ഉള്ളിലിരിക്കുന്നത് ‘സൂപ്പറാ’! 200MP ക്യാമറ, 7000mAh ബാറ്ററി സഹിതം വിവോ X ഫോൾഡ് 6 ലോഞ്ച് ചെയ്തു
vivo X Fold 6 launched: വിവോ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിര ശക്തിപ്പെടുത്തിക്കൊണ്ട് X ഫോൾഡ് 5ന്റെ പിൻഗാമിയായി പുതിയ X ഫോൾഡ് 6 ചൈനയിൽ ലോഞ്ച് ചെയ്തു. വിവോ X ഫോൾഡ് 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുള്ളതിനാൽ ഫോൾഡ് നിരയിലെ ഈ പുതിയ മോഡലും അധികം വൈകാതെ വിവോ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
വിവോ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിര ശക്തിപ്പെടുത്തിക്കൊണ്ട് X ഫോൾഡ് 5ന്റെ പിൻഗാമിയായി പുതിയ X ഫോൾഡ് 6 (vivo X Fold 6) ചൈനയിൽ ലോഞ്ച് ചെയ്തു. വിവോ X ഫോൾഡ് 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുള്ളതിനാൽ ഫോൾഡ് നിരയിലെ ഈ പുതിയ മോഡലും അധികം വൈകാതെ വിവോ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ മികച്ച ഡിസൈൻ, ഇമേജിംഗ് ഫീച്ചറുകൾ, ബാറ്ററി ടെക്നോളജി, മൾട്ടിടാസ്കിംഗ് കഴിവ് എന്നിവ പുതിയ X ഫോൾഡ് 6-ൽ ഉണ്ട്.
റൗണ്ടഡ് കോണുകളും 2.5D മെറ്റൽ ഫ്രെയിം സ്ട്രക്ചറും ഉൾക്കൊള്ളുന്ന പുതുക്കിയ ഫിസിക്കൽ ഡിസൈനാണ് വിവോ എക്സ് ഫോൾഡ് 6-ൽ ഉള്ളത്. ബ്ലൂ ഹോൾ, സാൾട്ട് ലേക്ക്, പോളാർ നൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ രണ്ട് ഡിസ്പ്ലേ പാനലുകൾക്കും TÜV റൈൻലാൻഡ് ഗ്ലോബൽ ഐ പ്രൊട്ടക്ഷൻ 3.0 സർട്ടിഫിക്കേഷൻ ഉണ്ട്. കൂടാതെ കണ്ണിന്റെ ആരോഗ്യത്തിനായി ഹാർഡ്‌വെയർ-ലെവൽ 1-നിറ്റ് ലോ-ലൈറ്റ് സെറ്റിങ്ങും ഉണ്ട്.
ഈ വിവോ ഫോൾഡബിൾ ഫോണിന്റെ ഉള്ളിൽ ഡൈമെൻസിറ്റി 9500 സൂപ്പർ എഡിഷൻ പ്രോസസർ ആണ് ഉള്ളത്. നെറ്റ്‌വർക്ക് സ്ഥിരതയ്ക്കായി, വിവോയുടെ സ്വയം വികസിപ്പിച്ച 1+4 കമ്മ്യൂണിക്കേഷൻ ചിപ്‌സെറ്റും ഇതിലുണ്ട്. IP5X പൊടി പ്രതിരോധവും IPX8, IPX9 ജല പ്രതിരോധവും x ഫോൾഡ് 6ന് ഉണ്ട്. V3+ ഇമേജിംഗ് ചിപ്പ്, സീസ് പിന്തുണയുള്ള മൾട്ടി-ലെൻസ് കോൺഫിഗറേഷൻ, 7,000mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 8.02-ഇഞ്ച് (2504×2312 പിക്സൽസ്) 2K+ AMOLED LTPO ഇന്റേണൽ ഡിസ്‌പ്ലേ ഇതിലുണ്ട്. ഇത് HDR 10+, 5000 nits വരെ ബ്രൈറ്റ്നസ്, UTG ഗ്ലാസ്, ഡോൾബി വിഷൻ ഫീച്ചറുകൾ സഹിതം എത്തുന്നു. ഇതിലെ എക്സ്റ്റേണൽ ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.51-ഇഞ്ച് (2528×1120 പിക്സൽ) FHD+ AMOLED LTPO സ്ക്രീൻ, ആർമർ ഗ്ലാസ്, ഡോൾബി വിഷൻ സഹിതം എത്തുന്നു.
ആം മാലി-ജി1 അൾട്രാ MC12 GPU ഉള്ള
ഒക്ടാ-കോർ ഡൈമെൻസിറ്റി 9500 സൂപ്പർ 3nm പ്രോസസർ ആണ് ഈ ഫോൾഡബിൾ ഫോണിന്റെ കരുത്ത്. ആം മാലി-ജി1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പമുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് പ്രവർത്തനം.
1/1.4″ സാംസങ് HPB സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.68 അപ്പേർച്ചർ, OIS, Zeiss T* കോട്ടിംഗ്), 50MP അൾട്രാ-വൈഡ് ക്യാമറ (f/2.05 അപ്പേർച്ചർ, 15mm ഫോക്കൽ ലെങ്ത്), 1/1.95″ സോണി LYT602 സെൻസറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.57 അപ്പേർച്ചർ, ZEISS ഒപ്റ്റിക്സ്) എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം X ഫോൾഡ് 6-ൽ ഉണ്ട്.
സെൽഫിക്കും മറ്റുമായി പുറത്തെയും അകത്തെയും ഡിസ്പ്ലേകളിൽ 20MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP5X/IPX8/IPX9 റേറ്റിങ്, ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണ, 7000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.
വിവോ X ഫോൾഡ് 6 വില
വിവോ X ഫോൾഡ് 6 ന്റെ 12GB+256GB വേരിയന്റിന് 7999 യുവാൻ (ഏകദേശം 1,10,990 രൂപ) ആണ് വില. 12GB+512GB: 8999 യുവാൻ (ഏകദേശം 1,24,850 രൂപ), 16GB+512GB: 9999 യുവാൻ (ഏകദേശം1,38,720 രൂപ), 16GB+1TB: 10999 യുവാൻ (ഏകദേശം 1,52,595 രൂപ).
16GB + 1TB ബ്ലൂഹോൾ പ്രൊഫഷണൽ ഇമേജിംഗ് കിറ്റ്: 11999 യുവാൻ (ഏകദേശം 1,66,485 രൂപ), 16GB+1TB ബ്ലാക്ക് ഗോൾഡ് പ്രൊഫഷണൽ ഇമേജിംഗ് കിറ്റ്: 12299 യുവാൻ (ഏകദേശം 1,70,650 രൂപ) എന്നിങ്ങനെയാണ് വില. ചൈനയിൽ ഇത് ജൂലൈ 1 മുതൽ വിൽപ്പനയ്ക്ക് എത്തും.
English Summary
Vivo has strengthened its foldable smartphone lineup with the launch of the new Vivo X Fold 6 in China, the successor to the X Fold 5. The foldable phone is powered by an octa-core Dimensity 9500 Super 3nm processor. Its 12GB+256GB variant is priced at 7,999 yuan (approximately Rs. 1,10,990). It is available in three color options.