BSNL Recharge: ബിഎസ്എൻഎല്ലിൻ്റെ ചെറിയൊരു ഇടിത്തീ, 107-ൻ്റെയും, 197-ൻ്റെയും പ്ലാനുകളിൽ വലിയൊരു മാറ്റം
42 ദിവസം വാലിഡിറ്റി നൽകിയിരുന്ന 197 രൂപയുടെ പ്ലാനിന് ഇപ്പോൾ ലഭിക്കുക 35 ദിവസമാണ്. 200 മിനിറ്റ് വോയ്‌സ് കോളുകളും, അൺലിമിറ്റഡ് ഡാറ്റയും, 22 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നതായിരുന്നു 107-രൂപയുടെ പ്ലാനിൻ്റെ പ്രത്യേകത. ഇപ്പോഴതിൻ്റെ വാലിഡിറ്റി 20 ദിവസമാക്കി കുറച്ചിരിക്കുകയാണ്. അതാത് സർക്കിളുകൾ അനുസരിച്ച് ബിഎസ്എൻഎല്ലിൻ്റെ പ്ലാനുകളും ആനുകൂല്യങ്ങളും വ്യത്യാസപ്പെടാം. ഇത് പരിശോധിക്കാനായി ബിഎസ്എൻഎല്ലിൻ്റെ സെൽഫ്കെയർ ആപ്പ്

Bsnl Plans
ഉപയോക്താക്കൾക്കൊരു ചെറിയ ഇരുട്ടടി നൽകിയിരിക്കുകയാണ് ബിഎസ്എൻഎൽ. ചില ജനപ്രിയ റീ ചാർജ്ജ് പ്ലാനുകളിൽ കമ്പനി മാറ്റങ്ങൾ വരുത്തി കഴിഞ്ഞു. 107 രൂപയും 197 രൂപയുടെയും പ്ലാനുകളിലാണ് പുതിയ മാറ്റങ്ങൾ. 2025 നവംബറിൽ ഈ പ്ലാനുകളിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ. എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ മാറുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.
107 രൂപ പ്ലാൻ
200 മിനിറ്റ് വോയ്‌സ് കോളുകളും, അൺലിമിറ്റഡ് ഡാറ്റയും, 22 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നതായിരുന്നു 107-രൂപയുടെ പ്ലാനിൻ്റെ പ്രത്യേകത. ഇപ്പോഴതിൻ്റെ വാലിഡിറ്റി 20 ദിവസമാക്കി കുറച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. തുടക്കത്തിൽ 35 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്ന പ്ലാൻ പിന്നീട് 30 ദിവസമായും, 28 ദിവസമായും പിന്നീട് 22 ദിവസമായും വരെ കുറച്ച ശേഷമാണ് വീണ്ടും 2 ദിവസം കൂടി കുറച്ച് 20-ലേക്ക് എത്തിക്കുന്നത്.
ALSO READ: Redmi A7 Pro : കൂടി പോയാൽ ഒരു 14,000 രൂപ; റെഡ്മി എ7 പ്രൊ ലോഞ്ച് ചെയ്തു
197 രൂപയുടെ പ്ലാൻ
42 ദിവസം വാലിഡിറ്റി നൽകിയിരുന്ന 197 രൂപയുടെ പ്ലാനിന് ഇപ്പോൾ ലഭിക്കുക 35 ദിവസമാണ്. 300 മിനിറ്റ് വോയ്‌സ് കോളുകൾ, അൺലിമിറ്റഡ് ഡാറ്റ (5 ജിബിക്ക് ശേഷം വേഗത 40 കെബിപിഎസായി കുറയും), 100 എസ്എംഎസ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.42 ദിവസ വാലിഡിറ്റയിലായിരുന്നപ്പോൾ പ്ലാനിൽ 4 ജിബി ഡാറ്റയും കമ്പനി നൽകിയിരുന്നു. ഇപ്പോഴത് 1ജബി വർധിപ്പിച്ചിട്ടുമുണ്ട്. 54 ദിവസത്തെ വാലിഡിറ്റിയുണ്ടായിരുന്ന പ്ലാൻ ആദ്യം 48 ദിവസമായും പിന്നീട് 42 ദിവസമായും ഇപ്പോൾ 35 ദിവസമായും കുറച്ചിട്ടുണ്ട.
അറിഞ്ഞിരിക്കാൻ
Freedom Plan is Back at just ₹1
30 Days of unlimited connectivity ,2GB Data/Day, 100 SMS / day , Unlimited calls @ just Rs 1.
Walk into your nearest BSNL CSC or retailer today
Offer valid till 30th April 2026 pic.twitter.com/30MDtTvDnB— BSNL_Kerala (@BSNL_KL) April 10, 2026
വ്യത്യാസപ്പെടാം
അതാത് സർക്കിളുകൾ അനുസരിച്ച് ബിഎസ്എൻഎല്ലിൻ്റെ പ്ലാനുകളും ആനുകൂല്യങ്ങളും വ്യത്യാസപ്പെടാം. ഇത് പരിശോധിക്കാനായി ബിഎസ്എൻഎല്ലിൻ്റെ സെൽഫ്കെയർ ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക BSNL വെബ്സൈറ്റ് പരിശോധിക്കുക. കൃത്യമായ വിവരങ്ങൾ നിങ്ങൾക്ക് അവിടെ നിന്നും ലഭ്യമാകുന്നതായിരിക്കും.