AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Airtle Recharge Plan: പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തി എയർടെൽ; 399 രൂപ, 449 രൂപ എത് വാങ്ങണം

കൂടുതൽ ഇൻ്റർനെറ്റ് വേണ്ടവർക്ക് കൂടുതൽ ഉപകാരപ്പെടുന്ന തരത്തിലായിരിക്കും പ്ലാനുകൾ. നിലവിൽ,399 , 449 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമേ ഈ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം ലഭ്യമാകൂ

Airtle Recharge Plan: പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തി എയർടെൽ; 399 രൂപ, 449 രൂപ എത് വാങ്ങണം
Airtle Recharge PlanImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 06 Feb 2026 | 03:31 PM

ന്യൂഡൽഹി: എയർടെൽ തങ്ങളുടെ ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. മുൻപ് നൽകിയിരുന്ന് ആനുകൂല്യങ്ങൾക്ക് പുറമെ ഇവയിൽ അൺലിമിറ്റഡ് 4G, 5G ഡാറ്റ ആനുകൂല്യങ്ങളും ചേർത്ത് പ്ലാൻ കമ്പനി അപ്‌ഗ്രേഡ് ചെയ്‌തു. രണ്ട് പ്ലാനുകളിലെയും ഡാറ്റ ആനുകൂല്യങ്ങളിൽ ഇനി മാറ്റമുണ്ടായിരിക്കും, കൂടുതൽ ഇൻ്റർനെറ്റ് വേണ്ടവർക്ക് കൂടുതൽ ഉപകാരപ്പെടുന്ന തരത്തിലായിരിക്കും പ്ലാനുകൾ. നിലവിൽ,399 രൂപ, 449 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമേ ഈ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം ലഭ്യമാകൂ. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനുകൾക്ക്. എയർടെല്ലിൻ്റെ അൺലിമിറ്റഡ് ഡാറ്റാ പതിപ്പ് 300GB എന്ന പരിധിയോടെയാണ് വരുന്നത്,.

399 പ്രീപെയ്ഡ് പ്ലാൻ

399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് 4G, 5G ഡാറ്റ ലഭിക്കും, ഉപയോക്താക്കൾക്ക് ‘ഫെയർ യൂസേജ് പോളിസി’ 300GB ഡാറ്റയും ഉപയോഗിക്കാം . 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലുള്ളത്, എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും പ്ലാനിൽ ഉൾപ്പെടുന്നുണ്ട്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് അഡോബ് എക്സ്പ്രസ് പ്രീമിയം സൗജന്യമായി നൽകുന്നു. ഈ പ്ലാൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് എയർടെൽ എക്സ്സ്ട്രീം പ്ലേയിലേക്ക് സൗജന്യ ആക്സസ് ലഭിക്കും

എയർടെൽ 449 രൂപ പ്ലാൻ

449 രൂപ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തെ സേവന വാലിഡിറ്റിയും ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും നൽകുന്നു. പ്ലാനിൽ ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് അൺലിമിറ്റഡ് 4G, 5G ഡാറ്റ ലഭിക്കും. ഈ പ്ലാനിൽ 30 ജിബി ക്ലൗഡ് സ്റ്റോറേജിൻ്റെ ഗൂഗിൾ വൺ മെമ്പർഷിപ്പും നൽകുന്നുണ്ട്.

ഇത് ഉപയോക്താക്കൾക്ക് ഫോട്ടോകളും ഫയലുകളും ഫോൺ സ്റ്റോറേജിൽ അല്ലാതെ ബാക്കപ്പ് ചെയ്യാൻ സഹായിക്കും. ഒപ്പം 28 ദിവസം ജിയോഹോട്ട്സ്റ്റാർ മൊബൈൽ ആക്‌സസും എയർടെൽ എക്‌സ്ട്രീം പ്ലേ വഴി സോണിലൈവും മറ്റ് 20 ഒടിടി ആപ്പുകളും പ്ലാനിൽ ഉൾപ്പെടുന്നു. ആറ് മാസത്തേക്ക് ആപ്പിൾ മ്യൂസിക് ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഉപയോക്താക്കൾക്ക് സൗജന്യ ഹലോ ട്യൂണുകളും ലഭിക്കും.

Follow Us