AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സുഹൃത്തുക്കൾ അയക്കുന്ന ഫയലുകൾ പോലും തുറക്കരുത്; വാട്ട്സ് ആപ്പ് വെബ്ബ് ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Don't Open That File! Urgent CERT-In Warning for All WhatsApp Web Users:: കാസ്‌പെർസ്‌കി,. സെക്യുർലിസ്റ്റ് എന്നിവയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഹാക്കർമാർ നേരത്തെ തന്നെ കൈക്കലാക്കിയ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് മറ്റുള്ളവരിലേക്ക് ഫയലുകൾ വഴി മാൽവെയർ എത്തിക്കുന്നത്

സുഹൃത്തുക്കൾ അയക്കുന്ന ഫയലുകൾ പോലും തുറക്കരുത്; വാട്ട്സ് ആപ്പ് വെബ്ബ് ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
പ്രതീകാത്മക ചിത്രംImage Credit source: Ali Balikci/Anadolu Agency/Getty Images)
Sumeesh T Unneen
Sumeesh T Unneen | Published: 28 Jun 2026 | 10:34 PM

കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്സ്ആപ്പ് വെബ്ബ് ഉപയോഗിക്കുന്നവർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാരിൻ്റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കംബ്യൂട്ടർ എമേർജെൻസി റെസ്പോൺസ് ടീം. വാട്സ്ആപ്പ് വെബ്ബ് വഴി വിൻഡോസ് കമ്പ്യൂട്ടറുകളെ ലക്ഷ്യം വയ്ക്കുന്ന മാൽവെയർ അതിവേഗം പടരുന്നതായാണ് സി.ഇ.ആർ.ടി-ഇൻ മുന്നറിയിപ്പ് നൽകുന്നത്.

വാട്സ് ആപ്പ് ഡെസ്ക്ടോപ്പ്, വാട്സ് ആപ്പ് വെബ്ബ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള മാൽവെയർ അറ്റാക്ക് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും, വാട്സ് ആപ്പിലെ മെസ്സേജുകൾ വഴി അപകടകരമായ വിഷ്വൽ ബേസിക് സ്ക്രിപ്റ്റ് ഫയലുകൾ പ്രചരിപ്പിച്ചാണ് ഈ സൈബർ ആക്രമണം നടക്കുന്നത് എന്നും ഇന്ത്യൻ കംബ്യൂട്ടർ എമേർജെൻസി റെസ്പോൺസ് ടീം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കാസ്‌പെർസ്‌കി,. സെക്യുർലിസ്റ്റ് എന്നിവയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഹാക്കർമാർ നേരത്തെ തന്നെ കൈക്കലാക്കിയ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് മറ്റുള്ളവരിലേക്ക് ഫയലുകൾ വഴി മാൽവെയർ എത്തിക്കുന്നത്..പരിചിതമായ അക്കൗണ്ടുകളിൽ നിന്ന് വരുന്ന മെസ്സേജുകളായതിനാൽ, ഉപയോക്താക്കൾ ഇത് ഇത് തുറക്കാനുള്ള സാധ്യത വളരെ കൂടുതലാണ്

മാൽവെയറുകൾ ഫോണിൽ എത്തിക്കഴിഞ്ഞാൽ ഹാക്കർമാർക്ക് ഉപയോക്താക്കളുടെ കംബ്യൂട്ടറിൻ്റെ നിയന്ത്രണം പൂർണമായും കൈക്കലാക്കാനാകും. ബാങ്കിംഗ് രേഖൾ ഉൾപ്പടെ ചോർത്തുന്നതിലൂടെ സമ്പത്തിക തട്ടിപ്പുകൾക്കും ഇത് സഹയകരമാകും. സുഹൃത്തുക്കളോ, സഹപ്രവർത്തകരോ, കുടുംബാംഗങ്ങളോ അയകുന്ന സന്ദേശമാണെങ്കിൽ കൂടിയും ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. സാധ്യമെങ്കിൽ സന്ദേശം അയച്ച ആളെ വിളിച്ച് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.

Also Read: Netflix: കൂട്ടുകാരൻ്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിച്ച് ഇനി സിനിമ കാണാമെന്ന് കരുതേണ്ട, പണി വരുന്നുണ്ട് മോനെ!

എങ്ങനെ സുരക്ഷിതരാകാം?

 

  • വ്യാജ ഫയലുകൾ തുറക്കാതിരിക്കുക: സുഹൃത്തുക്കളോ ബന്ധുക്കളോ അയക്കുന്നതാണെങ്കിൽ കൂടിയും, വാട്സ്ആപ്പിൽ വരുന്ന സംശയാസ്പദമായ ഡോക്യുമെൻ്റുകൾ ഉടൻ ഡൗൺലോഡ് ചെയ്യരുത്. അയച്ച ആളോട് അത് എന്താണെന്ന് ചോദിച്ച് ഉറപ്പുവരുത്തുക.
  • ഫയൽ ഫോർമാറ്റുകൾ ശ്രദ്ധിക്കുക: .vbs, .exe, .bat, .cmd പോലെയുള്ള ഫയലുകൾ വാട്സ്ആപ്പ് വഴി വന്നാൽ ഒരു കാരണവശാലും അതിൽ ക്ലിക്ക് ചെയ്യരുത്.
  • സംശയം തോന്നിയാൽ റിപ്പോർട്ട് ചെയ്യുക: പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് ഇത്തരം ഫയലുകൾ ലഭിച്ചാൽ ആ മെസ്സേജ് ഉടൻ ഡിലീറ്റ് ചെയ്യുക, കൂടാതെ അത്തരം അക്കൗണ്ട് വാട്സ് ആപ്പിൽ റിപ്പോർട്ട് ചെയ്യാനും ശ്രദ്ധിക്കണം.
  • കമ്പ്യൂട്ടറുകളിൽ മികച്ച സെക്യൂരിറ്റി/ ആൻ്റി-വൈറസ് സോഫ്റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും നിർമ്മിക്കുന്ന കമ്പനികൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഇന്ത്യൻ കംബ്യൂട്ടർ എമേർജെൻസി റെസ്പോൺസ് ടീം. കർശനമാക്കിയിരുന്നു.

English Summary

The Indian Computer Emergency Response Team (CERT-In) has issued an urgent warning for WhatsApp Web and Desktop users about a large-scale malware campaign. Cybercriminals are using compromised WhatsApp accounts to send malicious VBScript files. CERT-In advises users to strictly verify unexpected attachments—even those from friends or family—before opening them to prevent remote hacking and data theft.

Follow Us