ചീപ് റേറ്റിൽ ഇതിനെ കടത്തിവെട്ടാൻ വേറൊന്നില്ല! 259 രൂപയ്ക്ക് BSNL ഇന്റർനെറ്റ് വീട്ടിൽ കിട്ടും

BSNL launches new Rs 259 broadband plan: പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി 259 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ ഇപ്പോൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ ഡീറ്റെയിൽസ് ബിഎസ്എൻഎൽ ട്വിറ്ററിലൂടെ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവ് കുറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനാണ് ഇത്.

ചീപ് റേറ്റിൽ ഇതിനെ കടത്തിവെട്ടാൻ വേറൊന്നില്ല! 259 രൂപയ്ക്ക് BSNL ഇന്റർനെറ്റ് വീട്ടിൽ കിട്ടും

Bsnl Rs 259 Broadband Plan

Published: 

25 Jun 2026 | 01:44 PM

ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏക പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) മൊ​ബൈൽ സേവനങ്ങൾ മാത്രമല്ല, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ എല്ലാ വീടുകളിലും ഇന്റർനെറ്റ് ഒരു അ‌വശ്യഘടകമാണ്. കുട്ടികളുടെ പഠനത്തിലായാലും രക്ഷിതാക്കളുടെ ജോലിയുമായി ബന്ധപ്പെട്ടായാലും എന്റർടെയ്ൻമെന്റ് ആവശ്യങ്ങളുമായി ബന്ധപ്പെട്ടായാലുമെല്ലാം ഇന്റർനെറ്റ് അ‌ത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. എന്നാൽ ഉയർന്ന നിരക്ക് നൽകേണ്ടിവരും എന്ന തോന്നലാണ് പലരെയും ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ നിന്ന് അ‌കറ്റുന്നത്. എന്നാൽ ബിഎസ്എൻഎൽ ഉള്ളിടത്തോളം ഉയർന്ന നിരക്ക് നൽകണം എന്ന് ആശങ്കപ്പെടേണ്ടതില്ല, കാരണം മൊ​ബൈൽ സേവനങ്ങളുടെ കാര്യത്തിലെന്നപോലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങളും ബിഎസ്എൻഎൽ ഏറ്റവും ചീപ് റേറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ​കൈയിലെ തുകയ്ക്ക് അ‌നുയോജ്യമായ വിധത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിരക്ക് കൂടിയതും കുറഞ്ഞതുമായ നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. അ‌തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന ഒരു പ്ലാൻ ഇപ്പോൾ ബിഎസ്എൻഎൽ തങ്ങളുടെ ട്വിറ്റർ (ഇപ്പോൾ x) അ‌ക്കൗണ്ടിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്.

Also Read: iQOO Z11 Lite: ജൂലൈയിൽ തന്നെ, ഐക്യുവിൻ്റെ അടുത്ത ബാറ്ററി ഫോൺ എത്തുന്നു?

259 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി 259 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ ഇപ്പോൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ ഡീറ്റെയിൽസ് ബിഎസ്എൻഎൽ ട്വിറ്ററിലൂടെ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവ് കുറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനാണ് ഇത്. ഇതിനോട് കിടപിടിക്കുന്ന ഒരു പ്ലാൻ മറ്റൊരു കമ്പനിക്കും ഇല്ല എന്നുപറയാം.

മറ്റ് കമ്പനികളിൽ 400 രൂപയെങ്കിലുമാകും

ഇന്ത്യയിലെ മറ്റ് പ്രമുഖ ഇന്റർനെറ്റ് സർവീസ് പ്രൊ​വൈഡർമാരിൽ (ISP) നിന്ന് ഏറ്റവും കുറഞ്ഞ, അ‌ടിസ്ഥാന ആനുകൂല്യങ്ങൾ മാത്രം അ‌ടങ്ങുന്ന ഒരു പ്രതിമാസ പ്ലാൻ തെരഞ്ഞെടുത്താൽ പോലും കുറഞ്ഞത് 400 രൂപയോളം ചെലവാകും. എന്നാലിവിടെ ബിഎസ്എൻഎൽ വെറും 259 രൂപയ്ക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നു എന്നത് ശ്രദ്ധേയമാണ്.

259 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിലെ ആനുകൂല്യങ്ങൾ

259 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് പ്ലാൻ 700 ജിബി ഡാറ്റയുമായി എത്തുന്നു. 25 എംബിപിഎസ് വേഗതയിലാണ് ഈ പ്ലാനിൽ ഡാറ്റ ലഭ്യമാകുക. കൂടാതെ പ്രസാർ ഭാരതി ടിവി, വേവ്സ് ആപ്പ്, ബി‌എസ്‌എൻ‌എൽ സ്കൈപ്രോ ഐ‌എഫ്‌ടി‌വി എന്നിവയുടെ സൗജന്യ ആക്‌സസും ഉപയോക്താക്കൾക്ക് ലഭിക്കും. അ‌ൺലിമിറ്റഡ് വോയ്‌സ് കോളും ലഭ്യമാണ്.

തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രം

259 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമേ ലഭ്യമാകൂ എന്നകാര്യം ശ്രദ്ധിക്കുക. പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കുക, കൂടുതൽ താങ്ങാനാവുന്ന ഓഫറുകൾ നൽകി ഉപയോക്താക്കളെ നിലനിർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ 259 രൂപയുടെ പ്രമോഷണൽ ഓഫർ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ പൊതുവിൽ ജീവിതച്ചെലവുകൾ ഉയർന്നുവരികയാണ്, അ‌തോടൊപ്പം ഇന്റർനെറ്റിന്റെ ആവശ്യകതയും കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ ചെലവിൽ ബ്രോഡ്ബാൻഡ് ഇന്റനെറ്റ് സ്വന്തമാക്കാൻ അ‌വസരം നൽകുന്ന ഈ പ്ലാൻ എത്തിയിരിക്കുന്നത്. അ‌ടിസ്ഥാന ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ മതിയാകും. എന്നാൽ കൂടുതൽ ഡാറ്റയും വേഗതയും വേണമെങ്കിൽ ബിഎസ്എൻഎല്ലിന്റെ മറ്റ് പ്ലാനുകൾ പരിഗണിക്കണം.

English Summary

As part of a promotional offer, BSNL has now made a broadband plan of Rs 259 available for its customers. The details of this have been explained by BSNL on Twitter. This is the cheapest broadband plan currently available in India. Users will get 700GB data and 25Mbps speed in this plan.

Follow Us
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'