ഇതാണ് വില, കാശ് റെഡിയാക്കി വച്ചോ! ഐഫോൺ 17 ഗോട്ട്സെയിൽ വില വെളിപ്പെടുത്തി ഫ്ലിപ്പ്കാർട്ട്
Flipkart GOAT Sale: iPhone deals: ജൂലൈ നാലിന് GOAT സെയിൽ ആരംഭിക്കാനിരിക്കെ ഐഫോൺ 17 മോഡലിന്റെ സെയിൽ പ്രൈസ് വെളിപ്പെടുത്തി ഫ്ലിപ്പ്കാർട്ട് രംഗത്തെത്തി. ലോഞ്ച് ചെയ്യുമ്പോൾ 82,900 രൂപ പ്രാരംഭ വില ഉണ്ടായിരുന്ന ഐഫോൺ 17 ഈ ഓഫർ സെയിലിൽ 70,990 രൂപയ്ക്ക് കിട്ടും. ഐഫോൺ 17 പ്രോ: ഓഫർ വില 1,12,900 രൂപ (ലോഞ്ച് വില 1,34,900 രൂപ), ഐഫോൺ 17 പ്രോ മാക്സ്: ഓഫർ വില 1,27,900 രൂപ (ലോഞ്ച് വില 1,49,900 രൂപ) എന്നിവയ്ക്കും ഡിസ്കൗണ്ട് ഉണ്ട്.
ആമസോണിലായാലും ഫ്ലിപ്പ്കാർട്ടിലായാലും ഓഫർ സെയിലുകൾ വന്നാൽ കൂടുതൽ പേർക്കും ആദ്യം അറിയേണ്ടത് ഐഫോൺ മോഡലുകൾ ഏത് വിലയിൽ കിട്ടും, എത്ര ഡിസ്കൗണ്ട് ഉണ്ട് എന്നൊക്കെയാണ്. ഒരുകാലത്ത് ഉയർന്ന വിലയിൽ എത്തിയിരുന്ന ഐഫോണുകൾ അൽപ്പം ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള മികച്ച അവസരങ്ങളായിരുന്നു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഓഫർ സെയിലുകൾ. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും ചേർന്ന് നല്ല വിലക്കുറവിൽ ഐഫോൺ മോഡലുകൾ സ്വന്തമാക്കാൻ ഓഫർ സെയിലുകൾ അവസരമൊരുക്കിയിരുന്നു. ജൂലൈ നാല് മുതൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വമ്പൻ ഓഫർ സെയിൽ നടക്കാൻ പോകുകയാണ്. ഈ ഓഫർ സെയിലിന് മുന്നോടിയായി ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഐഫോൺ 17യുടെ വില വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
ജൂലൈ നാലിനാണ് ആമസോണിൽ പ്രൈം ഡേ സെയിൽ ആരംഭിക്കുന്നത്, അതോടൊപ്പം ഫ്ലിപ്പ്കാർട്ടിൽ ഗോട്ട് സെയിലും (Flipkart GOAT sale) ആരംഭിക്കും. ICICI, ബാങ്ക് ഓഫ് ബറോഡ, HSBC ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 10 ശതമാനം വരെ ഇൻസെന്റീവ് ഡിസ്കൗണ്ട് ഈ ഫ്ലിപ്പ്കാർട്ട് ഓഫർ സെയിലിൽ ലഭ്യമാകുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു.
Also Read: ഇനി വേറേ ഫോൺ നോക്കണോ! ഇൻഫിനിക്സ് നോട്ട് 60 പ്രോ പിനിൻഫരിന ലിമിറ്റഡ് എഡിഷൻ വിൽപ്പന തുടങ്ങി
ഗോട്ട് സെയിൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഐഫോൺ 17 മോഡലിന്റെ വില വെളിപ്പെടുത്തി ഫ്ലിപ്പ്കാർട്ട് രംഗത്തെത്തിയിട്ടുണ്ട്. ഐഫോൺ 17 മോഡലിന്റെ സെയിൽ പ്രൈസ് 70900 രൂപയാണ് എന്നാണ് ഗോട്ട് സെയിൽ ടീസർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ഡിസ്കൗണ്ട് സഹിതം ലിസ്റ്റ് ചെയ്യുന്ന വിലയാണോ, എല്ലാ ഡിസ്കൗണ്ടുകളും സഹിതം കിട്ടുന്ന വിലയാണോ എന്ന് വ്യക്തമല്ല.
പല ഫോണുകളുടെയും ഗോട്ട് സെയിൽ ഡീലുകൾ വരുംദിവസങ്ങളിൽ ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തും. ഇപ്പോൾ പ്രഥമ പരിഗണന നൽകിയിരിക്കുന്നത് ഐഫോണുകൾക്കാണ്. ഐഫോൺ 17 മോഡലിന്റേത് മാത്രമല്ല, മറ്റ് ചില ജനപ്രിയ മോഡലുകളുടെ വിലയും ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ 17 ലോഞ്ച് ചെയ്യുമ്പോൾ പ്രാരംഭ വില 82,900 രൂപയായിരുന്നു. ഇതാണ് ഓഫർ സെയിലിൽ 70,990 രൂപയ്ക്ക് കിട്ടുക.
ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിലെ ഐഫോൺ വിലകൾ
ഐഫോൺ 17: ഓഫർ വില 70,990 രൂപ (ലോഞ്ച് വില 82,900 രൂപ). ഐഫോൺ 17 പ്രോ: ഓഫർ വില 1,12,900 രൂപ (ലോഞ്ച് വില 1,34,900 രൂപ). ഐഫോൺ 17 പ്രോ മാക്സ്: ഓഫർ വില 1,27,900 രൂപ (ലോഞ്ച് വില 1,49,900 രൂപ).
ഐഫോൺ 17ഇ: ഓഫർ വില 64,900 രൂപ, (ലോഞ്ച് വില 60,900 രൂപ). ഐഫോൺ എയർ 17: ഓഫർ വില1,19,900 രൂപ, (ലോഞ്ച് വില 95,900 രൂപ). ഐഫോൺ 16: ഓഫർ വില 79,900 രൂപ, (ലോഞ്ച് വില 59,900 രൂപ).
ഐഫോൺ 16 പ്ലസ്: ഓഫർ വില 89,900 രൂപ, (ലോഞ്ച് വില 73,900 രൂപ). ഐഫോൺ 16ഇ: ഓഫർ വില 59,900 രൂപ, (ലോഞ്ച് വില 55,900 രൂപ). ഐഫോൺ 15: ഓഫർ വില 79,900 രൂപ, (ലോഞ്ച് വില 49,900 രൂപ).
ഐഫോൺ വാങ്ങുക എന്ന മോഹം മനസിൽ കൊണ്ടുനടക്കുന്നവർക്ക് ഈ ഓഫർ സെയിൽ ഡീലുകൾ പരിഗണിക്കാവുന്നതാണ്. സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ ഇപ്പോൾ വില കൂടുന്നതിനാൽ ഈ ഡിസ്കൗണ്ട് ഡീലുകൾക്ക് പ്രാധാന്യം ഏറെയാണ്. ആപ്പിൾ അടുത്തിടെ തങ്ങളുടെ മാക്ബുക്ക്, ഐപാഡ് ഉൾപ്പെടെയുള്ള പ്രോഡക്ടുകൾക്ക് വില കൂട്ടിയിരുന്നു, ഐഫോണുകൾക്ക് വരുംദിവസങ്ങളിൽ വില കൂടാനുള്ള ഒരു സാധ്യത നിലനിൽക്കുന്നതിനാൽ ഈ ഓഫർ സെയിൽ ഡീലുകൾ ഏറെ പ്രസക്തമാണ്.
English Summary
Ahead of the GOAT sale on July 4, Flipkart has revealed the sale price of the iPhone 17 model. The iPhone 17, which was initially priced at Rs 82,900 at launch, will be available for Rs 70,990 in this offer sale. There are also discounts on the iPhone 17 Pro: Offer price of Rs 1,12,900 (launch price of Rs 1,34,900) and the iPhone 17 Pro Max: Offer price of Rs 1,27,900 (launch price of Rs 1,49,900).