AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Budget Smartphone: 9000 തികച്ചും കൊടുക്കേണ്ട ഈ ഫോൺ വാങ്ങാൻ, ഇത്രയും ഫീച്ചർ വേറെ

Best Budget Phones Under 10000: ബജറ്റ് റേഞ്ച് ഫോൺ എന്ന ആശയം നോക്കുന്നവർക്ക് ഇതൊരു മികച്ച ചോയിസായിരിക്കും, എന്നാൽ വില കുറയുന്നതിനൊപ്പം ഫോണിൻ്റെ ഫീച്ചറുകളിലും ചില മാറ്റങ്ങൾ ഉണ്ടാവും. നിലവിൽ വിവിധ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും ഫോൺ വാങ്ങാൻ സാധിക്കും. ഫോൺ ബോക്സിൽ ചാർജറും കമ്പനി ഇത്തവണ നൽകിയിട്ടുണ്ട് എന്നത് പ്രധാന കാര്യമാണ്. ഇതുവഴി ഒന്നര ദിവസം വരെയും ബാറ്ററി നിങ്ങൾക്ക് ലഭിക്കും.

Budget Smartphone: 9000 തികച്ചും കൊടുക്കേണ്ട ഈ ഫോൺ വാങ്ങാൻ, ഇത്രയും ഫീച്ചർ വേറെ
Tecno Spark Go 3Image Credit source: Tecno Website
Arun Nair
Arun Nair | Updated On: 18 Mar 2026 | 02:31 PM

കാര്യമായി ഒന്നും ആവശ്യമില്ല, അത്യാവശ്യം വിലയും ഫോണും കയ്യിൽ ഒതുങ്ങണം. ഒപ്പം തരക്കേടില്ലാത്ത ഫീച്ചറുകളും വേണം എന്ന് ചിന്തിക്കുന്നവർക്കായാണ് ഇങ്ങനെയൊരു ഫോൺ. പോക്കറ്റ് കീറാത്ത ബജറ്റ് ഫ്രണ്ട്ലി ഫോൺ വേണമെങ്കിൽ ഇവനാണ് അതിന് ബെസ്റ്റ്. 4 ജിബി റാമും 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഫോണാണിത്. വിലക്കുറവാണ് ഫോണിൻ്റെ പ്രധാനപ്പെട്ട ആകർഷണം. ടെക്നോ സ്പാർക്ക് ഗോ 3 യാണ് ആ ഭയങ്കരൻ. 182.6 ഗ്രാം ഭാരം മാത്രമുള്ള ഫോണാണിത്. 6.75-ഇഞ്ച് HD+ 720×1,600 റെസല്യൂഷ്യൻ IPS ഡിസ്‌പ്ലേയാണ് ഫോണിന് കമ്പനി നൽകിയിരിക്കുന്നത്.

6.75 ഇഞ്ച് സൈസ് ആയതിനാൽ തന്നെ YouTube വീഡിയോകൾ, സിനിമകൾ അല്ലെങ്കിൽ ഗെയിമുകൾ എന്നിവക്കെല്ലാം പറ്റിയ മോഡലായിരിക്കും ഇത്. 4GB LPDDR4x റാമും, ഒപ്പം 64GB സ്റ്റോറേജും ഫോണിനുണ്ട്. യൂണിസോക്ക് T7250 ചിപ്പ് സെറ്റാണിതിൻ്റെ കരുത്ത്. ടെക്നോ സ്പാർക്ക് ഗോ 3 യിലെ പ്രധാന ബാക്ക് ക്യാമറ 13 മെഗാ പിക്സലാണെങ്കിൽ സെൽഫി ക്യാമറയായി നൽകിയിരിക്കുന്നത് 8 എംപിയാണ്.

ALSO READ:  Oppo Find X9 Ultra: 400 എംപി, ഇനി ക്യാമറയും ബാറ്ററിയും ഓപ്പോ കുത്തക, ഇവനാണ് താരം

5,000mA ബാറ്ററിയുള്ള ഫോണിൽ 15W ചാർജിംഗും ലഭിക്കും. പ്രധാന കാര്യ ഫോൺ ബോക്സിൽ ചാർജറും കമ്പനി നൽകിയിട്ടുണ്ട് എന്നതാണ്. ഒന്നര ദിവസം വരെയും ബാറ്ററി ലഭിക്കും. സ്മാർട്ട്‌ഫോണുകളുടെ വില ഉയരുന്നത് കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിൽ 8,999 രൂപയ്ക്ക് വിലയുള്ള ടെക്നോ സ്പാർക്ക് ഗോ 3 എല്ലാവർക്കും തിരഞ്ഞെടുക്കാവുന്നൊരു മികച്ച മോഡലാണ്.

എവിടെ വാങ്ങാം

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫോൺ വാങ്ങാം. ആവശ്യമെങ്കിൽ ബാങ്ക്, ക്രെഡിറ്റ് കാർഡ് ഓഫറുകളും നിങ്ങൾക്ക് ഫോൺ വാങ്ങുമ്പോൾ ലഭ്യമാകും. എൻട്രി ലെവൽ സ്മാർട്ട് ഫോൺ എന്ന നിലയിൽ വിലയിൽ ഒതുങ്ങുന്ന ഫോൺ നോക്കുന്നവർക്ക് ഏറ്റവും ബെസ്റ്റ് ചോയിസായിരിക്കും ഇത്.

Follow Us