AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gemini 3D Avatar Feature: സെൽഫി അപ്‍ലോഡ് ചെയ്യേണ്ട, സ്വന്തം 3ഡി അവതാർ സൃഷ്ടിക്കാം, ജെമിനിയോട് ഇത്രയും പറഞ്ഞാൽ മതി

Google Gemini to Launch 3D Avatar Feature: ഡിജിറ്റൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്ന പ്രക്രിയ വേഗത്തിലാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഉദാഹരണത്തിന്, @me എന്ന കമാൻഡ് ഉപയോഗിച്ച് ഉപയോക്താവിന് തങ്ങളുടെ അവതാർ നേരിട്ട് ചിത്രങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കും. ഇതോടെ, ഓരോ തവണയും സെൽഫി അപ്‌ലോഡ് ചെയ്യേണ്ട ആവശ്യം ഒഴിവാകും. എന്നാൽ, ഈ ഫീച്ചർ ഉപയോഗിച്ച് എഐ വീഡിയോ നിർമ്മാണം സാധ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Gemini 3D Avatar Feature: സെൽഫി അപ്‍ലോഡ് ചെയ്യേണ്ട, സ്വന്തം 3ഡി അവതാർ സൃഷ്ടിക്കാം, ജെമിനിയോട് ഇത്രയും പറഞ്ഞാൽ മതി
Google Gemini Ai New Features (1)Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 26 Mar 2026 | 08:40 PM

ഗൂഗിൾ ജെമിനി പ്ലാറ്റ്‌ഫോമിൽ ഇനി സ്വന്തം 3D അവതാർ സൃഷ്ടിക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ എത്തുന്നതായി റിപ്പോർട്ടുകൾ. ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിക്കുന്നത് കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ ഈ സംവിധാനം സഹായിക്കും എന്നാണ് വിലയിരുത്തൽ. അവതാർ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഫീച്ചർ ഇപ്പോൾ ഡെവലപിങ് ഘട്ടത്തിലാണ്. ബീറ്റ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ളവ നടക്കുന്നുണ്ടെങ്കിലും സാധാരണ ഉപയോക്താക്കൾക്ക് ഇപ്പോൾ ഇത് ലഭ്യമല്ലെന്ന് ആൻഡ്രോയ്‌ഡ് അതോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ ഫീച്ചറുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളും റിപ്പോർട്ടിനൊപ്പം പുറത്തുവന്നിട്ടുണ്ട്. അവതാർ സൃഷ്ടിക്കുന്നതിന് ഉപയോക്താവിനെ സഹായിക്കുന്ന ഘട്ടങ്ങൾ ഈ സ്ക്രീൻഷോട്ടുകളിൽ കാണാം. എന്നിരുന്നാലും, സെർവർ സൈഡ് ആക്‌റ്റിവേഷൻ ലഭ്യമാകാതെ ഈ സംവിധാനം പ്രവർത്തനക്ഷമമാകില്ല. ഗൂഗിൾ നേരത്തെ ആൻഡ്രോയ്‌ഡ് എക്‌സ് XR പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ച ലൈക്-നെസ് സാങ്കേതികവിദ്യയുമായി ഈ ഫീച്ചറിന് സാമ്യമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. വീഡിയോ കോളുകളിലും ഓൺലൈൻ മീറ്റിംഗുകളിലും ഉപയോക്താവിന്റെ ഡിജിറ്റൽ രൂപം സൃഷ്ടിക്കാനാണ് ആ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ അവതാർ ഫീച്ചറിന്റെ ലക്ഷ്യം അതിനേക്കാൾ വിപുലമാണ്.

സെൽഫികൾ ഒഴിവാക്കാം

ഡിജിറ്റൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്ന പ്രക്രിയ വേഗത്തിലാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഉദാഹരണത്തിന്, @me എന്ന കമാൻഡ് ഉപയോഗിച്ച് ഉപയോക്താവിന് തങ്ങളുടെ അവതാർ നേരിട്ട് ചിത്രങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കും. ഇതോടെ, ഓരോ തവണയും സെൽഫി അപ്‌ലോഡ് ചെയ്യേണ്ട ആവശ്യം ഒഴിവാകും. എന്നാൽ, ഈ ഫീച്ചർ ഉപയോഗിച്ച് എഐ വീഡിയോ നിർമ്മാണം സാധ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Follow Us