AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hero Xoom 125 Adventure : ഇനി കുറച്ച് അഡ്വഞ്ചറായാലോ… ഹീറോ സൂം 125 പുതിയ മോഡല്‍ വരുന്നു?

Hero Xoom 125R Adventure Model: സ്‌കൂട്ടര്‍ വിപണിയില്‍ മത്സരം കടുത്ത് വരുന്ന കാലമാണിത്. അതിന് കാരണം ബൈക്കുകളേക്കാള്‍ പ്രിയം സ്‌കൂട്ടറുകള്‍ക്ക് ലഭിക്കുന്നു എന്നുള്ളതും. പണ്ട് വിരലില്‍ എണ്ണാവുന്ന മോഡലുകളെ ഈ സെഗ്മെന്റില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. ബൈക്കുകളേക്കാള്‍ വൈവിധ്യം സ്‌കൂട്ടറുകളിലാണ്. പൊതുവെ പ്രായമായവരും സ്ത്രീകളുമാണ് സ്‌കൂട്ടര്‍ മോഡലുകള്‍ തിരഞ്ഞെടുത്തിരുന്നത് എങ്കില്‍ ഇന്ന് ചെറുപ്പക്കാരായ പയ്യന്മാര്‍ വരെ സ്‌കൂട്ടര്‍ ഫാന്‍സാണ്.

Hero Xoom 125 Adventure : ഇനി കുറച്ച് അഡ്വഞ്ചറായാലോ… ഹീറോ സൂം 125 പുതിയ മോഡല്‍ വരുന്നു?
പ്രതീകാത്മക ചിത്രംImage Credit source: Facebook / Hero MotoCorp
Amal KV
Amal KV | Published: 03 Jul 2026 | 01:41 PM

സ്‌കൂട്ടര്‍ വിപണിയില്‍ മത്സരം കടുത്ത് വരുന്ന കാലമാണിത്. അതിന് കാരണം ബൈക്കുകളേക്കാള്‍ പ്രിയം സ്‌കൂട്ടറുകള്‍ക്ക് ലഭിക്കുന്നു എന്നുള്ളതും. പണ്ട് വിരലില്‍ എണ്ണാവുന്ന മോഡലുകളെ ഈ സെഗ്മെന്റില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. ബൈക്കുകളേക്കാള്‍ വൈവിധ്യം സ്‌കൂട്ടറുകളിലാണ്. പൊതുവെ പ്രായമായവരും സ്ത്രീകളുമാണ് സ്‌കൂട്ടര്‍ മോഡലുകള്‍ തിരഞ്ഞെടുത്തിരുന്നത് എങ്കില്‍ ഇന്ന് ചെറുപ്പക്കാരായ പയ്യന്മാര്‍ വരെ സ്‌കൂട്ടര്‍ ഫാന്‍സാണ്. അത്തരക്കാരെ ആകര്‍ഷിക്കാന്‍ നിരവധി അപ്‌ഡേറ്റുകളും മോഡലുകളുമാണ് ഓരോ കമ്പനികളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയും ആ രംഗത്ത് പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്.

ആ പരീക്ഷണങ്ങളുടെ ഭാഗമായാണ് നേരത്തെ സൂം 160 എന്ന അഡ്വഞ്ചര്‍ മോഡലിനെ കമ്പനി അവതരിപ്പിച്ചത്. എന്നാല്‍ ആ മോഡല്‍ കാര്യമായി വിപണിയില്‍ വിജയമായി തീര്‍ന്നില്ല. പിന്നാട് സൂം 125 എന്ന മോഡലും പുറത്തിറക്കി. ഇപ്പോള്‍ ഇതേ മോഡല്‍ നെയിമില്‍ പുതിയ വാഹനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകായണ് കമ്പനി ഇപ്പോള്‍. നേരത്തെ ലോഞ്ച് ചെയ്ത സൂമിന്റെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാകും പുതിയ മോഡല്‍. ഈ വാഹനവുമായി ബന്ധപ്പെട്ട പേറ്റന്റ്് കഴിഞ്ഞ ദിവസം കമ്പനി സ്വന്തമാക്കുകും ചെയ്തു. പഴയ മോഡലിനേക്കാള്‍ കൂടുതല്‍ ഗാംഭീര്യം പുതിയ വാഹനത്തില്‍ പ്രതീക്ഷിക്കാം. പ്രധനമായും പെര്‍ഫോമന്‍സ് ഡ്രൈവ് ഇഷ്ടപ്പെടുന്ന യുവതെയാണ് ഈ മോഡല്‍ വഴി കമ്പനി ലക്ഷ്യമിടുന്നത്.

Also Read: എന്താ ഒരു ലുക്ക് ! കുറഞ്ഞ വിലയും; കളംപിടിക്കാന്‍ വിന്‍ഫാസ്റ്റ് മൈക്രോ ഇ.വി

124.6 സിസി എയര്‍ കൂള്‍ഡ് സിംഗില്‍ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിലുണ്ടാവുക. 9.8 ബി.എച്ച്.പി പവറും 10.4 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും വാഹനം നല്‍കും. മുന്നിലും പിന്നിലും 14 ഇഞ്ച് അലോയ് വീലുകളും മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ സംവിധാനവും ഉണ്ടാകും. ഹീറോ ഈ മോഡലിനെ ഒരു പ്രത്യേക വകഭേദമായി പുറത്തിറക്കാനാണോ അതോ കമ്പനിയുടെ ഫാക്ടറി റേസിംഗ് ടീമിന് വേണ്ടി ഉപയോഗിക്കാനാണോ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമല്ല. നിലവില്‍ ഇക്കാര്യത്തില്‍ ഒരു നിഗമനത്തിലെത്താനാവില്ലെങ്കിലും, ഏതുവിധേനയും ഈ സ്‌കൂട്ടര്‍ ഉല്‍പ്പാദന ഘട്ടത്തിലെത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

കൂടുതല്‍ പരുക്കന്‍ ലുക്ക് നല്‍കുന്ന വിധത്തില്‍ കണ്‍സെപ്റ്റ് സ്‌കൂട്ടറില്‍ കുറച്ച് അഡ്വഞ്ചര്‍സ്‌റ്റൈല്‍ ആക്‌സസറികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബീക്ക് ഫെന്‍ഡര്‍, ഫ്രെയിം ഗാര്‍ഡുകള്‍, ക്രാഷ് ഗാര്‍ഡുകള്‍ എന്നിവയുണ്ട്. ഈ ആക്‌സസറികള്‍ക്ക് പുറമേ, മുന്‍വശത്ത് ഓക്‌സിലറി ലാമ്പുകളും ഘടിപ്പിച്ചിട്ടുണ്ട്. വാഹനം നിരത്തുകളില്‍ എത്തിയാല്‍ പ്രധാനമായും ടി.വി.എസ്സിന്റെ ജനപ്രിയ മോഡലായ എന്‍ടോര്‍ക്കിനാണ് വെല്ലുവിളി ഉയര്‍ത്തുക. ഇപ്പോള്‍ ഈ സെഗ്മെന്റില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മോഡലുകളില്‍ ഒന്നാണ് എന്‍ടോര്‍ക്ക്.

English Summary

Competition in the scooter market is intensifying, driven by the fact that scooters are becoming more popular than motorcycles. While there used to be only a handful of models in this segment, the landscape has changed; today, scooters offer greater variety than motorcycles. Although scooter models were traditionally chosen by older people and women, even young men have now become scooter enthusiasts.

Follow Us