Samsung Galaxy S25 Offer : 20000 രൂപ കിഴിവിൽ എസ്-25 അൾട്ര വിൽക്കാൻ സാംസംഗ്, വഴികൾ പലത്

Samsung Galaxy S25 Discounts and Offers: 200 എംപി പ്രൈമറി വൈഡ് ലെൻസ്, 50 എംപി അൾട്രാ വൈഡ് ലെൻസ്, 5 എക്സ് ഒപ്റ്റിക്കൽ സൂമുള്ള 50 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 3 എക്സ് ഒപ്റ്റിക്കൽ സൂം ഉള്ള 10 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയും കമ്പനി ഫോണിൽ നൽകിയിട്ടുണ്ട്. ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുത്ത കാർഡുകളിൽ 2,500 രൂപ അധിക കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും.

Samsung Galaxy S25 Offer : 20000 രൂപ കിഴിവിൽ എസ്-25 അൾട്ര വിൽക്കാൻ സാംസംഗ്, വഴികൾ പലത്

Samsung Galaxy S25 Offer

Updated On: 

22 Apr 2026 | 07:34 AM

ഒരു പ്രീമിയം ഫോൺ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മോഡലും, സാംസംഗിൻ്റെ എക്കാലത്തേയും കിടിലോൽക്കിടിലൻ ഫോണുകളിൽ ഒന്നുമായ ഗാലക്സി എസ് 26 അൾട്രയിൽ ചില കിടിലൻ കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഒറ്റയടിക്ക് ഫോണിൻ്റെ വിലയിൽ നിന്നും 20000 രൂപയെങ്കിലും കുറയാനാണ് സാധ്യത. 1,10,999 രൂപയ്ക്കാണ് നിലവിൽ ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്തൊക്കെയാണ് കിഴിവുകൾ എങ്ങനെ ഇത് വാങ്ങാം എന്നിവ നോക്കാം.

കിഴിവ് എങ്ങനെ

ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുത്ത കാർഡുകളിൽ 2,500 രൂപ അധിക കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും. ഇങ്ങനെ വരുമ്പോൾ ഫോണിൻ്റെ വില 1,00,999 രൂപയായി കുറയും. ഇത് കൂടാതെ ആമസോണിൽ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ അധിക കിഴിവുകളും ലഭിക്കും.ഇത്തരത്തിൽ നിങ്ങൾക്ക് ഒരു പഴയ ഫോണിന് 42,000 രൂപ വരെ ലഭിക്കും. മോഡൽ, വിവിധ വേരിയൻ്റുകൾ, ഫോണിൻ്റെ ആകെ അവസ്ഥ എന്നിവ അനുസരിച്ച് ഇത് മാറാം.

ALSO READ: Redmi A7 Pro : കൂടി പോയാൽ ഒരു 14,000 രൂപ; റെഡ്മി എ7 പ്രൊ ലോഞ്ച് ചെയ്തു

ഇഎംഐയും ലഭിക്കും

പ്രതിമാസം 3,667 രൂപ ഇഎംഐ വ്യവസ്ഥയിലും നിങ്ങൾക്ക് ഫോൺ വാങ്ങാം.സാംസങ് ഗാലക്സി എസ് 26 അൾട്രായുമായി താരതമ്യം ചെയ്യുമ്പോൾ എസ് 25 അൾട്രയിൽ ആനുകൂല്യങ്ങൾ ഇപ്പോൾ കൂടുതലാണ്, അതുകൊണ്ട് തന്നെ പ്രീമിയം ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ബെസ്റ്റ് മോഡലായിരിക്കും.

സവിശേഷതകൾ ഏറെ

6.9 ഇഞ്ച് ക്യുഎച്ച്ഡി + അമോലെഡ് ഡിസ് പ്ലേയാണ് ഫോണിലുള്ളത്. നല്ല സ്ക്രോളിംഗിനും ഗെയിമിംഗിനുമായി 120 ഹെർട്സ് റിഫ്രഷ് റേറ്റിനെ പാനൽ പിന്തുണയ്ക്കുന്നു, ഇത് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വളരെ മികച്ച ഉപയോഗമാണ് പ്രധാനം ചെയ്യുന്നത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഫോണിലുള്ളത്. ഒപ്പം 16 ജിബി റാമും, 1 ടിബി വരെ സ്റ്റോറേജും ഫോണിൽ കമ്പനി നൽകുന്നുണ്ട്.

ക്യാമറ നോക്കിയാൽ 200 എംപി പ്രൈമറി വൈഡ് ലെൻസ്, 50 എംപി അൾട്രാ വൈഡ് ലെൻസ്, 5 എക്സ് ഒപ്റ്റിക്കൽ സൂമുള്ള 50 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 3 എക്സ് ഒപ്റ്റിക്കൽ സൂം ഉള്ള 10 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എസ് 25 അൾട്രായിൽ 12 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. ബാറ്ററി നോക്കിയാൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്.

അറിയാൻ

Great News Galaxy Fam!

Samsung just dropped prices for the S25 lineup 👀💸

• Galaxy S25 Ultra (256GB) → ₹99,999
• Galaxy S25 (128GB) → ₹56,999
• Galaxy S25 FE (128GB) → ₹44,999

That’s a solid deal 😳🔥

Any plans to buy?
If yes… which one are you picking? 👇💙 pic.twitter.com/37KfX1qRuM

— Tarun Vats (@tarunvats33) April 15, 2026

Follow Us
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്