iQOO Z11 Lite: ജൂലൈയിൽ തന്നെ, ഐക്യുവിൻ്റെ അടുത്ത ബാറ്ററി ഫോൺ എത്തുന്നു?
ചില ടിപ്പ്സ്റ്റമാരാണ് ഫോണിൻ്റെ ലോഞ്ചിംഗ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ളതാണോ എന്ന കാര്യത്തിൽ സംശയമുണ്ട് ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ. എഐ ഫെസിലിറ്റികളുടെ വളർച്ച എന്നിവയെല്ലാം മൂലം ഫോണുകളുടെ വിലയും കമ്പനികൾ ഉയർത്തുകയാണ്. ഇത്തരത്തിൽ പരിശോധിച്ചാൽ 20000 രൂപക്കുള്ളിലെ ഫോണുകളുടെ ലിസ്റ്റ് തന്നെ ഇപ്പോൾ കുറഞ്ഞു.
കയ്യിലൊതുങ്ങുന്നതും പോക്കറ്റ് കീറാത്തതുമായ ഫോൺ നോക്കി കാത്തിരിക്കുന്നവർക്കൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഐക്യു. തങ്ങളുടെ എല്ലാവർക്കും താങ്ങാൻ സാധിക്കുന്ന Z സീരിസ് മോഡലുകളാണ് കമ്പനി വിപണിയിലേക്ക് എത്തിക്കുന്നത്. ഇതിൻ്റെ ഭാഗമായി കമ്പനിയുടെ ഐക്യുഒ Z11 ലൈറ്റ് അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് വിവിധ ടെക് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
എപ്പോഴെത്തും പുതിയ മോഡൽ
നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഫോൺ 2026 ജൂലൈ പകുതിയോടെ പുറത്തിറങ്ങും.ഫീച്ചറുകൾ നോക്കിയാൽ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ്, 6,500 എംഎഎച്ച് ബാറ്ററി, 44W ഫാസ്റ്റ് ചാർജിംഗ്, ഒറിജിൻഒഎസ് 6 എന്നിവയെല്ലാം ഫോണിന് കരുത്ത് നൽകുന്നു. ഐക്യുഒ ഇസഡ് 10 ലൈറ്റ് 5 ജിക്ക് കരുത്ത് പകരുന്ന അതേ ചിപ്‌സെറ്റാണ് ഐക്യുഒ Z11 ലൈറ്റിനുമുള്ളത് എന്നത് ശ്രദ്ധേയം. 9,999 രൂപയായിരുന്നു ഐക്യുഒ ഇസഡ് 10 ലൈറ്റ് 5 ജിയുടെ വില.
ബാറ്ററി ഹൈ
iQOO Z11 Lite-ൽ 6,500mAh ബാറ്ററി ഉണ്ടാകുമെന്നാണ് സൂചന. Z10 Lite-ൽ 6,000mAh ആയിരുന്നു ബാറ്ററിയുടെ കപ്പാസിറ്റിയെങ്കിൽ പുതിയ മോഡലിൽ ഇത് വർധിപ്പിച്ചു.
44W ചാർജിംഗാണ് ഇതിൽ നൽകിയിരിക്കുന്നത്. പഴയ മോഡലിൽ ഇത് 15W ചാർജിംഗ് ആയിരുന്നു. OriginOS 6-ൽ ആണ് ഇത് പ്രവർത്തിക്കുന്നത്. കൂടാതെ അധികമായി ചില എഐ ഫീച്ചറുകളും ഫോണിൽ കമ്പനി നൽകുന്നുണ്ട്.
വിലയും, ലഭ്യതയും
ചില ടിപ്പ്സ്റ്റമാരാണ് ഫോണിൻ്റെ ലോഞ്ചിംഗ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ളതാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. iQOO Z11 Lite ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ, നിലവിൽ 22,999 രൂപ മുതൽ 26,999 രൂപ വരെ വില പ്രതീക്ഷിക്കാം എന്നാണ് സൂചന. അന്തിമ വിലനിർണ്ണയം മെമ്മറി കോൺഫിഗറേഷനുകളെയും ലോഞ്ച് ഓഫറുകളെയും ആശ്രയിച്ചിരിക്കും.
20,000 രൂപയിൽ താഴെ വില സ്വപ്നം മാത്രമോ
ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ. എഐ ഫെസിലിറ്റികളുടെ വളർച്ച എന്നിവയെല്ലാം മൂലം ഫോണുകളുടെ വിലയും കമ്പനികൾ ഉയർത്തുകയാണ്. ഇത്തരത്തിൽ പരിശോധിച്ചാൽ 20000 രൂപക്കുള്ളിലെ ഫോണുകളുടെ ലിസ്റ്റ് തന്നെ ഇപ്പോൾ കുറഞ്ഞു. ഐക്യുഒ, വിവോ, ഒപ്പോ എന്നിവയ്ക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിരവധി മോഡലുകൾ 20000 സെഗ്മെൻ്റിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അവയുടെ എണ്ണം കുറഞ്ഞു. ഇത്തരം സാഹചര്യത്തിലാണ് iQOO Z11 Lite എത്തുന്നത്. വലിയ ബാറ്ററി, വേഗതയേറിയ ചാർജിംഗ്, AI സവിശേഷതകൾ, താരതമ്യേന വൃത്തിയുള്ള സോഫ്റ്റ്‌വെയർ അനുഭവം എന്നിവയെല്ലാം മോഡലിനെ വ്യത്യസ്തമാക്കുന്നു.
English Summary
iQOO Z11 Lite will be a game changer in affordable smartphone segment. This smartphone’s launching will be on July. Inputs from the various sources citing the Improvement in Phone’s Battery Capacity and Some features. But its India Launch is still Unclear. Comparing the Previous Z1 Model this phone will be cost in between RS 22000 to 26000.