AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Auto Ejection Chargers: ബാറ്ററി ഫുൾ ആയാൽ ചാർജർ തനിയെ ഊരും, ഇനി പേടി വേണ്ട, പുത്തൻ ഐറ്റം എത്തി

സാംസങ്, ആപ്പിൾ, ഷവോമി, വൺപ്ലസ് തുടങ്ങിയ മിക്ക ആധുനികവും മുൻനിരയിലുള്ളതുമായ സ്മാർട്ട്‌ഫോണുകളിലും ഇതിനകം തന്നെ ബാറ്ററി മാനേജ്മെൻ്റിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ചാർജിംഗ് പൂർണ്ണമായും നിർത്തുക, വൈദ്യുതി പ്രവാഹം കുറയ്ക്കുക, അമിതമായി ചൂടാകുന്നത് തടയുക തുടങ്ങിയ നിരവധി ഫീച്ചറുകൾ ഇതിനകം എത്തിക്കഴിഞ്ഞു. എങ്കിലും ഇത്തരം ചാർജറുകൾ എല്ലാ വിധ ആളുകൾക്കും പറ്റിയതാണ്

Auto Ejection Chargers: ബാറ്ററി ഫുൾ ആയാൽ ചാർജർ തനിയെ ഊരും, ഇനി പേടി വേണ്ട, പുത്തൻ ഐറ്റം എത്തി
Auto Ejection ChargersImage Credit source: Getty Images
Arun Nair
Arun Nair | Updated On: 20 Apr 2026 | 06:07 PM

അമിതമായി ചാർജ് കേറി ഫോൺ ബാറ്ററി കേടു വരുമെന്ന ചിന്ത മൂലം പലരും ഫോൺ രാത്രിയിൽ ചാർജ് ചെയ്യാൻ വെയ്ക്കാറില്ല. ഫോണിൻ്റെ മദർബോർഡ് അടക്കമുള്ള എക്യൂപ്പ്മെൻ്റുകൾക്ക് തകരാർ സംഭവിക്കാൻ ഇതുവഴി സാധ്യത കൂടുതലുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണൊരു ചൈനീസ് കമ്പനി. കുവാജിയ എന്ന ചൈന ആസ്ഥാനമായുള്ള കമ്പനിയാണ് ഓട്ടോ-എജക്റ്റ് മൊബൈൽ ചാർജർ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. ബാറ്ററി 100 ശതമാനം ചാർജ് ആകുമ്പോൾ സ്മാർട്ട്‌ഫോണിന്റെ സോക്കറ്റിൽ നിന്ന് ചാർജർ തനിയെ ഊരുന്നതാണ് സംവിധാനം. ഇതിനായി ചാർജറിൽ ഒരു സ്പ്രിംഗും ഒരു ഇലക്ട്രോമാഗ്നറ്റും നൽകിയിട്ടുണ്ട്.

ഫോൺ ചാർജ് ചെയ്‌തു കഴിഞ്ഞാലും ചാർജർ പ്ലഗിൽ തന്നെ ഇരിക്കുന്നതാണ് പതിവ്. ഇത് മൂലം ചാർജർ അമിതമായി ചൂടാകുകയും, ഫോണിനോ ചാർജറിനോ ഇതുവഴി കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇത്തരം ഓട്ടോ-എജക്റ്റ് മൊബൈൽ ചാർജറുകൾ ഇത്തരം പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കും.

പ്രവർത്തിക്കുന്ന വിധം

ഫീച്ചറുകൾ ഇവ

1. നിങ്ങളുടെ ബാറ്ററി ഫുൾ ആവുമ്പോൾ സെൻസറുകൾ ഇവ മനസ്സിലാക്കുന്നു

2. ഒരു ഇലക്ട്രോ മാഗ്നറ്റിക് ലോക്ക് വരുന്നു

3. സ്പ്രിംഗ് ചാർജറിനെ പുറത്തേക്ക് തള്ളുന്നു.

4. വൈദ്യുതി നിലക്കുന്നു

സാംസങ്, ആപ്പിൾ, ഷവോമി, വൺപ്ലസ് തുടങ്ങിയ മിക്ക ആധുനികവും മുൻനിരയിലുള്ളതുമായ സ്മാർട്ട്‌ഫോണുകളിലും ഇതിനകം തന്നെ ബാറ്ററി മാനേജ്മെൻ്റിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ചാർജിംഗ് പൂർണ്ണമായും നിർത്തുക, വൈദ്യുതി പ്രവാഹം കുറയ്ക്കുക, അമിതമായി ചൂടാകുന്നത് തടയുക തുടങ്ങിയ നിരവധി ഫീച്ചറുകൾ ഇതിനകം എത്തിക്കഴിഞ്ഞു. എങ്കിലും സാധാരണ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് പലർക്കും ഇത്തരം വിവരങ്ങളിൽ അറിവില്ല. ഇവർക്കെല്ലാം പറ്റിയതായിരിക്കും ഓട്ടോ-എജക്റ്റ് മൊബൈൽ ചാർജറുകൾ.

ALSO READ: Samsung Galaxy S26 Ultra: 9000 രൂപ കമ്പനിയുടെ കുറവ്, വാങ്ങുമ്പോൾ ഇനിയും കുറയും, ഇതാണ് ടൈം

ഇന്ത്യൻ വിപണിയും വിലയും

നിലവിൽ ലഭ്യമാകുന്ന വില അനുസരിച്ച് 750 രൂപ വരെ വിലയാണ് വിദേശ രാജ്യങ്ങളിൽ ഇത്തരം ചാർജറുകൾക്കുള്ളത്. എന്നാൽ ഇന്ത്യൻ വിപണിയിൽ ഇതിന് ഇനിയും വില കൂടിയേക്കാം. പുതിയ ബ്രാൻഡഡ് കമ്പനികളാകുന്നതിന് അനുസരിത്ത് ഇതിൻ്റെ വിലയിലും മാറ്റം വന്നേക്കാം.

Follow Us