സൂപ്പർകാർ അല്ല സൂപ്പർഫോൺ! ഇൻഫിനിക്സ് നോട്ട് 60 പ്രോ പിനിൻഫരിന ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Infinix NOTE 60 Pro Pininfarina Limited Edition: ഇൻഫിനിക്സ് ഇതിഹാസ ഇറ്റാലിയൻ ഓട്ടോമോട്ടീവ് ഡിസൈൻ ഹൗസായ പിനിൻഫരിനയുമായി സഹകരിച്ച് ഇന്ത്യയിൽ ഇൻഫിനിക്സ് നോട്ട് 60 പ്രോ പിനിൻഫരിന ലിമിറ്റഡ് എഡിഷൻ ലോഞ്ച് ചെയ്തു. ഇതിന്റെ 8GB + 256GB സിംഗിൾ മോഡലിന് 37,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകും.
ലാലേട്ടനും ഇളയദളപതിയും ഒത്തുചേർന്ന ജില്ല എന്ന തമിഴ്പടത്തിലെ ”ശിവനും ശക്തിയും ചേർന്നാൽ മാസ് ഡാ എന്ന” പാട്ട് സൂപ്പർ ഹിറ്റാണ്, ഈ പാട്ടിന്റെ അകമ്പടിയിൽ വരവേൽക്കാവുന്ന ഒരു ‘സൂപ്പർ’ സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇന്ത്യയിൽ നടന്നു. ഇൻഫിനിക്സ് നോട്ട് 60 പ്രോ പിനിൻഫരിന ലിമിറ്റഡ് എഡിഷൻ (Infinix NOTE 60 Pro Pininfarina Limited Edition) ആണ് ആ സ്മാർട്ട്ഫോൺ. ഇതിന്റെ പ്രത്യേകത എന്തെന്നാൽ, പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് ഇതിഹാസ ഇറ്റാലിയൻ ഓട്ടോമോട്ടീവ് ഡിസൈൻ ഹൗസായ പിനിൻഫരിനയുമായി സഹകരിച്ച് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന ലിമിറ്റഡ് എഡിഷൻ ഫോൺ ആണ് ഇത്.
ഇൻഫിനിക്സ് നോട്ട് 60 പ്രോ ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട മോഡലാണ്. എന്നാൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ പിനിൻഫരിനയുടെ സൂപ്പർകാർ പ്രചോദിത ഡിസൈനുമായി പുത്തൻ ലുക്കിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത. മികച്ച ഫീച്ചറുകളുള്ള ഒരു ഫോണിന് മോട്ടോർസ്പോർട്ട്-പ്രചോദിത ഡിസൈൻ കൂടി നൽകിക്കൊണ്ട് കൂടുതൽ ആകർഷകമാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.
Also Read: Vivo X Fold Price: സർപ്രൈസ്, എക്സ് ഫോൾഡിൻ്റെ വില ലീക്കായി
പിനിൻഫരിന
പതിറ്റാണ്ടുകളായി ഐക്കണിക് ഹൈ-പെർഫോമൻസ് മെഷീനുകൾ രൂപപ്പെടുത്തുന്നതിൽ പ്രശസ്തി നേടിയ ഇതിഹാസ ഡിസൈൻ ഹൗസാണ് പിനിൻഫരിന. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഓട്ടോമോട്ടീവ് ചാരുത മുതൽ ആധുനിക സൂപ്പർകാറുകളുടെ ഹൈപ്പർ-എയറോഡൈനാമിക്സ് വരെയുള്ള ഡിസൈൻ പരിണാമത്തെ പിന്തുടരുന്ന പിനിൻഫരിനയുടെ ഡിസൈൻ പാരമ്പര്യത്തിൽ നിന്ന് സ്മാർട്ട്‌ഫോൺ വളരെയധികം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു.
ലിമിറ്റഡ് എഡിഷന്റെ പ്രത്യേകതകൾ
ട്രാക്കുകളിൽ കാണപ്പെടുന്ന ഉയർന്ന ശക്തിയുള്ള കാർബൺ സംയുക്തങ്ങളെ അനുകരിക്കുന്ന ഒരു മിനുസമാർന്ന, കാർബൺ ഫൈബർ ഫിനിഷ് ഡിസൈൻ റിയർ പാനൽ ഈ ഫോണിലുണ്ട്. കൂടാതെ 360° എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം ആണ് ഇതിലുള്ളത്. ഇത് വിട്ടുവീഴ്ചയില്ലാത്ത രൂപവും ഈടുനിൽക്കുന്ന ഹാൻഡ് എക്സ്പീരിയൻസും വാഗ്ദാനം ചെയ്യുന്നു.
സിഗ്നേച്ചർ റെഡ് ആക്‌സന്റ് ലൈനുകൾ ആണ് മറ്റൊരു പ്രത്യേകത. സൈഡുകളിൽ ബോൾഡ് റെഡ് ട്രിമ്മിംഗും ക്യാമറ ഹൗസിംഗിനെ വലയം ചെയ്യുന്നതും ഒരു ആഡംബര റേസ് കാറിന്റെ കാഴ്ചാനുഭവം നൽകുന്ന വിധത്തിലുള്ളതാണ്. കൂടാതെ ഇതിലൊരു ആക്റ്റീവ് മാട്രിക്സ് റിയർ ഡിസ്‌പ്ലേയുമുണ്ട്. ക്യാമറകൾക്ക് അടുത്തായിട്ട് നൽകിയിരിക്കുന്ന ഇത് നോട്ടിഫിക്കേഷനുകൾ, ടൈം, സിസ്റ്റം ബാറ്ററി ലെവൽ എന്നിവ പ്രദർശിപ്പിക്കുന്ന ഡോട്ട്-മാട്രിക്സ് സെക്കൻഡറി സ്‌ക്രീനാണ്.
ചുരുക്കത്തിൽ ഒരു ആഡംബര സൂപ്പർക്കാറിന്റെ സൗന്ദര്യവും ഇൻഫിനിക്സിന്റെ ഒരു പ്രീമിയം ലെവൽ എക്സ്പീരിയൻസ് നൽകുന്ന സ്മാർട്ട്ഫോൺ ഹാർഡ് വെയറും ഈ ലിമിറ്റഡ് എഡിഷനിൽ ഒത്തുചേർത്തിരിക്കുന്നു. സ്ലീക്ക്, സ്റ്റെൽത്ത്-ബ്ലാക്ക് കസ്റ്റം അൺബോക്‌സിംഗ് ട്രേ, ടൈപ്പ്-സി ബ്രെയ്‌ഡഡ് കേബിളുമായി ജോടിയാക്കിയ അൾട്രാ-ഫാസ്റ്റ് ചാർജിംഗ് ബ്രിക്ക്, ഡെഡിക്കേറ്റഡ് മാഗ്‌പാഡ് വയർലെസ് ചാർജിങ് പാഡ് എന്നിവയും ഈ ലിമിറ്റഡ് എഡിഷന്റെ പ്രത്യേകതകളാണ്.
സംയോജിത മാഗ്നറ്റിക് റിംഗ് ഫീച്ചർ ചെയ്യുന്ന പ്രീമിയം ക്ലിയർ പ്രൊട്ടക്റ്റീവ് ബമ്പർ കേസ്, മോഡേൺ ട്രാക്ക് കാറിന്റെ കർവുകളുമായി പൊരുത്തപ്പെടുന്ന കസ്റ്റം സിലൗറ്റ് സിം എജക്റ്റർ ടൂൾ എന്നിവയും ഇതിന്റെ ബോക്സിൽ ഉണ്ട്. അതിമനോഹരമായ എക്സ്റ്റീരിയറിനപ്പുറം ശക്തമായ ഫീച്ചറുകളും ഈ ലിമിറ്റഡ് എഡിഷൻ വാഗ്ദാനം ചെയ്യുന്നു. ഇതിലെ ഹാർഡ്വെയർ ഫീച്ചറുകൾ മുൻപ് ലോഞ്ച് ചെയ്ത നോട്ട് 60 പ്രോ മോഡലിലേതിന് സമാനമാണ്.
പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് 1.44Hz 1.5K AMOLED ഡിസ്പ്ലേ, സ്‌നാപ്ഡ്രാഗൺ 7s Gen 4 പ്രോസസർ, 50MP പ്രൈമറി ക്യാമറ, 13MP ഫ്രണ്ട്-ക്യാമറ, 90W ഫാസ്റ്റ് ചാർജിങ്, 30W വയർലെസ് ചാർജിങ്, 6500mAh ബാറ്ററി, 5G SA/NSA, ഡ്യുവൽ 4G VoLTE, IP64 എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
ഇൻഫിനിക്സ് നോട്ട് 60 പ്രോ പിനിൻഫരിന ലിമിറ്റഡ് എഡിഷന്റെ 8GB + 256GB സിംഗിൾ മോഡലിന് 37,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകും. ജൂൺ 29 ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ട്, ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി വിൽപ്പന ആരംഭിക്കും.
English Summary
Infinix has partnered with legendary Italian automotive design house Pininfarina to launch the Infinix Note 60 Pro Pininfarina Limited Edition in India. Its 8GB + 256GB single model is priced at Rs 37,999. There will be a bank discount of Rs 2000 as part of the launch offer. The sale will begin on June 29 at 12 noon via Flipkart and Infinix India online store.