AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗിക്കാം; വൺപ്ലസ് N6 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

OnePlus N6 5G launched in India: വൺപ്ലസ് തങ്ങളുടെ N സീരീസിന് തുടക്കം കുറിച്ചുകൊണ്ട് വൺപ്ലസ് N6 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 22,999 രൂപയും 6GB + 128GB വേരിയന്റിന് 24,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും പ്രൈം ഡേ എക്സ്ക്ലൂസീവ് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ടും ലഭിക്കും.

ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗിക്കാം; വൺപ്ലസ് N6 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Oneplus N6 5g Launched In IndiaImage Credit source: OnePlus India website
Prasanth Kumar
Prasanth Kumar | Published: 30 Jun 2026 | 01:47 PM

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ഇന്ന് സന്തോഷദിനം, വൺപ്ലസ് തങ്ങളുടെ പുതിയ N സീരീസിന് തുടക്കം കുറിച്ചുകൊണ്ട് പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. വൺപ്ലസ് ഫ്ലാഗ്ഷിപ്പ് സീരീസ്, നോർഡ് സീരീസ് എന്നിവയ്ക്ക് പുറമേ പുതിയതായി ആരംഭിച്ച N സീരീസിലെ ആദ്യ മോഡലായി വൺപ്ലസ് N6 5ജി (OnePlus N6 5G) എന്ന മോഡൽ ആണ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിനെ ആണ് വൺപ്ലസ് പുതിയ N സീരീസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഈ സീരീസിലെ ആദ്യ മോഡൽ എന്ന നിലയിൽ നിശ്ചിത വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് സാധ്യമായ ശക്തമായ ഫീച്ചറുകൾ N6 വാഗ്ദാനം ചെയ്യുന്നുണ്ട്.

വമ്പൻ ബാറ്ററി

മികച്ച നിരവധി ഫീച്ചറുകൾ ഉണ്ടെങ്കിലും പുതിയ വൺപ്ലസ് N6 ന്റെ ​ഹൈ​ലൈറ്റ് 8,000mAh ബാറ്ററിയാണ്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗം ഇത് വാഗ്ദാനം ചെയ്യുമെന്ന് വൺപ്ലസ് പറയുന്നു. ഇതോടൊപ്പം 45W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ്, 5W റിവേഴ്സ് ചാർജിങ്, 7 വർഷത്തെ ബാറ്ററി ഹെൽത്ത് എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് സെഗ്മെന്റിലെ മറ്റ് മോഡലുകളെക്കാൾ ആധികാരികമായ ബാറ്ററി മികവ് ഇതിൽ ഉറപ്പാക്കിയിരിക്കുന്നു.

Also Read: Vivo X Fold 6: സർപ്രൈസ് പൊട്ടിച്ച് വിവോ, ലോഞ്ച് ചൈനയിൽ മാത്രമല്ല

N6-ൽ മികച്ച പെർഫോമൻസ് ഉറപ്പാക്കാൻ മാത്രമല്ല, ബെസ്റ്റ് ഈട് ഉറപ്പാക്കാനും വൺപ്ലസ് ശ്രദ്ധിച്ചിട്ടുണ്ട്. അ‌തിന്റെ ഭാഗമായി MIL-STD-810H മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി ഈ ഫോണിനുണ്ട്. ആർമർഷെൽ™ പ്രൊട്ടക്ഷൻ സിസ്റ്റം, ശക്തമായ കോർണറുകൾ, സംരക്ഷിത എയർബാഗ് കുഷ്യനിംഗ്, സ്ട്രോങ് ഗ്ലാസ്, ശക്തിപ്പെടുത്തിയ അലുമിനിയം ഫ്രെയിം എന്നിവയും ഇതിന്റെ കരുത്തിന് സാക്ഷ്യങ്ങളാണ്.

പ്രധാന ഫീച്ചറുകൾ

6.8-ഇഞ്ച് (1570 x 720 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ്, 1200 nits വരെ HBM ബ്രൈറ്റ്നസ് ഉള്ള HD+ LCD സ്ക്രീൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും വൺപ്ലസ് N6-ൽ ഉണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 16-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 പ്രധാന OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ വൺപ്ലസ് ഫോണിലുള്ളത്. 50MP മെയിൻ ക്യാമറ (അ‌തിൽ f/1.8 അപ്പേർച്ചർ, 1080p വരെ 60 fps വീഡിയോ റെക്കോർഡിങ്) സഹിതം ഇത് എത്തുന്നു. സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയാണ് (f/2.0 അപ്പേർച്ചർ, 1080p വരെ 30fps വീഡിയോ റെക്കോർഡിങ്) സജ്ജീകരിച്ചിരിക്കുന്നത്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ട് സ്പീക്കറുകൾ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, 45W SUPERVOOC ഫാസ്റ്റ് ചാർജിംഗ്, 5W റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 8000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

വൺപ്ലസ് N6 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 22,999 രൂപയും 6GB + 128GB വേരിയന്റിന് 24,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും പ്രൈം ഡേ എക്സ്ക്ലൂസീവ് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ടും ലഭിക്കും. ഇത് പ്രയോജനപ്പെടുത്തിയാൽ 19999 രൂപ വിലയിൽ ഇത് വാങ്ങാം.

പരിമിത കാലത്തേക്ക് മാത്രമാണ് ലോഞ്ച് ഓഫറുകൾ ലഭ്യമാകുക എന്നത് ശ്രദ്ധിക്കുക. ഫ്രഷ് മിന്റ്, മിഡ്​നൈറ്റ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് എൻ6 എത്തിയിട്ടുള്ളത്. ജൂലൈ 4 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇതിന്റെ വിൽപ്പന ആരംഭിക്കും. വൺപ്ലസിന്റെ ഔദ്യോഗിക വെബ്​​സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ പാർട്നേഴ്സ് എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.

English Summary

OnePlus has launched the OnePlus N6 5G in India, kicking off its N series. Its 4GB + 128GB base variant is priced at Rs 22,999 and the 6GB + 128GB variant is priced at Rs 24,999. However, as part of the launch offer, you will get a bank discount of Rs 2000 and as part of the Prime Day exclusive offer, you can get a discount of Rs 1000. If you take advantage of this, you can buy it at a price of Rs 19,999. The sale will start from July 4.

Follow Us