Infinix Note 60 Pro : സ്നാപ്ഡ്രാഗൺ ചിപ്പ്സെറ്റ്, 6500mAh ബാറ്ററി, വില 25,000 രൂപ; പുതിയ ഫോണുമായി ഇൻഫിനിക്സ് വരുന്നു

Infinix Note 60 Pro Price, Specifications And Features : ഏപ്രിൽ 13-ാം തീയതി തിങ്കളാഴ്ചയാണ് ഇൻഫിനിക്സ് നോട്ട് 60 പ്രൊ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. നോട്ട് 60 ലൈനപ്പിൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന ഇൻഫിനിക്സിൻ്റെ ആദ്യ ഫോൺ ആണിത്.

Infinix Note 60 Pro : സ്നാപ്ഡ്രാഗൺ ചിപ്പ്സെറ്റ്, 6500mAh ബാറ്ററി, വില 25,000 രൂപ; പുതിയ ഫോണുമായി ഇൻഫിനിക്സ് വരുന്നു

Infinix Note 60 Pro

Edited By: 

Arun Nair | Updated On: 22 Apr 2026 | 02:43 PM

ഹോങ്കോങ് ആസ്ഥാനാമായി പ്രവർത്തിക്കുന്ന ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഇൻഫിനിക്സിൻ്റെ ഏറ്റവും പുതിയ ഫോൺ ആയ ഇൻഫിനിക്സി നോട്ട് 60 പ്രൊയുടെ ഇന്ത്യയിൽ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 13-ാം തീയതി തിങ്കളാഴ്ച പുതിയ ഫോൺ ഇന്ത്യൻ വിപണയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇൻഫിനിക്സ്. ലോഞ്ചിന് തൊട്ടുമുമ്പായി ഫോണിൻ്റെ കളർ വേരിയൻ്റും റാം- ഇൻ്റേണൽ സ്റ്റോറേജ് സംബന്ധിച്ചുള്ള വിവരങ്ങളും ഇൻഫിനിക്സ് പുറത്ത് വിട്ടു. നോട്ട് 60 പ്രൊ ലൈനപ്പിൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന ആദ്യ ഇൻഫിനിക്സ് ഫോൺ ആണ് ഇത്.

മൂന്ന് കളർ വേരിയൻ്റിലാണ് നോട്ട് 60 പ്രൊ വിപണയിലേക്കെത്തുന്നത്. സോളാർ ഓറഞ്ച്, ഡീപ്പ് ഓഷ്യൻ ബ്ലൂ, മോക്ക ബ്രൗൺ എന്നീ മൂന്ന് നിറങ്ങളിലാണ് നോട്ട് 60 പ്രൊ എത്തുക്കുക. 6.78 ഇഞ്ചാണ് സക്രീനിൻ്റെ വലുപ്പം. 1.5K അമോൾഡ് എൽടിപിഎസ് ഡിസ്പ്ലെയുള്ള ഫോണിന് 144 ഹെർ്ടസാണ് റിഫ്രെഷ് റേറ്റ്. 4,500 നിറ്റ്സാണ് ബ്രൈറ്റ്നെസ് ലെവൽ. കോർണിങ് ഗൊറില്ല ഗ്ലാസ് 7i ആണ് ഫോണിൻ്റെ ഡിസ്പ്ലെയ്ക്ക് സുരക്ഷ ഒരുക്കുന്നത്.

ALSO READ : Smartphone Price Hike: ഇതെന്ത് ഭാവിച്ചാ, ഫോണിൻ്റെ വില കൂട്ടി പ്രമുഖൻ, മൂന്ന് മോഡലുകൾക്ക് മാറ്റം

4nm സ്നാപ്ഡ്രാഗൺ 7എസ് ജെൻ 4 ചിപ്പസെറ്റാണ് ഫോണിനുള്ളത്. ഒപ്പം അഡ്രെനോ A810 ജിപിയു ഗ്രാഫിക്സ് യൂണിറ്റിനും ഫോണിനുണ്ട്. 8ജിബി റാമും അല്ലാതെ 8ജിബി റാം ഫോൺ സപ്പോർട്ട് ചെയ്യും. 128 ജിബിയും 256ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് ഓപ്ഷനുകളാണ് ഫോണിനുള്ളത്. XOS 16ന് അടിസ്ഥാനമാക്കി ആൻഡ്രോയ്ഡ് 16 ആണ് ഫോണിൻ്റെ ഓപ്പറേറ്റിങ് സിസ്റ്റം. 3ഡി ഐസികോർ കൂളിങ് സിസ്റ്റവും ഫോണിനുണ്ട്. ഇൻഫിനിക്സിൻ്റെ മറ്റൊരു ആകർഷണം നത്തിങ് ഫോണിനെ പോലെ ബാക്ക് പാനലിൽ എൽഇഡി സിസ്റ്റമുണ്ട്. നോട്ടിഫിക്കേഷനും മറ്റ് ലൈറ്റിങ് സെറ്റപ്പും ഇതിൻ്റെ ഫീച്ചറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ പ്രത്യേകം എഐ ബട്ടണും ഫോണിലുണ്ട്.

ഡ്യൂവൽ ക്യാമറ

ഡ്യൂവൽ ക്യാമറ സിസ്റ്റമാണ് ഫോണിനുള്ളത്. 50 എംപിയാണ് പ്രൈമറി സെൻസർ. ഒപ്പം 8എംപിയുടെ അൾട്രാവൈഡ് ലെൻസും ഫോണിനുണ്ട്. 13 എംപിയാണ് സെൽഫി ക്യാമറ. എഐ ക്യാം, സൂപ്പർ നൈറ്റ്, വ്ളോഗ്, ഡ്യുവൽ വീഡിയോ പ്രൊ മോഡ് തുടങ്ങി നിരവധി ഫീച്ചേഴ്സുള്ള ഫോണിൽ 4കെ റെക്കോർഡിങ് സംവിധാനവുമുണ്ട്. ജിബിഎല്ലുമായി സഹകരിച്ച് ഡ്യുവൽ സ്റ്റീരിയോ സ്പീക്കറാണ് ഫോണിനുള്ളത്.

ബാറ്ററി 6,500mAh

ഇത്രയും ഫീച്ചറുകൾ ഉള്ള ഫോണിൻ്റെ ബാറ്ററി 6,500mAh ആണ്. 90വാട്ട് ഫാസ്റ്റ് ചാർജിങ്ങും, 30വാട്ട് വയർലെസ് ചാർജിങ്ങും ഫോൺ സപ്പോർട്ട് ചെയ്യും. ഇത് കൂടാതെ 7.5 വാട്ട് റിവേഴ്സ് ചാർജിങ്ങും 5വാട്ട് വയർലെസ് റിവേഴ്സ് ചാർജിങ്ങും ഇൻഫിനിക്സ് നോട്ട് 60 പ്രൊയ്ക്കുണ്ട്. 200 ഗ്രാമാണ് ഫോണിൻ്റെ ഭാരം. ഇത്രയും ഫീച്ചേഴുള്ള ഫോണിൻ്റെ വില 25,999 രൂപ മുതൽ 256 ജിബി സ്റ്റോറേജുള്ള ഫോണിന് 30,000 രൂപയെങ്കിലും നൽകേണ്ടി വരും. അതേസമയം ഫോണിൻ്റെ ഇതുവരെ ഇൻഫിനിക്സ് പുറത്ത് വിട്ടിട്ടില്ല.

Follow Us
പേടിസ്വപ്നം കണ്ടു ഭയക്കേണ്ട പരിഹാരം ഇതാ
നല്ല ഉറക്കം കിട്ടാന്‍ രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പല്ലി ദേഹത്ത് വീണാല്‍ മരണമോ അതോ ഭാഗ്യമോ?
മുഖത്ത് വെളിച്ചെണ്ണ പുരട്ടാറുണ്ടോ? ഇതറിയണം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്