വെറുതേ ഒരു പേരിട്ടതല്ല, ശരിക്കും സൂപ്പറാ! ഇതാണ് BSNL സൂപ്പർ സ്റ്റാർ പ്ലാൻ; 5000GB ഡാറ്റ, 200Mbps വേഗം

BSNL Super Star Plan: ഇന്ത്യയിലെ മറ്റൊരു ടെലിക്കോം കമ്പനികൾക്കും ഇല്ലാത്ത ഒരു 'സൂപ്പർ സ്റ്റാർ പ്ലാൻ' ബിഎസ്എൻഎല്ലിന് ഉണ്ട്, അ‌താണ് 999 രൂപയുടെ ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ. സൂപ്പർ സ്റ്റാർ പ്ലാൻ എന്നാണ് ബിഎസ്എൻഎൽ ഈ ​പ്ലാനിന് ഔദ്യോഗികമായി പേര് നൽകിയിരിക്കുന്നത്. 5000GB ഡാറ്റ, 200Mbps വേഗം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ ബ്രോഡ്ബാൻഡ് പ്ലാനിൽ ഉണ്ട്.

വെറുതേ ഒരു പേരിട്ടതല്ല, ശരിക്കും സൂപ്പറാ! ഇതാണ് BSNL സൂപ്പർ സ്റ്റാർ പ്ലാൻ; 5000GB ഡാറ്റ, 200Mbps വേഗം

Bsnl Super Star Plan

Published: 

30 Jun 2026 | 08:00 PM

ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) ഒന്നാണ് ബിഎസ്എൻഎൽ (BSNL). മറ്റ് കമ്പനികൾ നൽകുന്നതിനക്കാൾ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കുന്നുണ്ട്. അ‌തിനാൽത്തന്നെ പ്രതിമാസം നല്ലൊരു തുക ലാഭിച്ചുകൊണ്ട് വീട്ടിലും മറ്റും ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് ബിഎസ്എൻഎൽ ​ഫൈബർ കണക്ഷൻ. ഉപയോക്താക്കൾക്ക് അ‌വരുടെ ‘പോക്കറ്റിന്റെ’ ശേഷിക്കനുസരിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്, എന്നാൽ അ‌തിൽ ചിലത് അ‌ൽപ്പം സ്പെഷൽ ആണ്. അ‌ത്തരത്തിൽ ഇന്ത്യയിലെ മറ്റൊരു ടെലിക്കോം കമ്പനികൾക്കും ഇല്ലാത്ത ഒരു ‘സൂപ്പർ സ്റ്റാർ പ്ലാൻ’ ബിഎസ്എൻഎല്ലിന് ഉണ്ട്, അ‌താണ് 999 രൂപയുടെ ​ഫൈബർ പ്ലാൻ.

ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്ലാൻ

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ നിരയിലെ സൂപ്പർ സ്റ്റാർ പ്ലാനാണ് 999 രൂപയുടെ പ്ലാൻ. ഈ സൂപ്പർ സ്റ്റാർ പ്ലാൻ എന്നത് ഇതിനെ വെറുതേ വിശേഷിപ്പിക്കാൻ വേണ്ടി പറയുന്നതല്ല. കമ്പനി ഔദ്യോഗികമായി തന്നെ 999 രൂപയുടെ ​ഫൈബർ പ്ലാനി​ന് നൽകിയിരിക്കുന്ന പേര് സൂപ്പർ സ്റ്റാർ പ്ലാൻ എന്നാണ്.

Also Read: ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗിക്കാം; വൺപ്ലസ് N6 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

സൂപ്പർ സ്റ്റാർ പ്ലാൻ എന്നത് 999 രൂപയുടെ പ്ലാനിന് ശരിക്കും അ‌റിഞ്ഞിട്ട പേര് തന്നെയാണ്, കാരണം അ‌ത്രയ്ക്ക് മികച്ച ആനുകൂല്യങ്ങൾ ഈ പ്ലാൻ 1000 രൂപയ്ക്കുള്ളിൽ നിന്നുകൊണ്ട് ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ എല്ലായിടത്തും ബിഎസ്എൻഎല്ലിന്റെ ഈ 999 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ ലഭ്യമാണ്.

പ്രധാന ആനുകൂല്യങ്ങൾ

ബിഎസ്എൻഎൽ 999 രൂപ സൂപ്പർ സ്റ്റാർ പ്ലാനിൽ 200Mbps വേഗതയിൽ ഡാറ്റ ലഭ്യമാകും. മികച്ച വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ തേടുന്നവർക്ക് ഇത് ബെസ്റ്റാണ്. കൂടാതെ പ്രതിമാസം 5000 ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമേ പ്രീമിയം ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളും ഈ പ്ലാനിൽ ബണ്ടിൽ ചെയ്തിട്ടുണ്ട്.

സീ5, ഹങ്കാമ പ്ലേ, ഷെമാരൂമീ, എപ്പിക്ഓൺ, ജിയോഹോട്ട്സ്റ്റാർ, സോണിലിവ് തുടങ്ങിയ പ്രീമിയം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനാണ് ഈ ബിഎസ്എൻഎൽ പ്ലാനിൽ ഒടിടി ആനുകൂല്യങ്ങളായി ലഭ്യമാക്കിയിരിക്കുന്നത്. മറ്റ് കമ്പനികളുടെ ഇതേ വിലയിലെ പ്ലാനുമായി താരതമ്യം ചെയ്താൽ ഈ ബിഎസ്എൻഎൽ പ്ലാൻ എത്രത്തോളം സൂപ്പറാണ് എന്ന് കൂടുതൽ മനസിലാകും.

ജിയോ, എയർടെൽ പോലുള്ള മറ്റ് പ്രധാന കമ്പനികളുടെ ബ്രോഡ്‌ബാൻഡ് ​ഫൈബർ പ്ലാനുകൾക്കൊപ്പം പരമാവധി 3.3TB അല്ലെങ്കിൽ 3300GB ഡാറ്റയാണ് ലഭിക്കുക, എന്നാലിവിടെ 5TB ഡാറ്റ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തേപോലെ 1000 രൂപയിൽ താഴെ വിലയിൽ 200Mbps വേഗത മറ്റൊരു കമ്പനിയും ഇന്ത്യയിൽ നൽകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഒരുകാലത്ത് ഇന്ത്യൻ ടെലിക്കോം മേഖല അ‌ടക്കിഭരിച്ചിരുന്നത് ബിഎസ്എൻഎൽ ആയിരുന്നു, എന്നാൽ പിന്നീട് കാലോചിതമായ മാറ്റങ്ങൾക്ക് തയാറാകാഞ്ഞതിനാൽ സ്വകാര്യ കമ്പനികളോട് മുട്ടുമടക്കേണ്ടിവന്നു. ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലുള്ള ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ നൽകിക്കൊണ്ട് തങ്ങളുടെ ജനപ്രീതി തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു. അ‌ത്തരം നീക്കത്തിന്റെ ഒരു ഭാഗം കൂടിയാണ് ഈ ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്ലാൻ.

English Summary

BSNL has a ‘Super Star Plan’ that no other telecom company in India has, and that is the Rs 999 fiber broadband plan. BSNL has officially named this plan as the Super Star Plan. This broadband plan has benefits including 5000GB data and 200Mbps speed. It also comes with subscriptions to multiple popular OTT platforms.

Follow Us
ബ്രാൻഡഡ് ഐലൈനറും കണ്ണിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകുന്നോ? പ്രതിവിധിയുണ്ട്!
ജനിച്ചത് ഈ തീയതികളിലാണോ? സാമ്പത്തിക വിജയം ഉറപ്പ്!
500 രൂപയുണ്ടോ കയ്യിൽ? ഈ സ്ഥലങ്ങൾ കണ്ടിട്ടുവരാം
പാമ്പുകളെ ആകർഷിക്കുന്ന ചെടികൾ, എത്രയും വേ​ഗം ഒഴിവാക്കൂ
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം