AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Budget Smartphones: വെറും 6000 രൂപക്കുള്ളിൽ വാങ്ങാം, 5 സ്മാർട്ട്ഫോണുകൾ

Low Price Smartphones in Online: വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകളാണിവ, പരമാവധി 6000 രൂപ മുതൽ 7000 രൂപക്കുള്ളിലാണ് ഇവയുടെ വില. അതുകൊണ്ട് തന്നെ ഇത്തരമൊരു ബജറ്റ് ഫോൺ വാങ്ങാൻ അധിക തുക ചിലവാക്കേണ്ട ആവശ്യമില്ല.

Budget Smartphones: വെറും 6000 രൂപക്കുള്ളിൽ വാങ്ങാം, 5 സ്മാർട്ട്ഫോണുകൾ
Budget Smartphones In 6000Image Credit source: Screen Grab
Arun Nair
Arun Nair | Updated On: 17 Feb 2026 | 09:20 AM

നിങ്ങൾക്ക് അധികം പൈസ മുടക്കാതെ ഭേദപ്പെട്ടൊരു ഫോൺ വേണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? നല്ലൊരു ഫോൺ വാങ്ങാൻ 10000 ഒന്നും മുടക്കേണ്ടി വരില്ല. നിസാര വിലക്ക് നമ്മുടെ ആവശ്യത്തിന് ഉപകരിക്കുന്ന ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഏതൊക്കെയാണ് ആ ഫോണുകൾ എന്ന് പരിശോധിക്കാം. ഒരു പക്ഷെ ഇവയൊന്നും കടയിൽ വാങ്ങാൻ സാധിച്ചേക്കില്ല, എന്നാൽ വിവിധ ഷോപ്പിംഗ് വെബ്സൈറ്റുകൾ വഴി ഇവ വാങ്ങാൻ സാധിക്കുമെന്നത് അറിഞ്ഞിരിക്കണം.

എഐ പ്ലസ്, പൾസ്

4 ജിബി റാമും, 50 എംപി ക്യാമറയും അടങ്ങുന്ന എഐ പ്ലസിൻ്റെ ബാറ്ററി 5000 mah ആണ്. 6.7 ഇഞ്ച് ഡിസ്പ്ലേ സ്ക്രീനിൽ ഡ്യുവൽ സിം സപ്പോർട്ടോടു കൂടി എത്തുന്ന ഫോണിന് 64 ജിബി, 128 ജിബി വേരിയൻ്റുകളുണ്ട്. ഒക്ടാകോർ പ്രോസസ്സാണ് ഫോണിന് നൽകിയിരിക്കുന്നത്. 6,999 രൂപയാണ് ഫോണിൻ്റെ വില.

പോക്കോ സി-61 ( POCO C61 )

വിലക്കുറവ് സെഗ്മെൻ്റിൽ ഏറ്റവും മികച്ച ഡിസൈനുള്ള ഡിസൈനാണ് പോക്കോയുടെ സി-61 മോഡലിന് നൽകിയിരിക്കുന്നത്. വലിയ സർക്കുലർ ക്യാമറ ഡിസൈനാണ് ഫോണിന് നൽകിയിരിക്കുന്നത്. 6.71 ഇഞ്ച് HD+, 90Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട് MediaTek Helio G36 പ്രോസ്സസറുള്ള ഫോണിൻ്റെ ബാറ്ററി 5000 Mah ആണ്. 4GB RAM റാമുള്ള ഫോണിൻ്റെ വില 5,999 രൂപയാണ്.

ഇൻ്റൽ A 70

വില പോക്കോയുടെ തന്നെയെങ്കിലും 128GB സ്റ്റോറേജും, 4GB റാമും ഫോണിലുണ്ട്. ഐഫോൺ സ്റ്റൈൽ ഡൈനാമിക് ബാർ ആണ് ഫോണിൻ്റെ പ്രത്യേകത. 5,999 രൂപയാണ് ഫോണിനുള്ളത്. 13MP പ്രൈമറി ക്യാമറയാണ് ഇതിന് നൽകിയിരിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിൻ്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ സുരക്ഷക്ക് മറ്റൊന്നും ആലോചിക്കേണ്ടതില്ല

ലാവാ യുവ സ്റ്റാർ

4GB റാമും, 64 ജിബി സ്റ്റോറേജും അടങ്ങുന്ന ലാവാ യുവ സ്റ്റാറിൻ്റെ ഏറ്റവും വലിയ പ്രത്യകത ഫോൺ ഇന്ത്യൻ ബ്രാൻഡാണ് എന്നതാണ്. 5000mAh ബാറ്ററിയുള്ള ഫോണിൽ പരസ്യങ്ങൾ വരുന്നത് കുറവാണ് ഒപ്പം അനാവശ്യ ആപ്പുകളും ഫോണിലുണ്ടാവില്ല. വില 5,499 രൂപയാണ്

സാസംഗ് ഗ്യാലക്സി എഫ് 05

4GB റാമും 64 ജിബി സ്റ്റോറേജും അടങ്ങുന്ന ഫോണിൻ്റെ വില വെറും 6499 രൂപയാണ്. ആവശ്യമെങ്കിൽ 1 ടിബി വരെ സ്റ്റോറേജ് കൂട്ടാനും സാധിക്കും. പ്രൈമറി ക്യാമറ 52 എംപിയും ഫ്രണ്ട് ക്യാമറ 8 എംപിയുമാണ്. 5000mAh ബാറ്ററിയുള്ള ഫോണിൽ ഹീലിയോ ജി-85 പ്രോസസ്സറാണ് നൽകിയിരിക്കുന്നത്. ഒരു വർഷം മാനുഫാക്വച്വറിംഗ് വാറൻ്റിയും ഫോണിന് നൽകിയിട്ടുണ്ട്.6499 രൂപയാണ് ഫോണിൻ്റെ വില.

( നിരാകരണം: പൊതുവായ വിവരങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ കുറിപ്പാണിത്, ഇവയുടെ വിലയിൽ വിവിധ വെബ്സൈറ്റുകൾ അനുസരിച്ച് മാറ്റമുണ്ടാകാം.