EV Scooters: ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരാണോ? 5 ബെസ്റ്റ് ഓപ്ഷന്‍സ് ഇതാ

Best entry level Electric Scooters : നിലവിലുള്ള പെട്രോള്‍ സ്‌കൂട്ടര്‍ മാറ്റി ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ച് വരുകയാണ്. പലവിധ കാരണങ്ങളാണ് ആളുകളെ ഈ തീരുമാനത്തിലേക്ക് നയിക്കുന്നത്. സാധരണ ഉപയോഗം മാത്രമുള്ള ഒരാള്‍ക്ക് പരിഗണിക്കാവുന്ന അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏതൊക്കെയാണെന്ന് നോക്കിയാലോ...

EV Scooters: ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരാണോ? 5 ബെസ്റ്റ് ഓപ്ഷന്‍സ് ഇതാ

Ev Scooter

Published: 

27 Jun 2026 | 11:11 AM

നിലവിലുള്ള പെട്രോള്‍ സ്‌കൂട്ടര്‍ മാറ്റി ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ച് വരുകയാണ്. പലവിധ കാരണങ്ങളാണ് ആളുകളെ ഈ തീരുമാനത്തിലേക്ക് നയിക്കുന്നത്. ഇന്ധന വിലയില്‍ അടിയ്ക്കടി ഉണ്ടാകുന്ന ഉയര്‍ച്ചയും എഥനോള്‍ കലരുന്നത് മൂലം പെട്രോള്‍ വാഹനങ്ങള്‍ നേരിടുന്ന മൈലേജ് ഡ്രോപ്പും ഉദാഹരണങ്ങള്‍ മത്രം. സാധരണ ഉപയോഗം മാത്രമുള്ള ഒരാള്‍ക്ക് പരിഗണിക്കാവുന്ന അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏതൊക്കെയാണെന്ന് നോക്കിയാലോ…

ഏഥര്‍ റിസ്ത

ദൈനംദിന ഉപയോഗത്തിനായി ഒരു ഫാമിലി സ്‌കൂട്ടര്‍ എന്ന നിലയില്‍ ഏഥര്‍ റിസ്തയെ തീര്‍ച്ചയായും പരിഗണിക്കാവുന്നതാണ്. വലുപ്പമുള്ള സീറ്റുകളും ആവശ്യത്തിന് അണ്ടര്‍ സീറ്റ് സ്‌റ്റോറേജും വാഹനത്തില്‍ വരുന്നുണ്ട്. സീറ്റിംഗ് പൊസിഷനും റൈഡിംഗ് കംഫര്‍ട്ടും ഏകദേശം സമാനമായതിനാല്‍ പെട്രോള്‍ സ്‌കൂട്ടറില്‍ നിന്ന് ഇവിയിലേക്ക് മാറുന്നവര്‍ക്ക് എളുപ്പത്തില്‍ ഈ വാഹനത്തോട് പൊരുത്തപ്പെടാന്‍ കഴിയും. 1.28 ലക്ഷം രൂപമുതല്‍ ലഭ്യമാകുന്ന റിസ്തയ്ക്ക് ശരാശരി 135 മുതല്‍ 140 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും.

ടിവിഎസ് ഐ ക്യൂബ്

നമ്പര്‍ പ്ലേറ്റിലെ പച്ച നിറം ഇല്ലെങ്കില്‍ ടിവിഎസിന്റെ ഐ ക്യൂബിനെ കണ്ടാല്‍ ഏതൊരുളാലും ഇതൊരു പെട്രോള്‍ വാഹനമാണെന്ന ധരിക്കൂ. അതുകൊണ്ട് തന്നെ പെട്രോള്‍ സ്‌കൂട്ടറില്‍ നിന്ന് മാറി ഈ സ്‌കൂട്ടര്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് വലിയ വ്യത്യാസങ്ങള്‍ ഫീല്‍ ചെയ്യില്ല. 1.24 ലക്ഷം രൂപമുതല്‍ 1.93 ലക്ഷം വരെയാണ് വാഹനത്തിന്റെ വില വരുന്നത്. വാഹനത്തിന്റെ ബേസ് വേരിയന്റിന് പരമാവധി 94 കിലോ മീറ്റര്‍ വരെയാണ് റേഞ്ച് ലഭിക്കുക.

Also Read: പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മൈലേജുമായി ഏഥറിന്റെ പുതിയ സ്‌കൂട്ടര്‍

ബജാജ് ചേതക്ക്

പഴയ ലെജന്‍ഡറി സ്‌കൂട്ടറിന്റെ പേര് തന്നെയാണ് ബജാജ് ഈ മോഡലിന് നല്‍കയിരിക്കുന്നത്. രൂപത്തില്‍ ചെറിയൊരു സൗദൃശ്യം പഴയ ചേതക്കുമായി ഉണ്ട്. തുടക്കക്കാര്‍ക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ് ഇവന്‍. 113 കിലോ മീറ്റര്‍ മുതല്‍ 153 കിലോ മീറ്റര്‍ വരെയും ഈ ഇവി സ്‌കൂട്ടര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 1.11 ലക്ഷം രൂപ മുതല്ഡ 1.49 ലക്ഷം വരെയാണ് ഈ വാഹനത്തിന് വില വരുന്നത്.

ഹീറോ വിഡ

ഹീറോ എന്ന ജനപ്രിയ ബ്രന്‍ഡിന്റെ ഇലക്ട്രിക് വാഹനം എന്ന നിലയില്‍ ഏറെ പ്രചാരം ലഭിച്ച മോഡലാണ് വിഡ. മറ്റ് ഇല്ക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്നും കുറച്ച് വ്യസ്തമായ രൂപാമാണ് വാഹനത്തിനുള്ളത്. ഹീറോയുടെ സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതേ പാരമ്പര്യം തുടരാനും ഈ ഇവി തിരഞ്ഞെടുക്കാം. ഏകദേശം ഒരുലക്ഷം രൂപമുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഏറ്റവും കുറഞ്ഞ മോഡലിന് 90 കിലോ മീറ്റര്‍ റേഞ്ച് ലഭിക്കും.

ടിവിഎസ് ഓര്‍ബിറ്റര്‍

ടിവിഎസ് കമ്പനിയുടെ മറ്റൊരു ഇവി സ്‌കൂട്ടറാണിത്. രൂപം കൊണ്ട് ഏകദേശം ഏഥര്‍ റിസ്തയെ ഒര്‍മ്മിപ്പിക്കുന്ന വാഹനത്തിന്റെ വില ഏകദേശം ഒരു ലക്ഷത്തിന് മുകളില്‍ വരും. 90 മതുല്‍ 130 കിലോമീറ്റര്‍ റെയിഞ്ചുവരെ ഈ വാഹനം വാഗ്ദാനം ചെയ്യുന്നു.

English Summary

The number of people who want to replace their existing petrol scooters with electric scooters is increasing day by day. There are various reasons that lead people to this decision. Let’s take a look at the five electric scooters that a person with only normal use can consider…

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം