AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Poco C85x 5G : എല്ലാവരും ഒരുങ്ങി ഇരുന്നോ, ബാറ്ററി കാ കില്ലാടി വരുന്നുണ്ട്; പോക്കോ സി85എക്സ് ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു

Poco C85x 5G Price And Specifications : ബജറ്റ് ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ബ്രാൻഡ് ആണ് പോക്കോ സി85എക്സ്. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഫോൺ വിൽപന നടക്കുക

Poco C85x 5G : എല്ലാവരും ഒരുങ്ങി ഇരുന്നോ, ബാറ്ററി കാ കില്ലാടി വരുന്നുണ്ട്; പോക്കോ സി85എക്സ് ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു
Poco C85xImage Credit source: Social Media
Jenish Thomas
Jenish Thomas | Updated On: 07 Mar 2026 | 11:24 PM

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ പോക്കോയുടെ ഏറ്റവും പുതിയ മോഡലായ പോക്കോ C85x 5G ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൻ്റെ തീയതി പുറത്ത് വിട്ടു. മാർച്ച് പത്താം തീയതി ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും തുടർന്ന് ഫ്ലിപ്പ്കാർട്ട് വഴി ഫോൺ വിപണയിൽ എത്തുമെന്നാണ് സ്മാർട്ട്ഫോൺ നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ ഡിസംബറിൽ പോക്കോ C85 5G എന്ന പേരിൽ ഫോൺ വിപണയിൽ എത്തിച്ചിരുന്നു. അതിന് പിന്നാലെയാണ് C85x 5G എന്ന ഫോൺ ചൈനീസ് കമ്പനി ഇന്ത്യൻ വിപണിയിലേക്കെത്തിക്കുന്നത്.

രണ്ട് ടോണിലുള്ള പാനൽ ഡിസൈനാണ് ഫോണിനുള്ളത്. സ്വർണ നിറത്തിലുള്ള പാനലിൻ്റെ പരസ്യം ഫ്ലിപ്പ്കാർട്ടിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇതിന് പുറമെ കറുപ്പ്, നീല നിറത്തിലുള്ള ഡിസൈനും പോക്കോ വിപണയിൽ എത്തിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 10,000 മുതൽ 12,000 രൂപയായിരിക്കും ഫോണിൻ്റെ വില. 6,300 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി ബാക്ക്അപ്പ്. ബാറ്ററി ബാക്ക്അപ്പിലാണ് ഫോണിൻ്റെ പ്രൊമോഷൻ കമ്പനി നടത്തുന്നത്.

ALSO READ : Motorola Edge Fusion Price: 7000 MAH ബാറ്ററി, കിടിലൻ ഡിസ്പ്ലേ; മോട്ടോറോളയുടെ എഡ്ജ് ഫ്യൂഷൻ വിലയിലൊതുങ്ങുമോ?

6.9 ഇഞ്ച് എച്ച്ഡി പ്ലസിനോടൊപ്പം 120 ഹെർട്സ് റിഫ്രെഷ് റേറ്റുള്ളതാണ് ഫോണിൻ്റെ ഡിസ്പ്ലെ. മീഡിയടെക് ഡിമെൻസിറ്റി 6300 ആണ് പ്രൊസെസ്സർ. 4ജിബി റാമുള്ള ഫോൺ 128ജിബി സ്റ്റോറേജുമാണ് പ്രധാനമായും ഫോണിനുള്ളത്. മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് ഉയർത്താവുന്നതാണ്. ഡ്യൂവെൽ ക്യാമറയാണ് ഫോണിനുള്ളത്. മെയിൻ സെൻസർ 50 എം.പിയാണ്. 8 എം.പിയാണ് സെൽഫി ക്യാമറ.

Follow Us