AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ather New Scooter : പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മൈലേജുമായി ഏഥറിന്റെ പുതിയ സ്‌കൂട്ടര്‍

Ather new EL Scooter: ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഇന്ത്യന്‍ ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്കിടയില്‍ വിശ്വാസ്യത നേടിയ ബ്രാന്‍ഡാണ് ഏഥര്‍. 2018 ലാണ് അവര്‍ 450 എന്ന ആദ്യമോഡല്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പുതിയ പ്ലാറ്റ് ഫോമില്‍ കൂടുതല്‍ ഫീച്ചറുകളുമായി ഒരു മോഡലിനെക്കൂടി നിരത്തിലിറക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് കമ്പനി. ഇഎല്‍ (ഇലക്ട്രിക് ലൈറ്റ് വെയിറ്റ്) എന്ന പ്ലാറ്റ് ഫോമില്‍ നിര്‍മ്മിക്കുന്ന പുതിയ സ്‌കൂട്ടര്‍ ഈ വര്‍ഷം ഓഗസറ്റ് അവസാനത്തോടെ വിപണിയില്‍ എത്തും.

Ather New Scooter : പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മൈലേജുമായി ഏഥറിന്റെ പുതിയ സ്‌കൂട്ടര്‍
Ather EL01Image Credit source: Social Media
Amal KV
Amal KV | Updated On: 26 Jun 2026 | 02:49 PM

ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഇന്ത്യന്‍ ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്കിടയില്‍ വിശ്വാസ്യത നേടിയ ബ്രാന്‍ഡാണ് ഏഥര്‍. 2018 ലാണ് അവര്‍ 450 എന്ന ആദ്യമോഡല്‍ അവതരിപ്പിക്കുന്നത്. പിന്നീട് വാഹനം വിപണിയിലെത്തിയപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് ഇന്ത്യക്കാര്‍ ഏഥര്‍ 450യെ സ്വീകരിച്ചത്. വ്യത്യസ്തമായ രൂപവും പവറും മികച്ച സര്‍വീസും ഒത്തുചേര്‍ന്നപ്പോള്‍ ബ്രാന്‍ഡ് എന്ന നിലയില്‍ അവര്‍ക്ക് തങ്ങളുടെ സ്ഥാനം സെഗ്മെന്റില്‍ ഉറപ്പിക്കാനായി. 450 എന്ന മോഡലിന് ശേഷം ബഡ്ജറ്റ് സ്‌കൂട്ടര്‍ എന്ന നിലയില്‍ കമ്പനി അവതരിപ്പിച്ച റിസ്ത എന്ന വാഹനവും മെച്ചപ്പെട്ട വില്‍പനയാണ് നേടിയത്.

ഇപ്പോള്‍ പുതിയ പ്ലാറ്റ് ഫോമില്‍ കൂടുതല്‍ ഫീച്ചറുകളുമായി ഒരു മോഡലിനെക്കൂടി നിരത്തിലിറക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് കമ്പനി. ഇഎല്‍ (ഇലക്ട്രിക് ലൈറ്റ് വെയിറ്റ്) എന്ന പ്ലാറ്റ് ഫോമില്‍ നിര്‍മ്മിക്കുന്ന പുതിയ സ്‌കൂട്ടര്‍ ഈ വര്‍ഷം ഓഗസറ്റ് അവസാനത്തോടെ വിപണിയില്‍ എത്തും. കഴിഞ്ഞ വര്‍ഷം തന്നെ വാഹനത്തിന്റെ മോഡല്‍ കമ്പനി അവതരിപ്പിച്ചിരുന്നു. അന്ന് അവതിരിപ്പിച്ച മോഡലില്‍ നിന്ന് കാര്യമായ ഡിസൈന്‍ മാറ്റങ്ങളൊന്നും ഇറങ്ങാനിരിക്കുന്ന മോഡലില്‍ സംഭവിച്ചിട്ടില്ല.

Also Read: ട്വിസ്റ്റ്! ഇന്നോവ ക്രിസ്റ്റയെ പിന്‍വലിക്കില്ലെന്ന് ടൊയോട്ട; ആരാധകര്‍ ആവേശത്തില്‍

ഹാന്‍ഡില്‍ ബാറിന് സമാന്തരമായി തന്നെ വരുന്ന മനോഹരമായ ഹെഡ്‌ലൈറ്റും ഷാര്‍പ്പായ ബോഡി ലൈനുകളോട് കൂടിയ ഡിസൈനും വാഹനത്തെ കൂടുതല്‍ ആകര്‍ഷമാക്കും. കഴിഞ്ഞ വര്‍ഷം കമ്പനി പ്രദര്‍ശിപ്പിച്ച മോഡലില്‍ ഫ്രണ്ടില്‍ 14 ഇഞ്ച് അലോയ് വീലും പുറകില്‍ 12 ഇഞ്ച് അലോയിയുമാണ് ഉണ്ടായിരുന്നത്. രണ്ട് കിലോ വാട്ട് മുതല്‍ അഞ്ച് കിലോവാട്ട് വരെ സപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലാണ് പ്ലാറ്റ് ഫോം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ വ്യക്തസ്ത കിലോമീറ്റര്‍ റെയിഞ്ചുള്ള പല വേരിയന്റുകളും കമ്പനി അവതരിപ്പിക്കാനിടയുണ്ട്. ഏഴ് ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, നാവിഗേഷന്‍ ഉള്‍പ്പെയുള്ള ഫീച്ചറുകള്‍ ഉണ്ടാകും.

സെഗ്മെന്റിലെ മറ്റ് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഏഥറിന് വിലകൂടുതലാണ് എന്ന് പൊതുവെ ആളുകള്‍ പറയാറുണ്ട്. അത് കൂടി പരിണച്ചാണ് പുതിയ പ്ലാറ്റ് ഫോമില്‍ വണ്ടി ഇറങ്ങുന്നത്. സൈഡ് മൗണ്ടഡ് മോട്ടറുകളാണ് വാഹനത്തിന് കരുത്ത് നല്‍കുക. 5.5 കിലോവാട്ട് മുതല്‍ പീക് പവര്‍ പ്രതീക്ഷിക്കാം. ലിഥിയം അയണ്‍ ബാറ്റികള്‍ ബാറ്ററികള്‍ തന്നെയാകും വാഹനത്തില്‍ ഉണ്ടാവുക. നൂറ് മുതല്‍ നൂറ്റിയമ്പത് കിലോമീറ്റര്‍ വരെയാണ് പ്രതീക്ഷിക്കപ്പെടുന്ന കിലോമീറ്റര്‍ റെയിഞ്ച്. അഡ്വാസ് ഇലക്ട്രിക് ബ്രേക്കിംഗ് സിസ്റ്റം ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സംവിധാനങ്ങള്‍ ടോപ് മോഡലില്‍ പ്രതീക്ഷിക്കാം. ഓരോ 10,000 കിലോമീറ്ററുകള്‍ പിന്നിടുമ്പോള്‍ മത്രം സര്‍വീസ് ചെയ്താല്‍ മതിയാകും. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് പ്രതീക്ഷിക്കപ്പെടുത്ത എക്‌സ് ഷോറും വില.

English Summary

Ather is a brand that has gained trust among Indian electric vehicle users in a short time. They launched their first model, the Ather 450, in 2018. Now, the company is preparing to launch another model with more features on a new platform. The new scooter, built on the EL (Electric Lightweight) platform, will hit the market by the end of August this year.

Follow Us