AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Honor X80 GT : എൻ്റമ്മോ ഇതെങ്ങോട്ടാ പോകുന്നേ? 13,000mAh ബാറ്ററിയുമായി ഹോണർ, പുതിയ മോഡൽ ഉടനെത്തും

Honor X80 GT Battery Back Up : നിലവിൽ ഹോണറിൻ്റെ രണ്ട് മോഡലുകൾ 10,000mAh ആണ് ബാറ്ററി ബാക്കപ്പായി നൽകുന്നത്. ഹോണറിൻ്റെ അടുത്തതായി വിപണയിൽ ഇറങ്ങാൻ പോകുന്ന എക്സ്80 ജിടിയിലാകും ഈ ഭീമൻ ബാറ്ററി ഘടിപ്പിക്കുക

Honor X80 GT : എൻ്റമ്മോ ഇതെങ്ങോട്ടാ പോകുന്നേ? 13,000mAh ബാറ്ററിയുമായി ഹോണർ, പുതിയ മോഡൽ ഉടനെത്തും
Honor X80 GtImage Credit source: Social Media
Jenish Thomas
Jenish Thomas | Updated On: 14 Mar 2026 | 10:58 PM

എഐ ഫീച്ചറുകൾക്ക് പുറമെ 200 എംപി ക്യാമറയ്ക്കും, വലിയ ബാറ്ററി ബാക്കപ്പിനുമായിട്ടാണ് നിലവിൽ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തമ്മിൽ മത്സരം നടക്കുന്നത്. 7000 മുതൽ 8000mAh ബാറ്ററി ബാക്കപ്പാണ് മിക്ക സ്മാർട്ട്ഫോൺ ബ്രാൻഡുകൾ നൽകുന്നത്. ഇത്രയും വലിയ ബാറ്ററി ബാക്ക്അപ്പ് ആദ്യമായി നൽകി തുടങ്ങുന്നത് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണറായിരുന്നു. മിക്ക ബ്രാൻഡുകളും 7,000mAh ന് മുകളിൽ ബാറ്ററി നൽകി തുടങ്ങിയതോടെ ഹോണർ തങ്ങളുടെ ഫോണുകളുടെ ബാറ്ററി ബാക്ക് ആപ്പ് 10,000mAh ലേക്കെത്തിച്ചു. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹോണർ 10,000 കടന്ന് 13,000mAh ന് മുകളിൽ ബാറ്ററി ബാക്ക്അപ്പ് നൽകാൻ തയ്യാറെടുക്കുകയാണ്.

ഹോണറിൻ്റെ അടുത്തായി വിപണയിലേക്കെത്താൻ പോകുന്ന ഹോണർ എക്സ്80 ജിടിക്കാണ് 13000mAh ബാറ്ററി ബാക്ക്അപ്പ് ഉണ്ടാകാൻ പോകുന്നത്. നിലവിൽ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഏറ്റവും ഉയർന്ന ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ഫോൺ ആണ് ഹോണർ. 13,080mAh ആകും ഹോണർ എക്സ്80 ജിടിക്കുണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ. ഫോൺ ഉടൻ ചൈനീസ് വിപണയിൽ എത്തും. ഇന്ത്യയിൽ ഹോണർ എക്സ്80 ജിടി അവതരിപ്പിക്കുമോ എന്നറിയാൻ കാത്തിരിക്കേണ്ടതാണ്. പവർ ബാങ്ക് പോലെയാകും ഫോണിൻ്റെ ബാറ്ററിയും പ്രവർത്തിക്കാൻ സാധ്യത.

ALSO READ : iPhone Foldable: വില റെക്കോർഡ്? സൂചനകൾ സത്യമെങ്കിൽ ഐഫോൺ ഫോൾഡബിൾ എത്തുന്നു

ഹോണറിൻ്റെ വിൻ സീരീസ് ഫോണാണ് 10,000mAh ബാറ്ററിയുമായി ആദ്യമായി വിപണിയിൽ എത്തുന്നത്. പിന്നാലെ ഹോണർ പവർ 2 എന്ന മോഡലും വിപണിയിൽ എത്തിച്ചു, അതിൻ്റെ ബാറ്ററി ബാക്ക്അപ്പ് 10,080mAh ആയിരുന്നു. സിലിക്കൺ കാർബൺ സെൽസ് അടിസ്ഥാനപ്പെടുത്തിയാണ് ചൈനീസ് സ്മാർട്ട്ഫോണുകൾ വലിയ ബാറ്ററി ബാക്ക്അപ്പുകൾ നൽകുന്നത്. ഹോണറിന് പിന്നാലെ മിക്ക ചൈനീസ് ഫോണുകളും കൂറ്റൻ ബാറ്ററി ബാക്ക്അപ്പാണ് നൽകുന്നത്. അതേസമയം ആപ്പിൾ, ഗൂഗിൾ, സാംസങ് തുടങ്ങിയ വമ്പന്മാർ ഇപ്പോഴും 5,000mAh ബാറ്ററി മാത്രമാണ് നൽകുന്നത്.

അതേസമയം ചില റിപ്പോർട്ടുകൾ പ്രകാരം സാംസങ്ങും വലിയ ബാറ്ററി ബാക്ക്അപ്പിനായിട്ടുള്ള പരീക്ഷണം ആരംഭിച്ചുയെന്നാണ്. 12,000 മുതൽ 18,000mAh വരെയുള്ള വമ്പൻ ബാറ്ററി സിസ്റ്റം ഒരുക്കാനുള്ള പരീക്ഷണത്തിലാണ് ദക്ഷിണ കൊറിയൻ കമ്പനി

Follow Us