AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cheap Smartphones: വിലക്കുറവ് തന്നെ മെയിൻ, അടുത്ത് ഫോണും ഉടനെ

ലഭിക്കുന്ന വിവരങ്ങൾ പ്രകാരം വരാനിരിക്കുന്ന പുതിയ ഫോൺ പോക്കോ സി 81 പ്രോ Redmi A7 Pro യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കാമെന്നാണ് സൂചന. എന്നാൽ വിലയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം

Cheap Smartphones: വിലക്കുറവ് തന്നെ മെയിൻ, അടുത്ത് ഫോണും ഉടനെ
Poco C81 Pro Indian PriceImage Credit source: POCO India/ Website
Arun Nair
Arun Nair | Published: 15 Feb 2026 | 08:34 AM

കുറഞ്ഞ വിലയുള്ള ഫോൺ നോക്കാൻ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷ വാർത്ത കാത്തിരിക്കുകയാണ്. ഷവോമിയുടെ സബ്-ബ്രാൻഡായ പോക്കോ ഒരു പുതിയ ഫോൺ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കമ്പനിയുടെ സി- സീരിസിൽ തന്നെയായിരിക്കും പുതിയ ഫോണും എത്തുന്നത്. നേരത്തെ ഇതേ സീരിസിൽ Poco C85 5G ഇന്ത്യൻ മാർക്കറ്റിൽ എത്തിയിരുന്നു. 6,000 Mah ബാറ്ററിയും മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസർ എന്നിവയായിരുന്നു ഫോണിൻ്റെ പ്രധാന ഫീച്ചറുകൾ.

റീബ്രാൻഡ് മോഡലോ

ലഭിക്കുന്ന വിവരങ്ങൾ പ്രകാരം വരാനിരിക്കുന്ന പുതിയ ഫോൺ പോക്കോ സി 81 പ്രോ Redmi A7 Pro യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കാമെന്നാണ് സൂചന. ഫോണിൽ എച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉള്ള 6.9 ഇഞ്ച് എൽസിഡി പാനലും, ഹൈപ്പർ ഒഎസ് 3 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ഗോ പതിപ്പും ഇതിലുണ്ടായിരിക്കാം. യൂണിസോക്ക് ടി 7250 ചിപ്‌സെറ്റും ഫോണിലുണ്ട്. 4 ജിബി റാമും 128 ജിബി വരെ സ്റ്റോറേജും ഫോണിലുണ്ടാവുമെന്നാണ് പ്രതീക്ഷ. 15W ചാർജിംഗുള്ള 6,000 എംഎഎച്ച് ബാറ്ററിയും ഇതിനുണ്ടാകുമെന്ന് സൂചനയുണ്ട്.

ഡിസംബറിൽ- Poco C85 5G

നേരത്തെ പുറത്തിറക്കിയ Poco C85 5G-യുടെ പ്രാരംഭ വില 12,499 രൂപയായിരുന്നു. 120Hz വരെ അഡാപ്റ്റീവ് സ്‌ക്രീൻ റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് HD+ ഡിസ്‌പ്ലേയും 6nm മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്പും ഇതിനുണ്ട്. 8GB LPDDR4x റാമും 128GB UFS 2.2 ഓൺബോർഡ് സ്റ്റോറേജും ഫോണിൽ ഉണ്ട്. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ്, IP64-റേറ്റഡ് ബിൽഡ്, 33W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 6,000mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

പുതിയ മോഡലിൻ്റെ വില

പഴയ മോഡലിൻ്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പോക്കോ സി 81 പ്രോയുടെ വില ഏകദേശം 11000 -ത്തിനും 12000-ത്തിനും ഇടയിലായിരിക്കും. എന്നാൽ ഫോൺ എന്നാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴും ചില വ്യക്തത വരാനുണ്ട്.