AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Best Budget Smartphones : 15000 രൂപക്കുള്ളിൽ വാങ്ങാം, ബെസ്റ്റ് സ്മാർട്ട്ഫോണുകൾ

അധികം പൈസ മുടക്കാതെ തന്നെ വെറും 5000 രൂപ മുതൽ 15000 രൂപ വരെ പോലും പോക്കറ്റ് കീറാതെ കയ്യിൽ ഒതുങ്ങുന്ന മോഡലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിൽ വാങ്ങാൻ സാധിക്കുന്ന ചില മോഡലുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം. ബാറ്ററി, ഡിസ്പ്ലേ മറ്റ് ഫീച്ചറുകളെല്ലാം ഇവയിലുണ്ട്. എന്ന് മാത്രമല്ല മറ്റെല്ലാ മോഡലുകളേക്കാളും മികച്ച ബിൽഡ് ക്വാളിറ്റിയും ഇവയിൽ പ്രതീക്ഷിക്കാം. അവയെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്.

Best Budget Smartphones : 15000 രൂപക്കുള്ളിൽ വാങ്ങാം, ബെസ്റ്റ് സ്മാർട്ട്ഫോണുകൾ
Smartphone Under 15000Image Credit source: Getty Images Creative 2026 / Olga Pankova
Arun Nair
Arun Nair | Published: 21 Jun 2026 | 12:41 PM

ഒരു സ്മാർട്ട്ഫോൺ വാങ്ങണം അത് 5G ആയിരിക്കണം, എന്നാൽ വിലയിലും ഒതുങ്ങണം. ഇങ്ങനെ നിരവധി ആവശ്യങ്ങളുമായാണ് പലരും കടയിലെത്തുന്നത്. ഇവർക്കെല്ലാം വേണ്ടിയാണ് ബജറ്റ് ഫോണുകൾ എന്ന ആശയം തന്നെ കമ്പനികളൊരുക്കിയിരിക്കുന്നത്. 5000 രൂപ മുതൽ 15000 രൂപ വരെ പോലും പോക്കറ്റ് കീറാതെ കയ്യിൽ ഒതുങ്ങുന്ന മോഡലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിൽ വാങ്ങാൻ സാധിക്കുന്ന ചില മോഡലുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

സാംസങ് ഗാലക്സി M17 5G

എങ്ങനെ ഉപയോഗിച്ചാലും ഒരു തരി ജീവൻ ബാക്കിയുണ്ടായാൽ മതി പ്രവർത്തിക്കാൻ എന്നതാണ് സാംസംഗിൻ്റെ പ്രത്യേകത. ഇത്തരത്തിൽ സാംസംഗ് മുന്നോട്ട് വെക്കുന്ന മോഡലാണ് സാംസങ് ഗാലക്സി M17 5G. 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഉം 5,000mAh ബാറ്ററിയും ഉള്ള ഫോൺ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 15 ൽ ആണ്.സോഫ്റ്റ്വെയർ അപ്ഡേഷനുകളും കൃത്യമായി മോഡലിൽ ലഭിക്കുമെന്നതും പ്രധാനപ്പെട്ട കാര്യമാണ്. വില-14,499 രൂപ

ഐക്യുഒ Z10x

ഐക്യു എപ്പോഴും പ്രീമിയം ഫോൺ സെഗ്മൻ്റിലാണെങ്കിലും മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റും 6,500mAh ബാറ്ററിയുമായി ഇറക്കുന്ന ഐക്യുഒ Z10x വിലയിൽ ഒതുങ്ങുന്നതാണ്. ദീർഘനേരം ബാറ്ററി ലൈഫും സ്ഥിരതയുള്ള പ്രകടനവും ആവശ്യമുള്ള ഉപയോക്താക്കൾക്കായാണ് ഐക്യുഒ Z10x ഡിസൈൻ ചെയ്തിരിക്കുന്നത് തന്നെ. വില- 13499 രൂപ മുതൽ

Also Read: ജിയോ, എയർടെൽ, VI സിം ഉണ്ടോ? ഫിഫ ലോകകപ്പ് കാണാൻ പുതിയ പ്ലാൻ വന്നിട്ടുണ്ട്

പോക്കോ എം7 പ്രോ 5ജി

6.67 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയും 50 മെഗാപിക്സൽ ബാക്ക് ക്യാമറയും അടങ്ങുന്നതാണ് പോക്കോ എം7 പ്രോ 5ജിയുടേത്. മികച്ച ഡിസ്പ്ലേ തന്നെയാണ് ഫോണിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ക്വാളിറ്റി മോഡൽ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. കൊടുക്കുന്ന പൈസക്ക് മുതലാകുന്ന ഫീച്ചറുകൾ തരുന്ന ഫോൺ കൂടിയാണ് പോക്കാ-വില 14000 രൂപ മുതൽ

നതിംഗ് ഫോൺ 1

പ്രധാന്യം പെർഫോമൻസിന് മാത്രമാണ് എന്നതാണ് നതിംഗ് ഫോൺ 1-ൻ്റെ പ്രത്യേകത. അധിക ക്യാമറ ലെൻസുകൾ ഇല്ലെങ്കിലും സ്ഥിരതയുള്ള പ്രകടനവും മികച്ച സോഫ്റ്റ്‌വെയർ അനുഭവവും ഫോണിനെ മറ്റുള്ള മോഡലുകളിൽ നിന്നും വേറിട്ടു നിർത്തുന്നു. വില- 12000 രൂപ മുതൽ

സാംസങ് ഗാലക്സി എം35 5ജി

6,000mAh ബാറ്ററിയും ട്രിപ്പിൾ ക്യാമറയുമാണ് സാംസങ് ഗാലക്സി എം35 5ജി മോഡലിൻ്റെ പ്രത്യേകത. സാംസംഗിനോട് ഇഷ്ടമുള്ളവർക്കും, ഒരു മികച്ച ബാറ്ററി ഫോൺ വേണം എന്നുള്ളവർക്കും എം35 5ജി വാങ്ങാവുന്നതാണ്- വില 17000 മുതൽ

ഓപ്പോ കെ14എക്സ് 5ജി

6,500mAh ബാറ്ററിയും മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റുമാണ് ഓപ്പോ കെ14എക്സ് 5ജിയുടെ ആകർഷണം. ഇവിടെയും ബാറ്ററി തന്നെയാണ് മുൻപിൽ. താരതമ്യേനെ മികച്ചൊരു യൂസർ ഇൻ്റർഫേസും ഓപ്പോ കെ14എക്സ് 5ജി-ക്കുണ്ട്. ദൈനംദിന ഉപയോഗത്തിന് പറ്റിയ മോഡലാണിത്. പ്രകടനവും താരതമ്യേനെ മികച്ചതാണ്. വില 12999 രൂപ മുതൽ

English Summary

TV9 Malayalam Reporting about the budget friendly smartphones can buy from market under Rs 15000. Best battery good display features and many other options are in these phones. Here we discussing about six models that might fit for common man’s Budget and Pocket.

Follow Us