Netflix: കൂട്ടുകാരൻ്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിച്ച് ഇനി സിനിമ കാണാമെന്ന് കരുതേണ്ട, പണി വരുന്നുണ്ട് മോനെ!

Borrowing a Netflix Password? You Might Soon Need Your Own Email ID to Log In: അക്കൗണ്ടുകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് തടയുന്നതിൻ്റെ ഭാഗമായി, നെറ്റ്ഫ്ലിക്സിലെ ഓരോ പ്രൊഫൈലിനും ഇനി മുതൽ പ്രത്യേകം ഇമെയിൽ ഐഡി നിർബന്ധമാക്കുകയാണ് കമ്പനി. ഇതുമായി ബന്ധപ്പെട്ട് പ്രൊഫൈലുകളിൽ ഇമെയിൽ ഐഡി നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ചില ഉപയോക്താക്കൾക്ക് ഇതിനോടകം നോട്ടിഫിക്കേഷൻ ലഭിച്ച് തുടങ്ങിയിട്ടുണ്ട്.

Netflix: കൂട്ടുകാരൻ്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിച്ച് ഇനി സിനിമ കാണാമെന്ന് കരുതേണ്ട, പണി വരുന്നുണ്ട് മോനെ!

പ്രതീകാത്മക ചിത്രം

Published: 

28 Jun 2026 | 03:59 PM

നമ്മൾ മലയാളികളുടെ സഹകരണ മനോഭാവത്തെ കുറിച്ച് പൊതുവെ അല്ലാവരും പുകഴ്ത്താറുണ്ട്. അതിൽ കാര്യമില്ലെന്ന് പറയാനാകില്ല. കാരണം നമുക്ക് ഒരു പ്രശ്നം വന്നാൽ മലയളികൾ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഒറ്റ ജനതയായി മാറും. ഏതാണ്ട് അതുപോലൊരു ഒത്തൊരുമയാണ് രാജ്യത്തുടനീളം ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സബ്സ്കിപ്ഷൻ എടുക്കുന്നതിലും ഉള്ളത് എന്ന് പറയാം. ഒറ്റ അക്കൗണ്ടും സബ്സ്ക്രിപ്ഷനും ഉപയോഗിച്ച് രാജ്യത്തിൻ്റെ പല ഭാത്തുള്ളവർ ചിലപ്പോൾ സിനിമ കാണും. ഇതിന് തടയിടാൻ പല ശ്രങ്ങൾ കമ്പനികൾ നടത്താറുണ്ട്. പലതും പരാജയപ്പെടുകയാണ് പതിവ്. ഇപ്പോഴിത് നെറ്റ്ഫ്ലിക്സ് അത്തരമൊരു നീക്കത്തിലേക്ക് കടന്നിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അക്കൗണ്ടുകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് തടയുന്നതിൻ്റെ ഭാഗമായി, നെറ്റ്ഫ്ലിക്സിലെ ഓരോ പ്രൊഫൈലിനും ഇനി മുതൽ പ്രത്യേകം ഇമെയിൽ ഐഡി നിർബന്ധമാക്കുകയാണ് കമ്പനി. ഇതുമായി ബന്ധപ്പെട്ട് പ്രൊഫൈലുകളിൽ ഇമെയിൽ ഐഡി നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ചില ഉപയോക്താക്കൾക്ക് ഇതിനോടകം നോട്ടിഫിക്കേഷൻ ലഭിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചോദ്യങ്ങളും സംശയങ്ങളും ഉയർന്ന് തുടങ്ങിയിട്ടുണ്ട്.

എന്താണ് പുതിയ മാറ്റം?

സാധാരണയായി ഒരു ഇമെയിൽ ഐഡി ഉപയോഗിച്ചാണ് നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എടുക്കാറുള്ളത്. ആ ഒറ്റ ഇമെയിൽ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം, അക്കൗണ്ടിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേകം പ്രൊഫൈലുകൾ ഉണ്ടാക്കാനുമാകും. എന്നാൽ പുതിയ മാറ്റം വരുന്നതോടെ ഈ രീതി മാറും എന്നാണ് വിവരം. ഇനിമുതൽ ഒരു അക്കൗണ്ടിന് കീഴിലുള്ള ഓരോ പ്രൊഫൈലിലേക്കും ആക്സസ് ലഭിക്കണമെങ്കിൽ ആ പ്രൊഫൈൽ ഉപയോഗിക്കുന്ന ആളുടെ ഇമെയിൽ ഐഡി പ്രോഫൈലുമായി ലിങ്ക് ചെയ്യേണ്ടി വരും. അതായത്, ഒരു അക്കൗണ്ടിൽ നാല് പ്രൊഫൈലുകൾ ഉണ്ടെങ്കിൽ നാല് വ്യത്യസ്ത ഇമെയിൽ ഐഡികൾ വേണ്ടിവരും എന്ന് സാരം.

Also Read: ഉള്ളിലിരിക്കുന്നത് ‘സൂപ്പറാ’! 200MP ക്യാമറ, 7000mAh ബാറ്ററി സഹിതം വിവോ X ഫോൾഡ് 6 ലോഞ്ച് ചെയ്തു

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പാസ്‌വേഡ് പങ്കുവച്ചുകൊണ്ട്, ഒരൊറ്റ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് നിരവധി പേർ ഫ്രീയായി നെറ്റ്ഫ്ലിക്സിലെ സിനിമകളും സീരീസുകളും ആസ്വദിക്കുന്ന ആ പരിപാടി പൂർണ്ണമായും അവസാനിപ്പിക്കുകയാണ് പുതിയ മാറ്റത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് വിവരം. അതേസമയം അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും കൂടുതൽ പേഴ്സണലൈസ്ഡ് കണ്ടൻ്റുകൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനും പുതിയ മാറ്റം സഹായകരമാകും എന്നും പറയപ്പെടുന്നു.

നിലവിൽ ചില ഉപയോക്താക്കൾക്ക് മാത്രമാണ് തങ്ങളുടെ പ്രൊഫൈലിൽ പുതിയ ഇമെയിൽ ഐഡി ആഡ് ചെയ്യാനുള്ള നോട്ടിഫിക്കേഷൻ ലഭിച്ചു തുടങ്ങിയിട്ടുള്ളത്. വൈകാതെ തന്നെ ഈ ഫീച്ചർ എല്ലാവരിലേക്കും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചുരുക്കി പറഞ്ഞാൽ സ്വന്തമായി അക്കൗണ്ട് ഇല്ലാതെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയും സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് ഇനി നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുക അത്ര എളുപ്പമാകില്ല.

English Summary

Netflix is rolling out a new update requiring every adult profile on a shared account to have its own unique email address. Aimed at further curbing password sharing and enhancing account security, this move ensures users can no longer rely solely on the primary account holder’s email to log in. It will also help the platform deliver better-personalized recommendations.

Follow Us
മണിപ്ലാന്റ് ഇലകൾ മഞ്ഞ നിറമായോ? കാരണം ഇതായിരിക്കും
കെഎസ്ആര്‍ടിസിയില്‍ ഗവിക്ക് പോയാലോ? ഈ ടൂര്‍ പാക്കേജ് എടുത്തോളൂ
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ