AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

BSNL Recharge: 1 രൂപക്ക് സിം, 1 മാസം വാലിഡിറ്റിയിൽ എല്ലാം; ഓഫർ ഓൺലൈനിലില്ല

BSNL Recharge Plan for RS 1: ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ,പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. ഇതുവരെ ബിഎസ്എൻഎൽ ഇറക്കിയതിൽ ഏറ്റവും അധികം ജനപ്രീതിയുള്ള പ്ലാനുകളിൽ ഒന്നാണിത്. മറ്റ് കമ്പനികൾ വെറും 28 ദിവസം വാലിഡിറ്റി നൽകിയാണ് പ്ലാനുകൾ ചുരുക്കുന്നത് എന്നാൽ ഇതങ്ങനെയല്ല

BSNL Recharge: 1 രൂപക്ക് സിം, 1 മാസം വാലിഡിറ്റിയിൽ എല്ലാം; ഓഫർ ഓൺലൈനിലില്ല
Bsnl Freedom Plan 2026 AprilImage Credit source: Getty Images
Arun Nair
Arun Nair | Updated On: 08 Apr 2026 | 02:18 PM

തങ്ങളുടെ എക്കാലത്തെയും കിടിലൻ ഫ്രീഡം റീ ചാർജ്ജ് പ്ലാൻ തിരികെ കൊണ്ടു വന്നിരിക്കുകയാണ് ബിഎസ്എൻഎൽ. ഏപ്രിൽ 30-നുള്ളിൽ റീ ചാർജ്ജ് ചെയ്താൽ നിങ്ങൾക്കും ഈ കിടിലൻ പ്ലാൻ ലഭിക്കും. വെറും 1 രൂപയ്ക്ക് പ്ലാൻ നിങ്ങൾക്ക് സ്വന്തമാക്കാം എന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകത. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് ബിഎസ്എൻഎല്ലിൻ്റെ ഇത്തരമൊരു നീക്കം. ഇത് മറ്റ് ടെലികോ നെറ്റ്വർക്കുകൾക്കൊരു ഭീക്ഷണി തന്നെയാണ്. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിൽ വെറും 1 രൂപയ്ക്ക് കോൾ ചെയ്യുന്നതിനും സന്ദേശമയയ്ക്കുന്നതിനും സാധിക്കും.

ഒരു രൂപ പ്ലാനിൽ

നിങ്ങൾക്ക് ഒരു പുതിയ സിം കാർഡും ഒരു രൂപ പ്ലാനിൽ ലഭിക്കും. 30 ദിവസത്തേക്ക് വിവിധ ബിഎസ്എൻഎൽ സേവനങ്ങൾ തടസ്സമില്ലാതെ ആസ്വദിക്കാം. ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ,പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും.

എവിടെ നിന്നും ലഭിക്കും

ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെൻ്ററിൽ നിന്നോ, അംഗീകൃത ബിഎസ്എൻഎൽ ഷോപ്പിൽ നിന്നോ 1 രൂപക്ക് സിം വാങ്ങാം. KYC പ്രക്രിയയും അവിടെ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനു ശേഷം അവർക്ക് 1 രൂപ പ്ലാനുള്ള ഒരു BSNL സിം ലഭിക്കും. സിം ആക്ടീവായാൽ, ഉപഭോക്താവിന് കോളിംഗ്, ഡാറ്റ, SMS എന്നിവ ഉപയോഗിക്കാൻ സാധിര്രും. ഈ ഓഫർ ഓൺലൈനിൽ ലഭ്യമല്ല.

നേരിട്ട് ഒരു BSNL സ്റ്റോർ സന്ദർശിച്ച് മാത്രമെ നിങ്ങൾക്കിത് ലഭിക്കൂ. മിക്കവാറും കമ്പനികളും വെറും 28 ദിവസമാണ് വാലിഡിറ്റി നൽകുന്നത്. ഇത് അവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ്. അധികം പൈസ ചിലവില്ലാതെ തന്നെ മികച്ചൊരു സിം നിങ്ങൾക്ക് സ്വന്തമാക്കാം. വാലിഡിറ്റി കാലാവധി കഴിഞ്ഞാലും ബിഎസ്എൻഎല്ലിന് താരതമ്യേനെ മികച്ച പ്ലാനുകളാണുള്ളത്. ഇവ റീചാർജ്ജ് ചെയ്ത് വാലിഡിറ്റി തുടരാം.

Follow Us