAh ബാറ്ററിയിൽ 15W,6W റിവേഴ്‌സ് വയർഡ് ചാർജിംഗും ഇതിനുണ്ട്. 9499 രൂപയാണ് വില

.

 

Follow Us