AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

I Phone Offers: ഐഫോൺ 16-ന് 7,000 രൂപ കുറവ്, വില നല്ല കുറവാണ്, എങ്ങനെ വാങ്ങാം?

ശരിയായ ബാങ്ക് ഓഫർ ഉപയോഗിക്കുകയാണെങ്കിൽ യഥാർത്ഥ വിലയിൽ നിന്ന് ഏകദേശം 11,000 രൂപയുടെ കിഴിവ് ലഭിക്കും. നിങ്ങളുടെ ബജറ്റ് തകർക്കാതെ ഒരു പ്രീമിയം ആപ്പിൾ ഫോൺ വാങ്ങുകയും ചെയ്യാം

I Phone Offers: ഐഫോൺ 16-ന് 7,000 രൂപ കുറവ്, വില നല്ല കുറവാണ്, എങ്ങനെ വാങ്ങാം?
I Phone 16e Price CutImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 04 Mar 2026 | 12:11 PM

ന്യൂഡൽഹി: ഐഫോണിൻ്റെ ഇ സീരിസിന് വമ്പൻ വിലക്കുറവ്. ഐഫോൺ 17e പുറത്തിറങ്ങിയതോടെ പഴയ ഫോൺ 16e-യുടെ വില ഇന്ത്യയിൽ വലിയ തോതിൽ കുറഞ്ഞു. വിജയ് സെയിൽസിൽ നിന്ന് ഫോൺ വാങ്ങാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 59,900 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. എന്നാൽ വിജയ് സെയിൽസിൽ 52,390 രൂപയ്ക്ക് ഫോണിപ്പോൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. HDFC ബാങ്ക് കാർഡ് ഉപയോഗിക്കുന്നവരാണെങ്കിൽ 3,500 രൂപ അധിക കിഴിവും ഇതിൽ ലഭിക്കും. അതായത് യഥാർത്ഥ വിലയിൽ നിന്നും 7000 രൂപയോളം കുറഞ്ഞ് വില 48,890 രൂപയാകും. എക്സ്ചേഞ്ച് ഓഫറുകൾ ഉപയോഗിച്ചും ഇത് വാങ്ങാം.

ബാങ്ക് ഓഫർ

ശരിയായ ബാങ്ക് ഓഫർ ഉപയോഗിക്കുകയാണെങ്കിൽ യഥാർത്ഥ വിലയിൽ നിന്ന് ഏകദേശം 11,000 രൂപയുടെ കിഴിവ് ലഭിക്കും. നിങ്ങളുടെ ബജറ്റ് തകർക്കാതെ ഒരു പ്രീമിയം ആപ്പിൾ ഫോൺ വാങ്ങുകയും ചെയ്യാം. ഇനി എന്താണ് ഇ-സീരിസിൻ്റെ ഫീച്ചറുകൾ അപ്ഗ്രേഡുകൾ എന്നിവ പരിശോധിക്കാം.

സ്പെസിഫിക്കേഷനുകളും സവിശേഷതകളും

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ, ഒപ്പം A18 ബയോണിക് ചിപ്പ്, 48MP പ്രധാന ക്യാമറ, 12MP ഫ്രണ്ട് ക്യാമറ, വെള്ളത്തിനും പൊടിക്കും പ്രതിരോധമാകുന്ന IP68 റേറ്റിഗd, 5G, Wi-Fi, ബ്ലൂടൂത്ത്, GPS അടക്കം എല്ലാ സാധാരണ കണക്റ്റിവിറ്റികളും, USB ടൈപ്പ്-സി വഴി ചാർജിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു .iOS 17-നൊപ്പം വരുന്ന അവസാന ആപ്പിൾ ഫോണാണിത്.

വില 64,900 രൂപയിൽ

ഐഫോൺ 17e യുടെ വില 64,900 രൂപയിലാണ് ആരംഭിക്കുന്നത്. A19 ബയോണിക് ചിപ്പ്, 256GB ബേസ് സ്റ്റോറേജ്, 50MP പ്രധാന ക്യാമറ, മാഗ്സേഫ് ചാർജിംഗ് എന്നിവയും ഇതിലുണ്ട്. iOS 26-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. മികച്ച പ്രകടനം, ദൈർഘ്യമേറിയ സോഫ്റ്റ്‌വെയർ സപ്പോർട്ട് എന്നിവയും ഇതിനുണ്ട്. 50,000 രൂപയിൽ താഴെ വിലയുള്ള ഒരു ഐഫോൺ വേണമെങ്കിൽ, ഇതാണ് നിങ്ങൾക്കുള്ള ബെസ്റ്റോപ്ഷൻ

 

Follow Us