AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Redmi A7 Pro : കൂടി പോയാൽ ഒരു 14,000 രൂപ; റെഡ്മി എ7 പ്രൊ ലോഞ്ച് ചെയ്തു

Redmi A7 Pro India Price And Specifications : 6,000എംഎഎച്ച് ബാറ്ററി, ഗുഗിൾ ജെമിനി, സർക്കിൾ ടു സേർച്ച് തുടങ്ങിയ ഫീച്ചറുകൾ റെഡ്മി എ7 പ്രൊയിൽ ഉണ്ടാകും. നാല് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. അതേസമയം റെഡ്മി എ7 പ്രൊ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല.

Redmi A7 Pro : കൂടി പോയാൽ ഒരു 14,000 രൂപ; റെഡ്മി എ7 പ്രൊ ലോഞ്ച് ചെയ്തു
Redmi A7 ProImage Credit source: Redmi Website
Jenish Thomas
Jenish Thomas | Published: 01 Apr 2026 | 10:36 PM

സ്മാർട്ട്ഫോണുകളുടെ വില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു നല്ല സ്പെസിഫിക്കേനുള്ള ഫോൺ വാങ്ങണമെങ്കിൽ കുറഞ്ഞ പക്ഷം 25,000 രൂപ എങ്കിലും ചിലവഴിക്കേണ്ടി വരും. എന്നാൽ മികച്ച ഫീച്ചറുകളുമായി ഒരു പുതിയ ബജറ്റ് ഫോൺ വിപണിയിലേക്കെത്തിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി. റെഡ്മി എ7 പ്രൊയാണ് ഈ വിഭാഗത്തിൽ ഷവോമി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്ന റെഡ്മിഎ7 പ്രൊയ്ക്ക് കൂടി പോയാൽ 15,000 രൂപ വിലയാകാനാണ് സാധ്യത. അതേസമയം ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. എ7 പ്രൊ ഉടൻ ഇന്ത്യൻ വിപണയിലേക്കെത്തുമെന്നാണ് ടെക് ലോകത്തെ ടിപ്സ്റ്റർമാർ നൽകുന്ന സൂചന.

റെഡ്മി എ7 പ്രൊ ഫീച്ചറുകൾ

6,000എംഎഎച്ച് ബാറ്ററി 15 വാട്ട് ഫാസ്റ്റ് ചാർജിങ്ങുമാണ് റെഡ്മി എ7 പ്രൊയുടെ ഹൈലൈറ്റ്. 6.9 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീനാണ് ഫോണിനുള്ളത്. 120 ഹർ്ട്സാണ് റിഫ്രെഷ് റേറ്റ്, ബ്രൈറ്റ്നെസ് 800 നിറ്റ്സാണ്. ഇവയ്ക്ക് പുറമെ കണ്ണുകളുടെ സുരക്ഷയ്ക്കായി ഡിസി ഡിമ്മിങ്, ടിയുവി റെഹ്നലാൻഡ് ഫീച്ചറുകളും ഫോണിലുണ്ട്. നനഞ്ഞ കൈകൊണ്ട് ഫോൺ ഉപയോഗിക്കാനുള്ള സംവിധാനവും ഫീച്ചറായി എ7 പ്രൊയിൽ ഉൾപ്പെടുത്തിട്ടുണ്ട്. യുണിസോക് ടി7250 ചിപ്പ്സെറ്റാണ് ഫോണിലുള്ളത്.

ALSO READ : April Smartphone Launches: എത്തുന്നത് കിടിലൻ ഐറ്റംസ്, ഏപ്രിലിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ സംഭവമാണ്

4ജിബി എൽപിഡിഡിആർ4എക്സ് റാമും 128 ജിബി വരെ യുഎഫ്സഎസ് 2.2 ഇൻബിൽട്ട് സ്റ്റോറേജുമാണ് ഫോണിനുള്ളത്. ആൻഡ്രോയ്ഡ് 16ന് അടിസ്ഥാനപ്പെടുത്തി ഹൈപ്പർഒഎസ് 3 ആണ് റെഡ്മി എ7 പ്രൊയുടെ ഓപ്പറേറ്റിങ് സോഫ്റ്റ്വയർ. ഇതിൽ ഗുഗിൾ ജെമിനിയും സർക്കിൾ ടു സേർച്ച് ഫീച്ചറും ലഭിക്കുന്നതാണ്. 208 ഗ്രാമാണ് ഫോണിൻ്റെ ഭാരം

റെഡ്മി എ7 പ്രൊയുടെ ക്യാമറ

പറയത്തക്ക മികവ് ക്യമാറയിൽ ഉണ്ടെന്ന് പറയാൻ സാധിക്കില്ല. ഡ്യുവൽ ക്യാമറ സിസ്റ്റമുള്ള ഫോണിന്, 13 മെഗാ പിക്സലാണ് മെയിൻ ക്യാമറ. മെയിൻ സെൻസറിന് f/2/2 ആണ് അപേർച്ചർ. അതേസമയം സക്കൻഡറി സെൻസെർ എന്താണ് വ്യക്തമാക്കിട്ടില്ല. എട്ട് എം.പിയാണ് സെൽഫി ക്യാമറ

റെഡ്മി എ7 പ്രൊയുടെ വില

രണ്ട് സ്റ്റോറേജ് വേരിയൻ്റിലാണ് ഫോൺ വിപണിയിലേക്കെത്തുക. 4ജിബി റാമും 64 ജിബി സ്റ്റോറേജും, 4 ജിബി റാമും 128 സ്റ്റോറേജും എന്നിങ്ങിനെ രണ്ട് വേരിയൻ്റുകളാണ് ഫോണിനുള്ളത്. 64 ജിബി സ്റ്റോറേജുള്ള ഫോണിന് 129.99 യുറോ ആഗോളതലത്തിലെ വില, അതായത് ഇന്ത്യയിൽ 14,100 രൂപ. 128 ജിബി റാമുള്ള ഫോണിൻ്റെ ആഗോളതലത്തിലുള്ള വില 149.99 യൂറോയാണ്. അതായത് 16,500 രൂപ. കറുപ്പ്, മിസ്റ്റ് ബ്ലൂ, പാം ഗ്രീൻ, സൺസെറ്റ് ഓറേഞ്ച് എന്നീ നാല് നിറങ്ങളിലാണ് റെഡ്മി എ7 പ്രൊ വിപണിയിലേക്കെത്തുക.

Follow Us