AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Condessa : ‘കോണ്ടസ’ ഇന്ത്യയുടെ മസില്‍ കാര്‍!

Condessa India's Muscle Cars: ഇന്ത്യന്‍ വാഹന വിപണിയിലെ ഐക്കോണിക് ആഡംബര കാറായിരുന്നു ഹിന്ദുസ്ഥാര്‍ മോട്ടോഴ്‌സിന്റെ കോണ്ടസ. എന്നും ഒരു വില്ലന്‍ പരിവേഷം ലഭിച്ച ഈ കാറിന് നിരവധി പ്രത്യേകതകള്‍ അവകാശപ്പെടാനുണ്ട്. 1980 കളില്‍, അതായത് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ തന്നെ അംബാസിഡറും ഫിയറ്റിന്റെ പ്രീമിയര്‍ പദ്മിനിയും റോഡുകള്‍ അടക്കി വാണിരുന്ന കാലത്ത്, ആഡംബരവും പുതുമയും കോര്‍ത്തിണക്കി അവതരിപ്പിച്ച കാറായിരുന്നു ഇത്.

Condessa : ‘കോണ്ടസ’ ഇന്ത്യയുടെ മസില്‍ കാര്‍!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Published: 28 Jun 2026 | 11:42 AM

ചന്ദ്രലേഖ എന്ന സിനിമയില്‍ കുതിരവട്ടം പപ്പു ഇന്നസെന്റിനോട് ചോദിക്കുന്നുണ്ട് ഈ കോണ്ടസ കോണ്ടസ എന്ന് പറഞ്ഞാല്‍ ദൈവമാണോ എന്ന്. ആ സിനിമ വിട്ട് യാഥാര്‍ത്ഥ്യത്തിലേക്ക് വന്നാല്‍ ശരിക്കും കോണ്ടസ എന്ന കാര്‍ ഇന്ത്യന്‍ വാഹന ചരിത്രത്തിലെ ഒരു ജിന്നാണ്. എന്നും ഒരു വില്ലന്‍ പരിവേഷം ലഭിച്ച ഈ കാറിന് നിരവധി പ്രത്യേകതകള്‍ അവകാശപ്പെടാനുണ്ട്. ഇന്ത്യന്‍ വാഹന വിപണിയിലെ ഐക്കോണിക് ആഡംബര കാറായിരുന്നു ഹിന്ദുസ്ഥാര്‍ മോട്ടോഴ്‌സിന്റെ കോണ്ടസ. ഒന്ന് അണിഞ്ഞൊരുങ്ങി എത്തിയാല്‍ ഇന്നത്തെ ഏത് വാഹനങ്ങളോടും ലുക്കുകൊണ്ട് ഇവന് പിടിച്ച് നില്‍ക്കാന്‍ കഴിയും.

1980 കളില്‍, അതായത് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ തന്നെ അംബാസിഡറും ഫിയറ്റിന്റെ പ്രീമിയര്‍ പദ്മിനിയും റോഡുകള്‍ അടക്കി വാണിരുന്ന കാലത്ത്, ആഡംബരവും പുതുമയും കോര്‍ത്തിണക്കി അവതരിപ്പിച്ച കാറായിരുന്നു കോണ്ടസ. മസില്‍ കാറെന്ന് വിളിപ്പേരുള്ള ഈ വാഹനത്തെ ബ്രിട്ടനിലെ ജനറല്‍ മോട്ടോഴ്‌സുമായി സഹകരിച്ചാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. വൗക്‌സ്ഹാള്‍ വിക്ടര്‍ എന്ന മോഡലിന്റെ ഇന്ത്യന്‍ പതിപ്പാണ് കോണ്ടസ. 1984 ലാണ് ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആദ്യമായി ഇറങ്ങിയ മോഡലില്‍ അംബാസിഡറിലെ അതേ എഞ്ചിനാണ് ഉപയോഗിച്ചത്. 1489 സിസിയില്‍ പുറത്തിറങ്ങിയ വാഹനം രൂപം കൊണ്ടും സൗകര്യങ്ങള്‍കൊണ്ടും പുതുമ നല്‍കി എങ്കിലും എഞ്ചിന്‍ അത്ര ആകര്‍ഷകമായിരുന്നില്ല.

Also Read: ‘മാരുതി 800’; ഇന്ത്യന്‍ നിരത്തുകളില്‍ ചരിത്രമെഴുതിയ ‘ചെറിയ വലിയ’കാര്‍!

പിന്നീട് എണ്‍പതുകളുടെ അവസാനത്തില്‍ ഇസുസുവിന്റെ 1.8 ലിറ്റര്‍ പെട്രോള്‍ , ഡീസല്‍ എഞ്ചിനുകളില്‍ വാഹനം എത്തി. ഈ മോഡലാണ് വാഹനത്തിന് കൂടുതല്‍ ജനപ്രീതി നേടിക്കൊടുത്തത്. പതിനൊന്ന് മുതല്‍ 14 കിലോമീറ്റര്‍ വരെയായിരുന്നു മൈലേജ്. പുറത്തിറങ്ങിയ ആദ്യ മോഡലിന് ഏകദേശം 84000 രൂപയായിരുന്നു എക്‌സ് ഷോറൂം വില. പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിംഗ്, എയര്‍ കണ്ടീഷന്‍, പവര്‍ സ്റ്റീറിംഗ് തുടങ്ങിയ നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരുന്ന വാഹനം പ്രധാനമായും ഓഫീഷ്യല്‍സും സെലിബ്രിറ്റികളുമൊക്കെയാണ് ഉപയോഗിച്ചിരുന്നത്. ഫോര്‍ഡിന്റെ മസ്താങ്ങുമായാണ് കോണ്ടസ പ്രധാനമായും താരതമ്യം ചെയ്യപ്പെട്ടിരുന്നത്. നീളമുള്ള ബോക്‌സി രൂപവും അതിനൊത്ത വീതിയും കൂടെ ആയപ്പോള്‍ റോഡ് പ്രസന്‍സ് ഏറെ ലഭിച്ചു. ഉള്ളില്‍ ഏറെ സ്ഥലസൗകര്യമുണ്ടായിരുന്നതിനാല്‍ ദീര്‍ഘദൂരയാത്രകള്‍ക്ക് ഏറെ അനുയോജ്യമായിരുന്നു ഈ കാര്‍.

2002 ലാണ് വാഹനത്തിന്റ ഉത്പാതനം നിര്‍ത്തുന്നത്. അംബാസിഡറിനോടും പദ്മിനിയോടും ഇടിച്ച് നിന്നെങ്കിലും പിന്നീട് വന്ന മാരുതിയുടെയും മറ്റ് ബ്രാന്‍ഡുകളുടെയും ജനപ്രിയ മോഡലുകളോട് മത്സരിച്ച് നില്‍ക്കാന്‍ കോണ്ടസക്കായില്ല. വില തന്നെയായിരുന്ന പ്രധാന വില്ലന്‍. കോണ്ടസയുടെ പകുതി നിരക്കില്‍ മാരുതിയുടെ 800 വാങ്ങാന്‍ കഴിയുമായിരുന്നു. പക്ഷേ വാഹനം നിര്‍ത്തിപ്പോയെങ്കിലും ഇന്നും സക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിരവധി ആവശ്യക്കാരാണ് ഉള്ളത്. മോഡിഫൈ ചെയ്ത് ഉപയോഗിക്കാന്‍ എന്തുകൊണ്ടും പറ്റിയ വാഹനമായാണ് കോണ്ടസയെ പുതിയ തലമുറ കാണുന്നത്. ഏത് വേദിയിലും മറ്റ് വാഹനങ്ങളേക്കാള്‍ തലയെടുപ്പോടെ നില്‍ക്കാന്‍ കഴിയുന്ന ലുക്കും ഗാംഭീര്യവും വാഹനത്തിനുണ്ട്.

English Summary

Hindustan Motors’ Condesa was an iconic luxury car in the Indian automobile market. This car, which has always been given a villainous look, has many unique features to claim. In the 1980s, when Hindustan Motors’ own Ambassador and Fiat’s Premier Padmini were ruling the roads, it was a car that combined luxury and innovation.

Follow Us