AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BSNL Spark Plan : എല്ലാം മറക്കാൻ ബിഎസ്എൻഎൽ, 399 രൂപയ്ക്ക് ‘സ്പാർക്ക് പ്ലാൻ, സ്പീഡ് റോക്കറ്റ്

വലിയ ചെലവില്ലാതെ വേഗതയേറിയ ഇൻ്റർനെറ്റാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ സ്പാർക്ക് പ്ലാൻ മികച്ചൊരു ഡീലായിരിക്കും.മറ്റ് ചില അപ്ഡേറ്റുകൾ നോക്കിയാൽ ബിഎസ്എൻഎൽ ഇപ്പോൾ കോളിംഗ് നെയിം പ്രസൻ്റേഷൻ എന്ന ഫീച്ചർ തങ്ങളുടെ നെറ്റ്വർക്കിൽ നടപ്പാക്കാൻ ശ്രമിക്കുകയാണ്. മികച്ച ഇൻ്റർനെറ്റ് സ്പീഡ് ആവശ്യമുള്ളവർക്ക് ഇതൊരു മികച്ച പ്ലാനാണ്.

BSNL Spark Plan : എല്ലാം മറക്കാൻ ബിഎസ്എൻഎൽ, 399 രൂപയ്ക്ക് ‘സ്പാർക്ക് പ്ലാൻ, സ്പീഡ് റോക്കറ്റ്
Bsnl Spark PlanImage Credit source: PTI / Photos
Arun Nair
Arun Nair | Updated On: 26 Mar 2026 | 02:14 PM

ന്യൂഡൽഹി: ബിഎസ്എൻഎൽ തങ്ങളുടെ പുത്തൻ ഇൻ്റർനെറ്റ് പ്ലാൻ തങ്ങളുടെ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുകയാണ്. ഒരു മാസത്തേക്ക് 399 രൂപ നിരക്കിൽ സ്പാർക്ക് എന്ന പുതിയ ബ്രോഡ്ബാൻ്റ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഇത് ഒരു സൂപ്പർഫാസ്റ്റ് ബജറ്റ് സൗഹൃദ ഓപ്ഷനാണ്. അധികം തുക ചിലവാക്കാതെ തന്നെ താരതമ്യേനെ ഭേദപ്പെട്ട ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കും എന്നാണ് റിപ്പോർട്ട്. ഇതൊരു ബജറ്റ് സൗഹൃദ ഓപ്ഷനായാണ് കണക്കാക്കുന്നത്. ബി‌എസ്‌എൻ‌എൽ ടെലികോം സർക്കിളിൽ നിന്നും നിങ്ങൾക്ക് സ്പാർക്ക് പ്ലാനിൽ സൈനപ്പ് ചെയ്ത് ഉപയോഗിച്ച് തുടങ്ങാം.ഇതിനായി ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പോ, ഔദ്യോഗിക വെബ്‌സൈറ്റോ സന്ദർശിക്കണം.

399 രൂപയുടെ റീചാർജ് പ്ലാനിൽ എന്തൊക്കെ

പ്ലാൻ റീ ചാർജ്ജ് ചെയ്താൽ വേഗത 50 Mbps ആയിരിക്കും. ആകെ 3,300 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഒപ്പം പരിധിയില്ലാത്ത സൗജന്യ വോയ്‌സ് കോളിംഗും പ്ലാനിൽ ലഭ്യമാണ്. പ്ലാനിനൊപ്പം ബി‌എസ്‌എൻ‌എൽ ‘ബി‌ടി‌വി പ്രീമിയം’ എന്ന സബ്‌സ്‌ക്രിപ്‌ഷനും പ്രതിമാസം 151 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. 450-ലധികം ലൈവ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ്, 25-ലധികം OTT പ്ലാറ്റ്‌ഫോമുകൾ എന്നിവ പ്ലാനിലുണ്ടായിരിക്കും.

ഉപഭോക്താക്കൾക്ക് സഹായകരം

വലിയ ചെലവില്ലാതെ വേഗതയേറിയ ഇൻ്റർനെറ്റാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ സ്പാർക്ക് പ്ലാൻ മികച്ചൊരു ഡീലായിരിക്കും.മറ്റ് ചില അപ്ഡേറ്റുകൾ നോക്കിയാൽ ബിഎസ്എൻഎൽ ഇപ്പോൾ കോളിംഗ് നെയിം പ്രസൻ്റേഷൻ എന്ന ഫീച്ചർ തങ്ങളുടെ നെറ്റ്വർക്കിൽ നടപ്പാക്കാൻ ശ്രമിക്കുകയാണ്.

ഏത് അറിയില്ലാത്ത നമ്പരുകളിൽ നിന്നും വിളിച്ചാൽ പോലും നിങ്ങൾക്ക് അതിൽ വിളിക്കുന്നയാളുടേ പേര് ലഭിക്കും എന്നതാണ് പ്രത്യേകത. ചില സർക്കിളുകളിൽ ഇത് പരീക്ഷിച്ച് വരികയാണ്. രാജ്യവ്യാപകമായി തന്നെ ഫീച്ചർ നടപ്പാക്കാണ് ബിഎസ്എൻഎൽ ആലോചിക്കുന്നത്.

 

Follow Us