Google Pixel 10: 10000 രൂപ കിഴിവ്, ഐഫോൺ വാങ്ങാതെ പിക്സൽ 10 വാങ്ങണോ?
ഫീച്ചറുകളുടെയും പെർഫോമൻസിൻ്റെയും കാര്യത്തിൽ പിക്സൽ മോഡലുകൾ ഒരിക്കലും പിറകോട്ടല്ല. പക്ഷെ സർവ്വീസുകളും, ബാറ്ററി കപ്പാസിറ്റിയും, കൊടുക്കുന്ന വിലക്കുള്ളതുണ്ടോ എന്ന് മറ്റ് മോഡലുകളെ അപേക്ഷിച്ച് നോക്കണം. ഐഫോണുമായി താരതമ്യം ചെയ്താൽ എങ്ങനെയായിരിക്കും പിക്സലിൻ്റെ പ്രത്യേകതകൾ, വാങ്ങി ഉപയോഗിക്കാൻ നല്ലത്, പിക്സലോ,ഐഫോണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കുകയാണ് ഇവിടെ.
ഗൂഗിളിൻ്റെ എല്ലാക്കാലത്തെയും മികച്ച ഫ്ലാഗ്ഷിപ്പ് ഫോണായ പിക്സൽ 10-ന് ഇന്ത്യയിലെ വില അൽപ്പം ഉയർന്നതായിരുന്നു. നിരവധി ഫീച്ചറുകളടങ്ങുന്ന ഫോണിൻ്റെ വില എന്നാലിപ്പോൾ കുറയാൻ പോവുകയാണെന്നാണ് വിവരം. അതുകൊണ്ട് തന്നെ പലയാൾക്കാരും ഐഫോൺ പോലും വാങ്ങുന്നത് ഒഴിവാക്കി പിക്സലിലേക്ക് എത്താൻ ശ്രമിക്കുകയാണെന്നാണ് വിവരം. എത്ര രൂപയാണ് പിക്സലിൻ്റെ വിലക്കുറവ് എങ്ങനെ വാങ്ങാം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
6.3 ഇഞ്ച് OLED ഡിസ്പ്ലേയ്ക്ക് സംരക്ഷണം നൽകുന്നത് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ആണ്. 12GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്. ടെൻസർ G5 പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. 30W വയർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗ് പിന്തുണയുമുള്ള 4,970mAh ബാറ്ററിയാണ് കമ്പനി പിക്സൽ 10-ൽ നൽകിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറയുള്ള ഫോണാണ് പിക്സൽ 10. ഇതിൽ 48MP പ്രൈമറി ക്യാമറ, 13MP അൾട്രാവൈഡ് ലെൻസ്, 10.8MP ടെലിഫോട്ടോ ലെൻസ് എന്നിവയും ഉൾപ്പെടുന്നുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10.5MP ക്യാമറയും ഫോണിന് മുൻവശത്ത് കമ്പനി നൽകുന്നു.
നിലവിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്
പിക്സൽ 10 ഇന്ത്യയിൽ പുറത്തിറങ്ങിയത് 79,999 രൂപക്കാണ്. ഓണ്‍ലൈന്‍ സൈറ്റായ വിജയ് സെയിൽസിലാണ് നിലവിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ 74,999 രൂപയ്ക്കാണ് ഫോൺ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് 5,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടും ഒപ്പം HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് EMI, നോ കോസ്റ്റ് ഇഎംഐയിൽ 5,000 രൂപ അധിക കിഴിവും ലഭിക്കും. കൂടാതെ വൺ കാർഡ് ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ 2,000 രൂപ കിഴിവും ലഭിക്കും.
ഗൂഗിൾ പിക്സൽ 10
ഫീച്ചറുകളുടെയും പെർഫോമൻസിൻ്റെയും കാര്യത്തിൽ പിക്സൽ മോഡലുകൾ ഒരിക്കലും പിറകോട്ടല്ല. പക്ഷെ സർവ്വീസുകളും, ബാറ്ററി കപ്പാസിറ്റിയും, വിലയും കൊടുക്കുന്ന വിലക്കുള്ളതുണ്ടോ എന്ന് മറ്റ് മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ സംശയമാണ്. ഐഫോണുമായി താരതമ്യം ചെയ്താൽ ഐഫോൺ 16-ൻ്റെ വില ഇതിനേക്കാൾ കുറവാണ് എന്നുള്ളതാണ്. എന്നാൽ ബാറ്ററി കപ്പാസിറ്റിയിൽ 4000 mah പോലും തിച്ച് കപ്പാസിറ്റി ഐഫോൺ 16 ഇല്ല എന്നതും അറിഞ്ഞിരിക്കണം.
.