AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Best Recharge Plan: ഹോട്ട്സ്റ്റാർ സൗജന്യം, ലോകകപ്പും കാണാം; ജിയോയുടെ കിടിലൻ പ്ലാൻ

ഡാറ്റ തീർന്നുപോകുമെന്നും വിഷമിക്കേണ്ടതില്ല കാരണം എല്ലാ ദിവസവും അൺലിമിറ്റഡ് ഇൻ്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. ഇതിനുപുറമെ, എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും

Best Recharge Plan: ഹോട്ട്സ്റ്റാർ സൗജന്യം, ലോകകപ്പും കാണാം; ജിയോയുടെ കിടിലൻ പ്ലാൻ
Jio Free Hotstar PlanImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 13 Feb 2026 | 01:21 PM

ഫ്രീയായി ജിയോ ഹോട്ട്സ്റ്റാറും, ഫീച്ചറുകളും കൂടെ കോളിംഗും ഇൻ്റർനെറ്റും അടക്കം എല്ലാ സേവനങ്ങളും വേണോ? എങ്കിൽ നിങ്ങൾ ഒരു ചെറിയ തുക മുടക്കേണ്ടി വരും. അതിനെ പറ്റിയാണ് പരിശോധിക്കുന്നത്. രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ ജിയോയാണ് ഉപയോക്താക്കൾക്കായി ഇങ്ങനെയൊരു പ്ലാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. 400 രൂപയിൽ താഴെയാണ് പ്ലാൻ എന്നതാണ് ഇതിൻ്റെ പ്രത്യേകത. വെറും 355 രൂപയാണ് പ്ലാനിൻ്റെ നിരക്ക്. ഇതൊരു പുതിയ പ്ലാൻ അല്ലെങ്കിലും വിശേഷാവസരങ്ങളിൽ ഇത് ഉപയോക്താക്കൾക്ക് ഗുണകരമായിരിക്കും എന്നതാണ് പ്രത്യേകത.

അതിവേഗ ഡാറ്റയും വാലിഡിറ്റിയും

355 രൂപയുടെ പ്ലാനിൽ 30 ദിവസമാണ് കമ്പനി നൽകുന്ന വാലിഡിറ്റി. 25 ജിബി ഡാറ്റയും ഇതിൽ നിങ്ങൾക്ക് ലഭിക്കും. ഡാറ്റ തീർന്നുപോകുമെന്നും വിഷമിക്കേണ്ടതില്ല കാരണം എല്ലാ ദിവസവും അൺലിമിറ്റഡ് ഇൻ്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. ഇതിനുപുറമെ, എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 സൗജന്യ എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.

ALSO READ: Best Data Plan: ദിവസം 1.5 ജിബി ഡാറ്റ 84 ദിവസത്തേക്ക്, ആരുടെ പ്ലാനാണ് മികച്ചത് ?

സൗജന്യ ജിയോഹോട്ട്സ്റ്റാർ

ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 3 മാസം ജിയോഹോട്ട്സ്റ്റാർ സൗജന്യമായി ലഭിക്കും. ക്രിക്കറ്റ് പ്രേമികൾക്ക് ടി20 ലോകകപ്പിൻ്റെ തത്സമയ മത്സരങ്ങൾ അവരുടെ മൊബൈലിലോ ടിവിയിലോ എളുപ്പത്തിൽ കാണാൻ കഴിയും. ഇതിനുപുറമെ, ഈ പ്ലാനിൽ ജിയോടിവിയിലേക്കും ജിയോ എഐക്ലൗഡിലേക്കും സൗജന്യ ആക്‌സസും ലഭിക്കും, ഇതിൽ 50 ജിബി വരെ ക്ലൗഡ് സ്റ്റോറേജും കമ്പനി നൽകുന്നുണ്ട്.

18 മാസം സൗജന്യ ഗൂഗിൾ ജെമിനി പ്രോ

പ്ലാനിൽ 18 മാസം സൗജന്യ ഗൂഗിൾ ജെമിനി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ജിയോഹോട്ട്‌സ്റ്റാറിൻ്റെ ആനുകൂല്യങ്ങൾ തുടരാൻ, പ്ലാൻ കാലാവധി കഴിഞ്ഞതിന് 48 മണിക്കൂറിനുള്ളിൽ വീണ്ടും റീചാർജ് ചെയ്യുകയും റീചാർജ് ചെയ്‌ത അതേ ജിയോ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുകയും വേണം.

Follow Us