AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jio Unlimited Plan: ചെറിയ തുക, അൺലിമിറ്റഡ് ഡാറ്റ, ജിയോ നൽകുന്നൊരു കിടിലൻ പ്ലാൻ

അൺലിമിറ്റഡ് വോയ്സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഒപ്പം അൺലിമിറ്റഡ് 4ജി ഡാറ്റയും പരിധിയില്ലാതെ ഉപയോക്താക്കൾക്ക്, പുതിയ പോസ്റ്റ്പെയ്ഡ് കണക്ഷൻ എടുക്കുന്നവരാണെങ്കിൽ 825 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്

Jio Unlimited Plan: ചെറിയ തുക, അൺലിമിറ്റഡ് ഡാറ്റ,  ജിയോ നൽകുന്നൊരു കിടിലൻ പ്ലാൻ
Jio Unlimited Plan OffersImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 18 Feb 2026 | 12:39 PM

ഇന്ത്യയിലെ നമ്പർ വൺ ടെലികോം ഓപ്പറേറ്ററാണെങ്കിലും ജിയോ നൽകുന്ന ചില കിടിലൻ പ്ലാനുകളെ പറ്റി പലർക്കും അറിയില്ലെന്നതാണ് സത്യം. ഇതിലൊന്നാണ് ജിയോയുടെ അൺലിമിറ്റഡ് പോസ്റ്റ്പെയ്ഡ് പ്ലാൻ. റിലയൻസ് ജിയോയുടെ 649 രൂപയുടെ പ്ലാനാണ് ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്കായി മാറ്റി വെക്കുന്നത്. ഈ പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്കായി പരിധിയില്ലാത്ത 5 ജി ഡാറ്റയും ലഭിക്കും. ഈ പ്ലാനിനെ പറ്റി പരിശോധിക്കാം.

649 രൂപ പ്ലാനിലെ പ്രത്യേകതകൾ

649 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.ഒപ്പം അൺലിമിറ്റഡ് 4ജി ഡാറ്റയും പരിധിയില്ലാതെ ഉപയോക്താക്കൾക്ക് ലഭിക്കും. ഒപ്പം മൂന്ന് മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ/ടിവി.ഒപ്പം ജിയോയുടെ 50 ജിബി എഐ ക്ലൗഡും സൗജന്യമായി ലഭിക്കും. പ്ലാനിൽ ഒപ്പം 18 മാസത്തേക്ക് 35,100 രൂപയുടെ ഗൂഗിൾ ജെമിനി പ്രോ പ്ലാനും ഒപ്പം 5-ജി ഡാറ്റയും ലഭിക്കും.

ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ

മൂന്ന് മാസം സൗജന്യ ജിയോ ഹോട്ട്സ്റ്റാർ, ഒപ്പം ജിയോ സിനിമ, ജിയോ ടീവി എന്നിവയിലേക്കുള്ള ആക്സസും ഉപയോക്താക്കൾക്ക് ലഭിക്കും. 349 രൂപയോ അതിൽ കൂടുതലോ തുകയിൽ റീ ചാർജ്ജ് ചെയ്താൽ ഉപയോക്താക്കൾക്ക് ഗൂഗിൾ ജെമിനി പ്രോ പ്ലാനിൻ്റെ ആനുകൂല്യം 18 മാസത്തേക്ക് കൂടി നീട്ടാം.

ശ്രദ്ധിക്കാൻ

പുതിയ പോസ്റ്റ്പെയ്ഡ് കണക്ഷൻ എടുക്കുന്നവരാണെങ്കിൽ ഇവർ 825 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. ക്രെഡിറ്റ് സ്കോർ അനുസരിച്ച് ഇതിൽ മാറ്റം വരാം. പുതിയ സിം എടുക്കുമ്പോൾ 99 രൂപ പ്രോസസ്സിംഗ് ഫീസും നൽകണം എന്ന് കൂടി അറിഞ്ഞിരിക്കണം. ഇത് കൃത്യമായി മനസ്സിലാക്കിയ ശേഷം പ്ലാൻ