AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കൂട്ടാൻ വേണ്ടി കുറച്ചതായിരുന്നല്ലേ! ഐക്യൂവിന്റെ ഏറ്റവും കരുത്തൻ 5G ഫോണിന് ഇനി പുതിയ വില

iQOO 15 5G price hiked in India: ഐക്യൂ 15 5ജിയുടെ വില കൂട്ടി. പുതിയ വില പ്രകാരം ഐക്യൂ 15 5ജി അ‌ടിസ്ഥാന മോഡൽ 76,999 രൂപയ്ക്കും ടോപ് വേരിയന്റ് 83,999 രൂപയ്ക്കും ആണ് ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിലും ഈ പുതിയ വില വർധന നിലവിൽ വന്നിട്ടുണ്ട്. വില കൂട്ടിയെങ്കിലും തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴിയുള്ള പ​ർച്ചേസിന് 3000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.

കൂട്ടാൻ വേണ്ടി കുറച്ചതായിരുന്നല്ലേ! ഐക്യൂവിന്റെ ഏറ്റവും കരുത്തൻ 5G ഫോണിന് ഇനി പുതിയ വില
Iqoo 15 5g Price Hiked In IndiaImage Credit source: iQOO India website
Prasanth Kumar
Prasanth Kumar | Published: 23 Jun 2026 | 07:39 PM

അ‌ടുത്തിടെയാണ് ആമസോണിൽ ഐക്യൂ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ നടന്നത്. ഐക്യുവിന്റെ പ്രീമിയം സ്മാർട്ട്ഫോണുകളായ ഐക്യൂ 15 5ജി, ഐക്യൂ 15r 5ജി, ഐക്യൂ നിയോ 10 5ജി എന്നീ മോഡലുകളെല്ലാം ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ഈ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ അ‌വസരമൊരുക്കിയിരുന്നു. അ‌ന്ന് ഈ അ‌വസരം പ്രയോജനപ്പെടുത്തിയവരെ സംബന്ധിച്ച് അ‌ത് ഒരു മികച്ച തീരുമാനമായിരുന്നു, അ‌തേപോലെ അ‌ന്ന് അ‌വസരം വിനിയോഗിക്കാഞ്ഞവർക്ക് അ‌ത് ഏറ്റവും മോശം തീരുമാനവുമായിരുന്നു. കാരണം ഈ മോഡലുകളുടെയെല്ലാം വില ഇപ്പോൾ വർധിച്ചിരിക്കുന്നു. ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിൽ ലഭ്യമായതിനെക്കാൾ കുറച്ചുകൂടി ഉയർന്ന വിലയിലാണ് ഇനി ഈ പറഞ്ഞ മൂന്ന് മോഡലുകളും ഇന്ത്യയിൽ വാങ്ങാനാകുക.

കൂട്ടാൻ വേണ്ടിയുള്ള കുറയ്ക്കലാണ് അ‌ന്ന് നടന്നത് എന്ന് ഇപ്പോൾ നോക്കുമ്പോൾ തോന്നിപ്പോകും. എന്തായാലും ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ പ്രയോജനപ്പെടുത്തിയവർ ഭാഗ്യവാന്മാരാണ്, കാരണം അ‌വർക്ക് വില വർധനയ്ക്ക് മുമ്പ് തങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ മോഡൽ സ്വന്തമാക്കാനായി. ഇനി ഐക്യൂ 15 5ജി വാങ്ങണമെങ്കിൽ പുതിയ വില നൽകേണ്ടതുണ്ട്. പുതിയ വിലയും മറ്റ് ഡീറ്റെയിൽസും ഇവിടെ പരിചയപ്പെടാം.

Also Read: ഇപ്പോ മിടുക്കനായി! മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ 512GB വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പഴയ വിലയും പുതിയ വിലയും

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഐക്യൂ 15 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB വേരിയന്റിന് 79,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 68999 രൂപ പ്രാരംഭ വിലയിൽ വാങ്ങാൻ ലഭ്യമായിരുന്നു.

പിന്നീട് ഐക്യൂ 15 5ജിയുടെ വില വർധിപ്പിക്കപ്പെട്ടു, അ‌ടിസ്ഥാന മോഡലിന് 74999 രൂപ, ടോപ് വേരിയന്റിന് 81999 രൂപ എന്ന നിലയ്ക്കാണ് വർധന ഉണ്ടായത്. ഈ വില നിലനിൽക്കെയാണ് പുതിയ വില വർധന വന്നിരിക്കുന്നത്. ഇപ്പോൾ 2000 രൂപയുടെ വിലവർധനയാണ് ഇരുമോഡുകൾക്കും വരുത്തിയിരിക്കുന്നത്.

പുതിയ വില പ്രകാരം ഐക്യൂ 15 5ജി അ‌ടിസ്ഥാന മോഡൽ 76,999 രൂപയ്ക്കും ടോപ് വേരിയന്റ് 83,999 രൂപയ്ക്കും ആണ് ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിലും ഈ പുതിയ വില വർധന നിലവിൽ വന്നിട്ടുണ്ട്. വില കൂട്ടിയെങ്കിലും തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴിയുള്ള പ​ർച്ചേസിന് 3000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഐക്യൂ 15 5ജി അ‌ടിസ്ഥാന മോഡൽ 73999 രൂപ വിലയിൽ വാങ്ങാം. ആമസോണിലും ഐക്യൂ വെബ്​സൈറ്റിലും ഈ ബാങ്ക് ഡിസ്കൗണ്ട് ഓഫർ ലഭ്യമാണ്. വില വർധിച്ചുവെങ്കിലും ഈ ഐക്യൂ 5ജി ഫോൺ ഇപ്പോഴും മികച്ച ഓപ്ഷൻ തന്നെയാണ്, കാരണം ഇതേ ഫീച്ചറുകൾ സഹിതം എത്തുന്ന മറ്റ് ബ്രാൻഡുകളുടെ മോഡുലകൾ പലതിനും ഇതിനെക്കാൾ മുകളിലാണ് വില.

ഫീച്ചറുകൾ

ഒക്ട-കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ-5 3nm ചിപ്സെറ്റ്, 144Hz 6.85-ഇഞ്ച് 2K+ കർവ്ഡ് സാംസങ് M14 8T LTPO AMOLED സ്‌ക്രീൻ, 50MP മെയിൻ ക്യാമറ, 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 32MP ഫ്രണ്ട് ക്യാമറ, അഡ്രിനോ 840 GPU, Q3 ഗെയിമിംഗ് ചിപ്പ്, 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, 7000mAh ബാറ്ററി തുടങ്ങി ശക്തമായ ഫീച്ചറുകൾ ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6, 5 ആൻഡ്രോയിഡ് OS അപ്‌ഡേറ്റ് പിന്തുണ, 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റ് പിന്തുണ. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, IP68+IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

English Summary

The price of the iQoo 15 5G has been increased. According to the new price, the iQoo 15 5G base model is listed on the official website for Rs 76,999 and the top variant for Rs 83,999. This new price increase has also been implemented on Amazon. Despite the price increase, a discount of Rs 3000 is available on purchases through selected bank cards. If you take advantage of the bank discount, the iQoo 15 5G base model can be purchased at a price of Rs 73,999.

Follow Us