Google Pixel 10 : ഗൂഗിൾ പിക്സൽ 10 ന് ഇന്ത്യയിൽ 10,000 രൂപ കിഴിവ്: വില 70,000-ൽ താഴെ

പിക്സൽ 10-ൻ്റെ തുക നിങ്ങൾക്കൊരു ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ നിങ്ങൾക്ക് ഇഎംഐ ഉപയോഗിക്കാവുന്നതാണ്. പണമടയ്ക്കുന്നതിന് പകരം ഇഎംഐകൾ തിരഞ്ഞെടുക്കാം. ഏറ്റവും മികച്ച പ്ലാനായിരിക്കും ഇത്. 6.3 ഒഎൽഇഡി സ്ക്രീനിൽ 12 ജിബി റാം, ഒക്ടാകോർ പ്രോസ്സറുമാണ് ഫോണിൽ നൽകിയിരിക്കുന്നത്. ട്രിപ്പിൾ ക്യാമറയിൽ, 48 എംപി വൈഡ് ആംഗിളും, 13 എംപി അൾട്രാ വൈഡ് ആംഗിളുമുണ്ട്.

Google Pixel 10 : ഗൂഗിൾ പിക്സൽ 10 ന് ഇന്ത്യയിൽ 10,000 രൂപ കിഴിവ്: വില 70,000-ൽ താഴെ

Google Pixel 10 Price Cut

Published: 

23 Apr 2026 | 10:39 PM

ഏത് വമ്പനെയും വെല്ലുന്ന ഗൂഗിളിൻ്റെ എക്കാലത്തെയും മികച്ച ഫ്ലാഗ്ഷിപ്പ് ഫോൺ ഗൂഗിൾ പിക്സലിൻ്റെ വിലയിൽ കുറവ്. എല്ലാത്തരത്തിലും മികച്ച സോഫ്റ്റ്‌വെയർ അനുഭവം, ഉയർന്ന നിലവാരമുള്ള ക്യാമറ, മികച്ച ഹാർഡ്‌വെയർ, എഐ അപ്ഡേറ്റുകൾ എന്നിവയെല്ലാം പിക്സൽ 10-ൽ ഉണ്ട്. വാങ്ങാൻ താത്പര്യമുള്ളവർക്ക് പോലും വിലങ്ങു തടിയാകുന്നത് ഫോണിൻ്റെ വിലയാണ്. എന്നാൽ ഇപ്പോഴിതാ വിജയ് സെയിൽസ് ഓഫറുകളിൽ പിക്‌സൽ 10 എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടിൽ ലഭ്യമാണ്,

5,000 രൂപ വിലക്കുറവ്

വിജയ് സെയിൽസിൽ ഗൂഗിൾ പിക്സൽ 10-ന് 5,000 രൂപ വിലക്കുറവ് ലഭിക്കും. ഓഫറും കിഴിവും വിശദമായി നോക്കിയാൽ ഫോണിൻ്റെ പ്രാരംഭ വിലയിൽ 5,000 രൂപയുടെ അധിക തൽക്ഷണ വിലക്കുറവ് ലഭിക്കും. കഴിഞ്ഞ വർഷം 79,999 രൂപക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. സ്റ്റോക്ക് ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന, ഗൂഗിളിൽ നിന്നുള്ള ഒരു ഹൈ-എൻഡ് ഹാൻഡ്‌സെറ്റ് തിരയുന്ന ആളുകൾക്ക് ഇത് മികച്ച അവസരമാണ്. ഉപഭോക്താക്കൾക്ക് 74,999 രൂപയ്ക്ക് ഫോൺ വാങ്ങാം.

ALSO READ: ബാറ്ററി ഫുൾ ആയാൽ ചാർജർ തനിയെ ഊരും, ഇനി പേടി വേണ്ട, പുത്തൻ ഐറ്റം എത്തി

5,000 രൂപ അധിക കിഴിവ്

HDFC ക്രെഡിറ്റ് കാർഡിനൊപ്പം 5,000 രൂപ അധിക കിഴിവ് ഓഫർ നേടാം. ഗൂഗിളിൽ നിന്ന് അഡ്വാൻസ്ഡ് ഹാൻഡ്‌സെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഫറുകളുടെ പെരുമഴയാണ്. അതിനാൽ, 5000 രൂപയുടെ ഓഫർ നേടിയിട്ടുണ്ടെങ്കിൽ, 5000 രൂപ കൂടി അധിക കിഴിവ് ലഭിക്കും ഇതിനുള്ള അവസരമാണ് എച്ച്ഡിഎഫ്സി ഒരുക്കുന്നത്. ഇത് എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് മാത്രമേ ബാധകമാകൂ. അതിനാൽ, HDFC-യിൽ നിന്ന് അനുയോജ്യമായ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഓഫർ പ്രയോജനപ്പെടുത്താം. രണ്ട് ഓഫറുകൾക്കും ശേഷം ഫോണിൻ്റെ അന്തിമ വില 69,999 രൂപയായി കുറയും.

ഇഎംഐ ലഭിക്കും

പിക്സൽ 10-ൻ്റെ തുക നിങ്ങൾക്കൊരു ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ നിങ്ങൾക്ക് ഇഎംഐ ഉപയോഗിക്കാവുന്നതാണ്. പണമടയ്ക്കുന്നതിന് പകരം ഇഎംഐകൾ തിരഞ്ഞെടുക്കാം. ഏറ്റവും മികച്ച പ്ലാനായിരിക്കും ഇത്. 6.3 ഒഎൽഇഡി സ്ക്രീനിൽ 12 ജിബി റാം, ഒക്ടാകോർ പ്രോസ്സറുമാണ് ഫോണിൽ നൽകിയിരിക്കുന്നത്. ട്രിപ്പിൾ ക്യാമറയിൽ, 48 എംപി വൈഡ് ആംഗിളും, 13 എംപി അൾട്രാ വൈഡ് ആംഗിളുമുണ്ട്. 10.8 എംപിയുടെ ടെലി ഫോട്ടോ ലെൻസാണ് കമ്പനി ക്യാമറക്കൊപ്പം നൽകിയിരിക്കുന്നത്. 4970 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്.

വീഡിയോ കാണാം

Follow Us
പച്ചമുളക് വാടിപ്പോകുന്നോ? ഈ വിദ്യകൾ പരീക്ഷിക്കൂ
പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്...-
ഒരു നേരം എത്ര ചപ്പാത്തി കഴിക്കാം?
ചികിത്സ വേണം, ഉത്കണ്ഠ രോ​ഗമാണ്, ലക്ഷണം ഇതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്